Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്റർനെറ്റ് ഉപയോഗത്തിൽ 82 ശതമാനവും മാറ്റിവെയ്ക്കുന്നത് വീഡിയോകൾക്ക് വേണ്ടി: മൊബൈൽ വീഡിയോകൾ കാണുന്നവരുടെ എണ്ണത്തിൽ വർധന; മികച്ച വീഡിയോ അനുഭവത്തിനായി മികച്ച മൊബൈൽ നെറ്റ് വർക്ക് എയർടെലിന്റേത്; ഓപ്പൺ സിഗ്‌നൽ ഇൻസൈറ്റ് റിപ്പോർട്ട് പുറത്ത്

ഇന്റർനെറ്റ് ഉപയോഗത്തിൽ 82 ശതമാനവും മാറ്റിവെയ്ക്കുന്നത് വീഡിയോകൾക്ക് വേണ്ടി: മൊബൈൽ വീഡിയോകൾ കാണുന്നവരുടെ എണ്ണത്തിൽ വർധന; മികച്ച വീഡിയോ അനുഭവത്തിനായി മികച്ച മൊബൈൽ നെറ്റ് വർക്ക് എയർടെലിന്റേത്; ഓപ്പൺ സിഗ്‌നൽ ഇൻസൈറ്റ് റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്മാർട്ട് ഫോൺ മാർക്കറ്റിന്റെ ചാകരയാണ് ഇന്ത്യ. അതുപോലെ ഉപയോഗത്തിലും, നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവത്ത ഒന്നായി മാറികഴിഞ്ഞു സ്മാർട്ട് ഫോണുകൾ. ഫോൺവിളിക്കാൻ മാത്രമല്ല, നമ്മുടെ നിത്യജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് എല്ലാം ഈ സ്മാർട്ട് ഫോണുകൾക്ക് പങ്കുണ്ട്. എന്നാൽ ഒഴിവുവേളകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോകൾ കാണാത്തവരായി ആരുമില്ല. വീഡിയോ കാണുന്നവരുടെയും അനുഭവങ്ങൾ പങ്കുവെക്കുന്നവരുടെയും കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൊബൈലിൽ ലൈവ് സ്ട്രീമിലൂടെയും മറ്റും വീഡിയോകൾ കാണുന്നവരുടെ എണ്ണത്തിലും ഏതാനും വർഷങ്ങളായി വലിയ വർധനയുള്ളതായി കണക്കുകൾ പുറത്തുവന്നു. ഓപ്പൺ സിഗ്‌നൽ ഇൻസൈറ്റ് റിപ്പോർട്ട് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

യൂട്യൂബിൽ പ്രതിദിനം 100 കോടിയിലധികം മണിക്കൂറുകളാണ് വീഡിയോകൾക്കായി ആളുകൾ ചെലവഴിക്കുന്നത്. സ്‌നാപ് ചാറ്റ് വീഡിയോകൾക്ക് പ്രതിദിനം 1,000 കോടി വ്യൂസാണുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ 2019-ലെ ഓപ്പൺ സിഗ്‌നൽ ഇൻസൈറ്റ് റിപ്പോർട്ട് പ്രകാരം എയർടെൽ ഉപഭോക്താക്കൾക്ക് രാജ്യത്ത് മികച്ച വീഡിയോ അനുഭവങ്ങൾ ഉള്ളത്. ഈ രംഗത്ത് എയർടെൽ 53 പോയിന്റുകളാണ് വളർന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 8.6 ശതമാനമാണ് വളർച്ച. വീഡിയോ ലോഡ് ചെയ്യാൻ എടുക്കുന്ന സമയം, പിക്ചർ ക്വാളിറ്റി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് വീഡിയോയുടെ ഗുണമേന്മ നിശ്ചയിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, എയർടെൽ എക്‌സ്ട്രീം ടിവി എന്നിവയിലൂടെയൊക്കെ ഇന്ന് നമ്മൾ തുടർച്ചയായി കാണുന്ന വീഡിയോകൾ പരിഗണിച്ചാൽ, മുമ്പ് എച്ച്ഡി വീഡിയോകൾ ഇന്റർനെറ്റിലൂടെ കാണാൻ കഴിയില്ലായിരുന്നു. ബാൻഡ് വിഡ്ത്തും ഇന്റർനെറ്റ് സ്പീഡും മാത്രമല്ല എച്ച്ഡി വീഡിയോ സ്ട്രീമിങ്ങും അന്ന് പ്രതിസന്ധി സൃഷ്ചടിച്ചിരുന്നു. വീഡിയോ സ്ട്രീമിങ് വളരെ ചെലവേറിയതുമായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. മിതമായ നിരക്കിൽ പരമാവധി വേഗത്തിൽ ഇന്റർനെറ്റ് സ്പീഡ് ലഭ്യമാണ്. സിസ്‌കോയുടെ റിപ്പോർട്ട് അനുസരിച്ച് 2017-ലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ 70 ശതമാനവും വീഡിയോ ട്രാഫിക്ക് ആയിരുന്നു. 2022-ഓടെ ഇത് 82 ശതമാനമായി മാറും എന്നാണ് കണക്കാക്കുന്നത്.

42 നഗരങ്ങളിൽ 26 നഗരങ്ങളിലും എയർടെല്ലിനു തന്നെയാണ് മുൻതൂക്കം. താരതമ്യേന നല്ല റേറ്റിങാണ്, 30 ശതമാനം നഗരങ്ങളിലും എയർടെല്ലിനുള്ളത്. ഓവറോൾ ഡൗൺലോഡ് സ്പീഡിന്റെ കാര്യത്തിലും എയർടെൽ മുന്നിൽ നിൽക്കുന്നു. 4 ജി ഡൗൺലോഡ് സ്പീഡിന്റെ കാര്യത്തിലും എയർടെൽ മുന്നിലാണെന്ന് ഓപ്പൺ സിഗ്‌നൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊബൈൽ ഫോണുകളുടെ വർധിച്ച സ്വീകാര്യതയും സ്‌നാപ് ചാറ്റ്, ടിക്ടോക്ക്, ഫേസ്‌ബുക്ക്, പെരിസ്‌കോപ്പ് തുടങ്ങിയ മൊബൈൽ ആപ്പുകളുടെ ആധിക്യവും കൊണ്ട് വേഗത്തിൽ ഉള്ള മൊബൈൽ ഡൗൺലോഡ് സ്പീഡ് കമ്പനിക്ക് നൽകിയേ മതിയാവു. ഇതോടെ രാജ്യത്ത് എയർടെൽ ഉപയോഗിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP