Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിപ്‌റ്റോകറൻസിയെ പേയ്‌മെന്റായി സ്വീകരിക്കുമെന്ന് എലോൺ മസ്‌ക്കിന്റെ ടെസ്ല; ഞായറാഴ്ച ബിറ്റ്കോയിൻ വ്യാപാരം 50,000 ഡോളറായി ഉയർന്നു

ക്രിപ്‌റ്റോകറൻസിയെ പേയ്‌മെന്റായി സ്വീകരിക്കുമെന്ന് എലോൺ മസ്‌ക്കിന്റെ ടെസ്ല; ഞായറാഴ്ച ബിറ്റ്കോയിൻ വ്യാപാരം 50,000 ഡോളറായി ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

ക്രിപ്‌റ്റോകറൻസിയെ പേയ്‌മെന്റായി സ്വീകരിക്കുമെന്ന് എലോൺ മസ്‌ക്കിന്റെ ടെസ്ല പറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച ദിവസങ്ങളിൽ ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന നിരക്കായ 49,714 ഡോളറിലെത്തി. വാൾസ്ട്രീറ്റും മെയിൻ സ്ട്രീറ്റും ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി സ്വീകരിക്കുന്നതോടെയാണ് ബിറ്റ്കോയിൻ പുതിയ റെക്കോർഡ് 50,000 ഡോളറിലേക്ക് ഉയർന്നത്. ധനകാര്യ വ്യവസായത്തിൽ സ്വീകാര്യത നേടിയ മുഖ്യധാരയിൽ നിന്ന് കറൻസി ഒരിക്കൽ ഒഴിവാക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ, ബിറ്റ്കോയിന്റെ മൂല്യം 3 ശതമാനത്തിലധികം ഉയർന്നതിന് തുടർന്നാണ് 49,714 ഡോളറായി മാറിയത്. 46 ദശലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൗണ്ടിന്റെ പിന്തുണയുള്ള മസ്‌ക് 'ബിറ്റ്കോയിൻ' എന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്.

1.5 ബില്ല്യൺ അമേരിക്കൻ ഡോളർ മൂല്യം വരുന്ന ബിറ്റ് കോയിൻ ക്രിപ്റ്റോ കറൻസി തങ്ങൾ വാങ്ങിയെന്നാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല വെളിപ്പെടുത്തിയത്. തങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങിയാൽ അതിന്റെ വിലയായി ഇനി ബിറ്റ് കോയിൻ സ്വീകരിക്കുമെന്നും സെക്യൂരിറ്റി അൻറ് എക്സേഞ്ച് കമ്മീഷനിൽ നടത്തിയ ഫയലിംഗിൽ ടെസ്ല അറിയിക്കുന്നു. പണത്തിന് കൂടുതൽ മികച്ച തിരിച്ചുവരവും, ഭാവിയിലേക്കുള്ള വൈവിദ്യ വത്കരണവും, കൂടുതൽ ബഹുമുഖമായ വിപണനവും ബിറ്റ് കോയിൻ ഇടപാടുവഴി സാധ്യമാകുന്നു എന്നാണ് ടെസ്ല പറയുന്നത്. എന്നാൽ വിൽക്കുന്ന സാധാനങ്ങൾക്ക് പകരം ബിറ്റ് കോയിൻ വാങ്ങുന്നത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായിരിക്കും എന്നാണ് ടെസ്ല അറിയിക്കുന്നത്.

ആദ്യമായാണ് ലോകത്തിലെ ഒരു വൻകിട കന്പനി ക്രിപ്റ്റോ കറൻസിയിൽ ഇത്രയും വലിയ നിക്ഷേപം നടത്തുന്നത് എന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്. ഏതാണ്ട് 19 ബില്ല്യൺ അമേരിക്കൻ ഡോളർ ആസ്ഥിയാണ് ടെസ്ലയ്ക്ക് ഇപ്പോൾ പണയമായും പണത്തിന് സമാനമായ വസ്തുക്കളായും ഉള്ളത് എന്നാണ് 2020യിലെ അവരുടെ സെക്യൂരിറ്റി അൻറ് എക്സേഞ്ച് കമ്മീഷനിൽ നടത്തിയ ഫയലിംഗുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ചില ദിവസങ്ങളായി ടെസ്ല സിഇഒയുടെ ട്വിറ്റർ ഇടപെടലുകൾ പുതിയ ഇടപാടിലേക്ക് വെളിച്ചം വീശുന്നതായിരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന വാദം. ക്രിപ്റ്റോ കറൻസി വാങ്ങുവാനും വിനിമയം പ്രോത്സാഹിപ്പിക്കുന്നതുമായ കാര്യങ്ങൾ അടുത്തിടെയായി മസ്ക് നിരന്തരം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇലോൺ മസ്ക് തന്റെ ട്വിറ്റർ ബയോയിൽ ബിറ്റ്കോയിനും അഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിറ്റ്കോയിൻ മൂല്യം ഏതാണ്ട് 20 ശതമാനം വർദ്ധിച്ചിരുന്നു. ക്ലബ് ഹൗസ് എന്ന സോഷ്യൽ മീഡിയ ചാറ്റ് സൈറ്റിൽ, ഇപ്പോൾ ബിറ്റ് കോയിനെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കണം, ഞാൻ ബിറ്റ് കോയിനെ സപ്പോർട്ട് ചെയ്യുന്നു എന്ന് മസ്ക്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP