Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണക്കുകൾ മാത്രം ബാക്കി; അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വാദം പൊള്ളയോ? കാർഷിക-നിർമ്മാണ മേഖലകളിൽ മോശം പ്രകടനം തുടരുന്നു; ഒന്നാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; വളർച്ചാ നിരക്ക് 5.8 ശതമാനത്തിൽ നിന്ന് അഞ്ചായി ചുരുങ്ങി; ഓട്ടോ -അടിസ്ഥാന സൗകര്യമേഖലകൾക്കുള്ള പാക്കേജിന് പിന്നാലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഉത്തേജന പാക്കേജിന് ഒരുങ്ങി മോദി സർക്കാർ; ജിഡിപി നിരക്ക് കുറഞ്ഞെങ്കിലും നിക്ഷേപ മേഖലയിൽ പച്ചപ്പുകളുണ്ടെന്ന് സിഇഎ കെ വി സുബ്രഹ്മണ്യൻ

കണക്കുകൾ മാത്രം ബാക്കി; അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വാദം പൊള്ളയോ? കാർഷിക-നിർമ്മാണ മേഖലകളിൽ മോശം പ്രകടനം തുടരുന്നു; ഒന്നാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; വളർച്ചാ നിരക്ക് 5.8 ശതമാനത്തിൽ നിന്ന് അഞ്ചായി ചുരുങ്ങി; ഓട്ടോ -അടിസ്ഥാന സൗകര്യമേഖലകൾക്കുള്ള പാക്കേജിന് പിന്നാലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഉത്തേജന പാക്കേജിന് ഒരുങ്ങി മോദി സർക്കാർ; ജിഡിപി നിരക്ക് കുറഞ്ഞെങ്കിലും നിക്ഷേപ മേഖലയിൽ പച്ചപ്പുകളുണ്ടെന്ന് സിഇഎ കെ വി സുബ്രഹ്മണ്യൻ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. 2019-2020 സാമ്പത്തിക വർഷത്തിൽ ജൂണിലവസാനിച്ച ഒന്നാം പാദത്തിലാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് (ജിഡിപി) ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത്. ജൂൺ 30 ന് അവസാനിച്ച ഒന്നാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോർട്ട്. ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളർച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാൽ 2018-2019 സാമ്പത്തിക വർഷത്തിലെ ഏറ്റവും അവസാന പാദത്തിൽ വളർച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു.

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിർമ്മാണ മേഖലയിലും, കാർഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. നിർമ്മാണ മേഖലയിൽ മാത്രം ഒന്നാം പാദത്തിൽ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുൻവർഷം ഇതേകാലയളവിൽ 12.1 ശതമാനമാണ് വളർച്ച. കാർഷിക, മത്സ്യ ബന്ധന മേഖലയിലെ വളർച്ചയിൽ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളർച്ചയാണ്.2019-2020 സാമ്പത്തിക വർഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തിൽ മൈനിങ് ആൻഡ് കൽക്കരി മേഖലയിലെ വളർച്ച ഒന്നാം പാദത്തിൽ 0.4 ശതമാനം (മുൻവർഷം ഇതേകാലളവിൽ 2.7 ശതമാനം).

അതേസമയം റേറ്റിങ് ഏജൻസികളുടെ വിലയിരുത്തലിനേക്കാൾ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തർക്കലവുമെല്ലാം ഇന്ത്യയുടെ വളർച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

ഈ വർഷമാദ്യമാണ് ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വിശേഷണം ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഏപ്രിൽ-ജൂണിൽ ചൗനയുടെ ജിഡിപി വളർച്ച ചൈനയുടെ 6.2 ശതമാനത്തിലും താഴെയായിരുന്നു. 27 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ സ്ഥിതി. ഏതായാലും, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനുള്ള തീവ്രയത്‌നത്തിനാണ് കേന്ദ്രസർക്കാർ പരിശ്രമം തുടരുന്നത്. വളർച്ച മുന്നോട്ട് തന്നെയാണെങ്കിലും, അൽപ്പം പിന്നോട്ടായെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യം പറഞ്ഞു. 2013-14 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഈ പ്രവണത പ്രകടമായിരുന്നു. ചൈന അമേരിക്ക വ്യാപാര യുദ്ധമടക്കമുള്ള ആഗോളസാമ്പത്തിക ഘടകങ്ങളുടെ പ്രത്യാഘാതം നേരിടാൻ സർക്കാർ സജ്ജമാണ്.

സാഹചര്യത്തെ നേരിടാൻ ഹ്രസ്വകാല-ഇടക്കാല നടപടികൾ സർക്കാർ എടുത്തുവരികയാണ്. ഓട്ടോ മേഖല, അടിസ്ഥാന സൗകര്യമേഖല എന്നിവയ്ക്കായി ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിന് പുറമേ ജിഎസ്ടി റീഫണ്ടിങ്ങും യുക്തിസഹമാക്കി. ഇതിന് പിന്നാലെ കൽക്കരി ഖനനം, കരാർ നിർമ്മാണം, സിംഗിൽ ബ്രാൻഡ് റീട്ടെയിൽ, ഡിജിറ്റൽ മീഡിയ എന്നീ നാലുമേഖലകളിൽ വിദേശ നിക്ഷേപ നിയമങ്ങൾ ഉദാരമാക്കി. ബാങ്കുകളുടെ ലയനവും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടാണ്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കായി ഏതാനും ദിവസങ്ങൾക്കകം പുതിയ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

നിക്ഷേപ നിരക്ക് വർദ്ധിക്കുന്നുണ്ടെന്നാണ് കെ.വി.സുബ്രഹ്മണ്യത്തിന്റെ വിലയിരുത്തൽ. 2091-20 ലെ ബജറ്റിൽ അടിസ്ഥാന സൗകര്യം സൃഷ്ടിക്കായി 100 ലക്ഷം കോടി നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിക്ഷേപ മേഖലയിൽ ചില പച്ചപ്പുകൾ കാണുന്നു. ഉയർന്ന വളർച്ച കുറച്ചുനാളുകൾക്കം പ്രകടമാകും. 2019 ഏപ്രിൽ മുതൽ മാർച്ച് 2020 വരെയുള്ള സാമ്പത്തികവർഷകാലത്ത് 7 ശതമാനം വളർച്ച നിരക്ക എന്ന പ്രവചനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP