Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

സ്വർണവില പിടിവിട്ട് താഴോട്ട്; പവൻ വിലയിൽ 40,000 രൂപയിൽ നിന്നും താഴേക്ക് ഇടിഞ്ഞു; ഒറ്റയടിക്ക് 1600 രൂപയുടെ ഇടിവ്; ഇന്ന് സ്വർണ വിൽപ്പന നടക്കുന്നത് പവന് 39200 രൂപ എന്ന നിലയിൽ

സ്വർണവില പിടിവിട്ട് താഴോട്ട്; പവൻ വിലയിൽ 40,000 രൂപയിൽ നിന്നും താഴേക്ക് ഇടിഞ്ഞു; ഒറ്റയടിക്ക് 1600 രൂപയുടെ ഇടിവ്; ഇന്ന് സ്വർണ വിൽപ്പന നടക്കുന്നത് പവന് 39200 രൂപ എന്ന നിലയിൽ

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണവിലയിൽ വൻ ഇടിവ്. 42,000 എന്ന പുതിയ ഉയരം കുറിച്ച് മുന്നേറിയ സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ താഴേക്ക് പോകുകയായിരുന്നു. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വർണവില താഴോട്ടാണ്. സ്വർണവില 40,000 രൂപയിൽ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39200 രൂപയായി. ഡോളർ ശക്തിയാർജ്ജിക്കുന്നതാണ് സ്വർണവിലയ്ക്ക് പ്രതികൂലമായത്.

പുതിയ ഉയരമായ 42,000ൽ എത്തിയ സ്വർണവില മൂന്നുദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 200 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4900 രൂപയായി. ഇന്നലെ 100 രൂപയാണ് താഴ്ന്നത്. വെള്ളിയാഴ്ചയാണ് ഏറ്റവും ഉയർന്ന നിലവാരമായ 42000ൽ സ്വർണവില എത്തിയത്. ഓഗസ്റ്റ് 31 നാണ് സ്വർണവില 40,000ൽ എത്തിയത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തിൽ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടർന്ന് പടിപടിയായി ഉയർന്നാണ് റെക്കോർഡുകൾ തിരുത്തികുറിച്ചത്. ഒരു ഘട്ടത്തിൽ ഒരു മാസത്തിനിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ആറായിരം രൂപയിലധികം വില വർധിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകി എത്തിയതാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP