Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്‌ളിപ്കാർട്ടിൽ ഓഫർ പെരുമഴ; ഡിസംബർ 5 വരെ നടക്കുന്ന 'ബിഗ് ഷോപ്പിങ് ഡെയ്‌സ് ' വിൽപനയിൽ ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ്; ഒപ്പം വൻ ക്യാഷ് ബാക്ക് ഓഫറുകളും

ഫ്‌ളിപ്കാർട്ടിൽ ഓഫർ പെരുമഴ; ഡിസംബർ 5 വരെ നടക്കുന്ന 'ബിഗ് ഷോപ്പിങ് ഡെയ്‌സ് ' വിൽപനയിൽ ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ്; ഒപ്പം വൻ ക്യാഷ് ബാക്ക് ഓഫറുകളും

സ്വന്തം ലേഖകൻ

രാജ്യത്തെ മുൻനിര ഇകൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാർട്ടിൽ വൻ ഓപർ പെരുമഴ. ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ മറ്റൊരു വലിയ വിൽപനയ്ക്കാണ് ഡിസംബർ ഒന്നിന് ഫ്‌ളിപ്കാർട്ട് തിരി തെളിച്ചത്. ഡിസംബർ അഞ്ച് വരെ നടക്കുന്ന 'ബിഗ് ഷോപ്പിങ് ഡെയ്‌സി 'ൽ വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണുകൾ പാതി വിലയ്ക്ക് ലഭ്യമാകും. 'ബിഗ് ഷോപ്പിങ് ഡെയ്‌സ് ' വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ്, ഫാഷൻ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. ഡിസ്‌കൗണ്ടിന് പുറമെ എച്ച്ഡിഎഫ്‌സി കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഇളവും നൽകുന്നുണ്ട്. ബിഗ് ഷോപ്പിങ് ഡെയ്സ് വിൽപനയ്ക്കിടെ സ്മാർട്ട്ഫോണുകളും മറ്റ് ഇനങ്ങളും വാങ്ങുന്നതിന് ഫ്‌ളിപ്പ്കാർട്ട് വൻ കിഴിവ് നൽകുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ വഴി നടത്തുന്ന ഇടപാടുകൾക്കും ഓഫർ നൽകും. ഇതിനുപുറമെ, രാജ്യാന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇ-റീട്ടെയിലർ 25,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

സ്മാർട് ഫോൺ വാങ്ങുന്നവർക്കുള്ള മികച്ച അഞ്ച് ഡീലുകൾ
ഐഫോൺ 7: 30,000 രൂപയിൽ താഴെയുള്ള ഒരു ഐഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് ഐഫോൺ 7 ന്റെ 32 ജിബി വേരിയന്റ് ആണ്. വിപണിയിൽ 29,900 രൂപയ്ക്ക് ലഭ്യമായ ഫോൺ ഫ്‌ളിപ്കാർട്ടിൽ 24,999 രൂപയ്ക്ക് ലഭ്യമാകും.

ഗൂഗിൾ പിക്‌സൽ 3 എ: ഗൂഗിളിന്റെ ബജറ്റ് സ്മാർട് ഫോൺ പിക്സൽ 3 എ 39,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ 34,999 രൂപയ്ക്ക് ലഭിക്കും. 44,999 രൂപയ്ക്ക് ഇന്ത്യയിൽ വിപണിയിലെത്തിയ പിക്‌സൽ 3 എ എക്‌സ് എൽ 39,999 രൂപയ്ക്കും ലഭിക്കും.

ഓണർ 8 സി: വിൽപന സീസണിൽ വലിയ വില കുറച്ച മറ്റൊരു സ്മാർട്ട്ഫോൺ ഓണർ 8 സി ആണ്. ഈ വർഷം ആദ്യം 4 ജിബി റാമിനും 32 ജിബി സ്റ്റോറേജ് വേരിയന്റിനും 10,999 രൂപയായി കുറച്ചിരുന്നു. ഇപ്പോൾ ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 7,999 രൂപയാണ് വില.

ഒപ്പോ എഫ്11 പ്രോ: ഇന്ത്യയിൽ 24,990 രൂപയ്ക്ക് വിപണിയിലെത്തിയ ഫോണാണ് ഒപ്പോ എഫ്11 പ്രോ. ഈ ഫോൺ ഇപ്പോൾ 12,990 രൂപയ്ക്ക് ഓഫർ വിലയ്ക്ക് ലഭിക്കും. അതായത് പകുതി വിലയ്ക്കാണ് നൽകുന്നതെന്ന് ചുരുക്കം.

അസൂസ് സെൻഫോൺ 5 ഇസെഡ്: ഈ വർഷം ആദ്യമാണ് അസൂസ് സെൻഫോൺ 5 ഇസിന്റെ വില കുറച്ചത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഡിവൈസിന്റെ അടിസ്ഥാന വേരിയന്റ് വില 24,999 രൂപയാണ്. എന്നാൽ ഫ്‌ളിപ്കാർട്ടിൽ ഇത് 18,999 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP