Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിമന്റ് വ്യാപാരത്തിലേക്ക് കടക്കാൻ അദാനി ഗ്രൂപ്പ്; അദാനി എന്റർപ്രൈസസിന് കീഴിൽ പുതിയ ഉപകമ്പനി രൂപീകരിച്ചു

സിമന്റ് വ്യാപാരത്തിലേക്ക് കടക്കാൻ അദാനി ഗ്രൂപ്പ്; അദാനി എന്റർപ്രൈസസിന് കീഴിൽ പുതിയ ഉപകമ്പനി രൂപീകരിച്ചു

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: രാജ്യത്തെ മിക്ക വ്യവസായ മേഖലയിലും കൈവെച്ച അദാനി പുതിയ വ്യവസായ രംഗത്തേക്കും കൈവെക്കുന്നു. അദാനി ഗ്രൂപ്പ് സിമന്റ് വ്യാപാരത്തിലേക്കാണ് കടക്കുന്നു. അദാനി എന്റർപ്രൈസസിന് കീഴിൽ പുതിയ ഉപകമ്പനി ഇതിനായി രൂപീകരിച്ചെന്ന് കമ്പനി സ്റ്റോക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. അദാനി സിമന്റ് ഇന്റസ്ട്രീസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഓതറൈസ്ഡ് ഓഹരി മൂലധനം 10 ലക്ഷവും പെയ്ഡ് അപ് കാപിറ്റൽ അഞ്ച് ലക്ഷവുമാണ്.

ഗുജറാത്തിലാണ് പുതിയ കമ്പനിയുടെ ആസ്ഥാനമെന്ന് അദാനി എന്റർപ്രൈസസ് റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദിലാണ് ആസ്ഥാനം. 2021 ജൂൺ 11നാണ് കമ്പനി രൂപീകരിച്ചത്.

എല്ലാ തരം സിമന്റുകളുടെയും ഉൽപ്പാദനവും വിതരണവുമാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനി ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്തതിനാൽ റെഗുലേറ്ററി ഫയലിങിൽ ടേൺ ഓവർ ഇല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിമന്റ് ഉൽപ്പാദനത്തിലേക്ക് അദാനിയുടെ രംഗപ്രവേശം വിപണിയിലെ മത്സരം കടുപ്പിക്കുമെന്ന് ഉറപ്പാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP