Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

6,990 രൂപയ്ക്ക് വാഷിങ് മെഷീൻ, 11499 രൂപയ്ക്ക് സ്മാർട് ടിവി; ഉപഭോക്താക്കൾക്കായി വമ്പൻഓഫറുമായി ഫ്‌ളിപ്കാർട്ട്; ഓഫറുകൾ ഈ മാസം 28 വരെ ലഭ്യമാകും

6,990 രൂപയ്ക്ക് വാഷിങ് മെഷീൻ, 11499 രൂപയ്ക്ക് സ്മാർട് ടിവി; ഉപഭോക്താക്കൾക്കായി വമ്പൻഓഫറുമായി ഫ്‌ളിപ്കാർട്ട്; ഓഫറുകൾ ഈ മാസം 28 വരെ ലഭ്യമാകും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാജ്യത്തെ മുൻനിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്‌ളിപ്കാർട്ടിൽ മെയ്‌ 23 മുതൽ 28 വരെയാണ് 'ഫ്‌ളിപ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേ സെയിൽ' നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. 40 ഇഞ്ച് എൽഇഡി സ്മാർട് ടിവി 17,999 ന് ഫ്‌ളിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും.

ഫ്‌ളിപ്കാർട്ട് സെയിലിൽ കേവലം 11,499 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 6,999 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH 0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,499 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 17,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 89,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 6,999 രൂപയ്ക്കും വിൽക്കുന്നു.

ഫ്‌ളിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 7,099 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 26,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില.

ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്. തോംസൺ സ്മാർട് ടിവി 2018 ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്.പിന്നീട് വാഷിങ് മെഷീനുകൾ, എയർ-കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി. 120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസൺ 1963 ൽ ജിറാത്തോമിക് ടെക്‌നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ് മെഷീനുകൾ പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP