Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വർണവില റെക്കോർഡ് ഉയർച്ചയിൽ; മൂന്ന് ദിവസം കൊണ്ട് ഉർന്നത് 800 രൂപ; ഒരു പവൻ സ്വർണത്തിന് വില 36,600

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില പുതിയ ഉയരത്തിലേക്ക്. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 36,600 രൂപ നൽകണം. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് ആകർഷിക്കപ്പെടുന്നതാണ് വിലയിൽ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയിലും ആനുപാതികമായി മാറ്റമുണ്ട്. 35 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4575 രൂപയായി ഉയർന്നു. തുടർച്ചയായി മൂന്നുദിവസം സ്വർണവില കുതിച്ചുയരുന്നതാണ് ദൃശ്യമാകുന്നത്. ഈ മസത്തിന്റെ തുടക്കത്തിൽ സ്വർണവില റെക്കോർഡ് തലത്തിൽ എത്തിയിരുന്നു. പിന്നീടുള്ള നാലുദിവസം സ്വർണവില താഴേക്ക് പോകുന്നതാണ് കണ്ടത്. എന്നാൽ അടുത്ത മൂന്ന് ദിവസം ഇടിവ് നികത്തി മുന്നോട്ടു നീങ്ങുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് ഉയർന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകി എത്തുകയാണ്. അതാണ് സ്വർണ വില ഗണ്യമായി ഉയരാൻ കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP