Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാം; യോനോ ആപ്പിന് സിം ബൈൻഡിങ് സംവിധാനം ഏർപ്പെടുത്തി എസ്‌ബിഐ; ആപ്പുകൾ പ്രവർത്തിക്കുക ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം കാർഡ് ഉള്ള ഡിവൈസിൽ

തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാം; യോനോ ആപ്പിന് സിം ബൈൻഡിങ് സംവിധാനം ഏർപ്പെടുത്തി എസ്‌ബിഐ; ആപ്പുകൾ പ്രവർത്തിക്കുക ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം കാർഡ് ഉള്ള ഡിവൈസിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ, യോനോ ലൈറ്റ് ആപ്പുകൾ കൂടുതൽ സുരക്ഷിതമാക്കാൻ സിം ബൈൻഡിങ് എന്ന പുതിയ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം കാർഡ് ഉള്ള ഡിവൈസിൽ മാത്രമായിരിക്കും ഇത് പ്രകാരം യോനോ, യോനോ ലൈറ്റ് ആപ്പുകൾ പ്രവർത്തിക്കുക.

വിവിധ ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന പുതുക്കിയ പതിപ്പിനായി ഉപഭോക്താക്കൾ അവരുടെ മൊബൈൽ ആപ്പ് അപ്പ്‌ഡേറ്റ് ചെയ്യുകയും ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുകയും വേണം. ഈ പ്രക്രിയയിലൂടെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വെരിഫൈ ചെയ്യകയും രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്യും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം ഉള്ള ഡിവൈസിൽ നിന്ന് രജിസ്‌ട്രേഷൻ നടത്തുന്നു എന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണം.

ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ബാങ്കിങ് അനുഭവങ്ങൾ മെച്ചപ്പെടുത്തിയ സംരക്ഷണത്തോടുകൂടി ലഭ്യമാക്കാനാണ് എസ്‌ബിഐ ഇതിലൂടെ ശ്രമിക്കുന്നതെന്നും ചീഫ് ഡിജിറ്റൽ ഓഫിസർ ഡിഎംഡി (സ്ട്രാറ്റജി) റാണാ അഷുതോഷ് കുമാർ സിങ് പറഞ്ഞു. ഒരു മൊബൈൽ ഡിവൈസ്, ഒരു ഉപയോക്താവ്, ഒരു രജിസ്‌ട്രേഡ് മൊബൈൽ നമ്പർ എന്ന അടിസ്ഥാന ചട്ടത്തിലൂടെയാവും യോനോയും യോനോ ലൈറ്റും പ്രവർത്തിക്കുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം ഉപയോഗിച്ച് യോനോ, യോനോ ലൈറ്റ് എന്നിവ ഒരേ ഡിവൈസിൽ ഉപയോഗിക്കാനാവും. ഇരട്ട സിം ഉള്ള ഹാൻഡ് സെറ്റിൽ യോനോ, യോനോ ലൈറ്റ് എന്നിവ രണ്ടു വ്യത്യസ്ത ഉപയോക്താക്കൾക്ക് ഉപയോഗിക്കാനും സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP