Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് കുതിപ്പിൽ; ഗ്രാമിന് 4,000 രൂപയായി വില ഉയർന്നു; പവന് 32,000; രാജ്യാന്തരവിപണിയിൽ സ്വർണവില ഉയരുന്നത് കാരണമെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോർഡിലേക്ക്. പവന് 32,000 എന്ന നിലവാരത്തിലേക്കാണ് വില കുതിച്ചുയർന്നിരിക്കുന്നത്. ഗ്രാമിന് 4,000 രൂപയായി വില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നതാണ് കേരളത്തിലും സ്വർണത്തിന്റെ വില ഉയർത്തിയത്.

ഇന്നലെ പവന് വില 31,480 രൂപയായിരുന്നു വില. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നവർ കൂടുന്നതാണ് സ്വർണ വില ഉയർത്തുന്നത്. ഫെബ്രുവരി ഒന്ന് മുതൽ സ്വർണ വിലയിൽ 1,800 രൂപയുടെയാണ് വില വർധന. കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ കൂടിയതും വില വർധനയ്ക്ക് കാരണമായി.

രാജ്യന്തര വിപണിയിലും സ്വർണ വില കുതിക്കുകയാണ്. ഔൺസിന് 1,684.55 എന്ന നിലവാരത്തിലാണ് വ്യാപാരം. ഗ്രാമിന് 54.16 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കിലോഗ്രാമിന് 54,159.54 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP