Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ; ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഗൗതം അദാനിയെ പിന്തള്ളി; 84.3 ബില്യൺ ഡോളർ ആസ്തിയോടെ അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്; 214 ബില്യൺ ഡോളർ ആസ്തിയോടെ ബെർനാർഡ് അർനോൾട്ട് ഒന്നാമത്

മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ; ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഗൗതം അദാനിയെ പിന്തള്ളി; 84.3 ബില്യൺ ഡോളർ ആസ്തിയോടെ അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്; 214 ബില്യൺ ഡോളർ ആസ്തിയോടെ ബെർനാർഡ് അർനോൾട്ട് ഒന്നാമത്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: കേന്ദ്ര ബജറ്റിലേക്ക് രാജ്യം ഉറ്റുനോക്കുന്നതിനിടെ ബിസിനസ് ലോകത്തും വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇടവേളയ്ക്ക് ശേഷം ലോക സമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുന്നിലെത്തി. ഫോർബ്സിന്റെ ബില്യണയർ ഇൻഡക്സിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി സ്ഥാനം മെച്ചപ്പെടുത്തിയത്. ഇതോടെ ഫോർബ്‌സ് പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിച്ചു. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്.

ഫോർബ്സിന്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് അംബാനി അദാനിയെ മറികടന്നത്. ഫോബ്‌സിന്റെ പട്ടികയിൽ ഗൗതം അദാനി പത്താം സ്ഥാനത്തേക്ക് വീണു. 83.9 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. അതേസമയം, 84.3 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 214 ബില്യൺ ഡോളർ ആസ്തിയോടെ ബെർനാർഡ് അർനോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 178.3 ബില്യൺ ഡോളർ ആസ്തിയോടെ ഇലോൺ മസ്‌കാണ് രണ്ടാമത്. 126.3 ബില്യൺ ഡോളറിന്റെ ആസ്തിയോടെ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്ത്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിക്ക് വൻ തിരിച്ചടി നേരിട്ടത്. ഇതോടെ അദാനി കമ്പനികളുടെ ഓഹരി വില വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതാണ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദാനി താഴേക്ക് പോകാൻ കാരണം. മുകേഷ് അംബാനിയുടെ ആസ്തിയിൽ 171 ദശലക്ഷം ഡോളറിന്റെ വർദ്ധനയാണ് ഉണ്ടായത്. എന്നാൽ ഗൗതം അദാനിയുടെ ആസ്തിയിൽ 4.1 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചു.

ബ്ലൂംബെർഗ് ഇൻഡക്സിൽ കഴിഞ്ഞ ദിവസം ഗൗതം അദാനി ലോക സമ്പന്നരുടെ ആദ്യ പത്തിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരം പ്രകാരം അദാനി ആദ്യ പത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോൾ പത്താം സ്ഥാനത്താണ് അദ്ദേഹം ഉള്ളത്. ബ്ലൂംബെർഗിന്റെ കണക്ക് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 84.5 ബില്യൺ അമേരിക്കൻ ഡോളർ ആണ്. ഈ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. 81.5 ബില്യൺ ഡോളറാണ് ഇത് പ്രകാരം അംബാനിയുടെ ആസ്തി. ഫോർബ്സിന്റെ ലൈവ് ബില്യണയർ ഇൻഡക്സ് പ്രകാരം കഴിഞ്ഞ ദിവസം അദാനിയുടെ സ്ഥാനം എട്ടാമതായിരുന്നു. ബ്ലൂംബെർഡ് ബില്യണയർ ഇൻഡക്സ് പ്രകാരം 11-ാം സ്ഥാനത്തും. ഫോർബ്‌സ് പട്ടികയിൽ അദാനി രണ്ട് സ്ഥാനം പിറകോട്ടായപ്പോൾ ബ്ലൂംബെർഗ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് വലിയ വെല്ലുവിളിയാണ് അദാനി ഗ്രൂപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറിങ് (എഫ്പിഒ) നടന്നത്. എഫ്പിഒയുടെ ആദ്യ ദിവസം നിക്ഷേപകരിൽ നിന്നുള്ള പ്രതികരണം തീരെ പ്രതീക്ഷ പകരുന്നതായിരുന്നില്ല. എന്നാൽ അവസാന ദിവസം എല്ലാം മാറിമറിഞ്ഞു. ജനുവരി 31, ചൊവ്വാഴ്ച ഉച്ചയോടെ തന്നെ എഫ്പിഒയിലെ ഓഹരികൾക്ക് പൂർണമായും അപേക്ഷകരായി. ഇഷ്യു വില കുറച്ച് മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന തരത്തിലും വിദഗ്ദ്ധർക്കിടയിൽ ചർച്ചകളുണ്ടായിരുന്നു. എന്തായാലും, റീട്ടെയിൽ രംഗത്തെ കണക്കുകൾ അത്ര ശുഭകരമല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അബുദാബി ആസ്ഥാനമായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി എഫ്പിഒയിൽ അധികമായി നടത്തിയ 400 ദശലക്ഷം ഡോളറിന്റെ നിക്ഷേപം അദാനി ഗ്രൂപ്പിന് വലിയ തുണയായി.

അദാനി ഗ്രൂപ്പിന്റെ ആസ്തി വളർച്ചയിൽ വലിയ സംശയങ്ങളും ചോദ്യങ്ങളും ആയിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നത്. ഇതോടെ ആയിരുന്നു വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം കുത്തനെ ഇടിയാൻ തുടങ്ങിയത്. തങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളെ ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണം എന്ന് അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചതും വലിയ വിവാദത്തിന് കാരണമായിരുന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ വരും ദിവസങ്ങളിൽ എങ്ങനെ അദാനി ഗ്രൂപ്പിന്റെ മുന്നേറ്റത്തെ, അല്ലെങ്കിൽ കിതപ്പിനെ സ്വാധീനിക്കും എന്ന് കാത്തിരുന്ന് കാണാം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും പലവിധത്തിൽ പ്രതിഫലിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP