Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നലെ മാത്രം രണ്ട് തവണ ‌ 280 രൂപയുടെ വർധനവ്; സ്വർണവില 35,520 രൂപയിലെത്തി  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ പവന് 280 രൂപയുടെ വർധനവുണ്ടായതോടെയാണ് വില 35,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 4440 രൂപയാണ്. ഇന്ത്യചൈന സംഘർഷമാണ് സ്വർണവില കുതിക്കാൻ കാരണമാകുന്നത്.

ലോകത്ത് സ്വർണ ഉപയോഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണികളിലുണ്ടായ അസ്ഥിരത നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുകയാണ്. കോവിഡ് പ്രതിസന്ധി തുടരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാൻ വൻകിട നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് അയവു വന്നില്ലെങ്കിൽ വരും ദിവസങ്ങളിലും വില ഉയർന്നേക്കും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1745 ഡോളറായി ഉയർന്നു. 2020 ൽ മാത്രം സ്വർണവില 6520 രൂപയാണ് കൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP