Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാബാ രാംദേവിന് വെല്ലുവിളിയുമായി ശ്രീ ശ്രീ രവിശങ്കർ; പതഞ്ജലിയെ പിന്നിലാക്കി വിപണി പിടിക്കാൻ എത്തുന്നത് രവിശങ്കറിന്റെ തത്വ; കച്ചവടം പിടിക്കാൻ യോഗാചാര്യന്മാർ തമ്മിൽ മത്സരം

ബാബാ രാംദേവിന് വെല്ലുവിളിയുമായി ശ്രീ ശ്രീ രവിശങ്കർ; പതഞ്ജലിയെ പിന്നിലാക്കി വിപണി പിടിക്കാൻ എത്തുന്നത് രവിശങ്കറിന്റെ തത്വ; കച്ചവടം പിടിക്കാൻ യോഗാചാര്യന്മാർ തമ്മിൽ മത്സരം

 മത്സരമില്ലാതെ വിപണി പിടിച്ചെടുത്ത പതഞ്ജലിക്ക് വെല്ലുവിളി ഉയർത്താൻ ശ്രീ ശ്രീ രവിശങ്കർ. ശ്രീ ശ്രീ തത്‌വ എന്ന കമ്പനിയുടെ കീഴിൽ വൈവിദ്ധ്യമാർന്ന ആയുർവേദ ഉത്പന്നങ്ങളുമായാണ് ശ്രീ ശ്രീ രവിശങ്കർ പതഞ്ജലിയുമായി വിപണിയിൽ മത്സരിക്കാനിറങ്ങുന്നത്. കമ്പനിയുടെ ആയിരം ഔട്ട്‌ലെറ്റുകൾ രാജ്യത്ത് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും

സ്വദേശി ഉത്പന്നങ്ങളുമായി കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ വിപണി പിടിച്ചെടുത്ത യോഗാഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വെല്ലുവിളിയുമായി ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ രംഗത്തെത്തി. ശ്രീ ശ്രീ തത്‌വ എന്ന കമ്പനിയുടെ കീഴിൽ വൈവിദ്ധ്യമാർന്ന ആയുർവേദ ഉത്പന്നങ്ങളുമായാണ് ശ്രീ ശ്രീ രവിശങ്കർ പതഞ്ജലിയുമായി വിപണിയിൽ മത്സരിക്കാനിറങ്ങുന്നത്.

ഹെൽത്ത് ഡ്രിങ്കുകൾ, സോപ്പുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയുമായി 2003 മുതൽ കമ്പനി നിലവിലുണ്ടെങ്കിലും മുന്നൂറോളം ഉത്പന്നങ്ങളുമായി പ്രവർത്തനം വ്യാപിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. റീട്ടെയിൽ സ്റ്റോറുകൾക്കൊപ്പം പതഞ്ജലിയുടെ മാതൃകയിൽ ക്ലിനിക്കുകളും ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ടൂത്ത് പേസ്റ്റ്, ഡിറ്റർജന്റ് നെയ്യ് ബിസ്‌കറ്റ് എന്നിവയാകും ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കുക.

ഇതിന്റെ ഭാഗമായി കമ്പനിയുടെ ആയിരം ഔട്ട്‌ലെറ്റുകൾ രാജ്യത്ത് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.ആയുർവേദ ഉത്പന്നങ്ങൾ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് ശ്രീ ശ്രീ ആയുർവേദ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ തേജ് കട്പിതിയ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP