Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യെസ് ബാങ്ക് തിരിച്ചുവരുന്നു; ഇന്ന് വൈകുന്നേരത്തോടെ പഴയത് പോലെ പ്രവർത്തിക്കും; എസ്‌ബിഐ അടക്കമുള്ളവരുടെ പിന്തുണ തുണയായി; ഏഴ് പ്രൈവറ്റ് ബാങ്കുകളുടെ ശക്തമായ പിന്തുണയും വേറെ; നിക്ഷേപകരെ സംരക്ഷിച്ചത് കേന്ദ്രസർക്കാരും ആർബിഐയും; ബാങ്കിനെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാറിന്റെ ഇടപെടൽ ശ്രദ്ധേയം

യെസ് ബാങ്ക് തിരിച്ചുവരുന്നു; ഇന്ന് വൈകുന്നേരത്തോടെ പഴയത് പോലെ പ്രവർത്തിക്കും; എസ്‌ബിഐ അടക്കമുള്ളവരുടെ പിന്തുണ തുണയായി; ഏഴ് പ്രൈവറ്റ് ബാങ്കുകളുടെ ശക്തമായ പിന്തുണയും വേറെ; നിക്ഷേപകരെ സംരക്ഷിച്ചത് കേന്ദ്രസർക്കാരും ആർബിഐയും; ബാങ്കിനെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാറിന്റെ ഇടപെടൽ ശ്രദ്ധേയം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സാമ്പത്തിക തകർച്ച നേരിട്ട യെസ് ബാങ്ക് ഇന്ന് മുതൽ വീണ്ടും പഴയത് പോലെ പ്രവർത്തിക്കും. ഇന്ന് വൈകുന്നേരം ആറുമണി മുതലാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ പഴയതുപോലെ പുനരാരംഭിക്കുക. മൊറട്ടോറിയത്തിനു മുമ്പുള്ള എല്ലാ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് യെസ് ബാങ്ക് അഡ്‌മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നുമതൽ യെസ് ബാങ്കിന്റ എടിഎമ്മുകളിലും, ബ്രാഞ്ചുകളിലൂം ആവശ്യത്തിന് പണമുണ്ടായിരിക്കും. എന്നാൽ യെസ് ബാങ്കിനെ പഴയ അവസ്ഥയിലേക്കെത്തിക്കാൻ സർക്കാറും ആർബിഐ തീവ്രമായ ശ്രമങ്ങളാണ് ആരംഭിച്ചത്. ഫെഡറൽ ബാങ്ക്, എസ്‌ബിഐ, ബന്ധൻ ബാങ്ക് തുടങ്ങിയവരുടെ നിക്ഷേപം ബാങ്കിലേക്ക് എത്തിക്കാനും, ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ നടത്തിയത് ശ്രദ്ധയമായി. നിക്ഷേപകരെ അസ്വസ്ഥരാക്കാതെയുള്ള പ്രവർത്തനമാണ് കേന്ദ്രസർക്കാരും ആർബിഐ സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്. മൂന്നിലൊന്ന് ഉപഭോക്താക്കൾ മാത്രമാണ് 50, 000 രൂപ വരെയുള്ള നിക്ഷേപങ്ങൾ പിൻവലിച്ചത്. മാർച്ച് 26ന് പുതിയ ഡയറക്ടർ ബോർഡ് ചുമതലയേൽക്കും. മൊറട്ടോറിയം ഏർപ്പെടുത്തിയതിനെ തുടർന്ന് പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി റിസർവ് ബാങ്ക് നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണവും ഇന്ന് വൈകുന്നേരത്തോടെ ഒഴിവാകും.

നിലവിൽ എസ്‌ബിഐ, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയവർ യെസ് ബാങ്കിന് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. യെസ് ബാങ്കില് 7250 കോടി രൂപ നിക്ഷേപിക്കുമെന്ന് എസ്‌ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ 6050 കോടി രൂപയോളം എസ്‌ബിഐ യെസ് ബാങ്കിന് കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ കരകയറ്റാൻ വലിയ പിന്തുണയാണ് ഇതിനകം തന്നെ ലഭിച്ചിട്ടുള്ളത്. ഐസിഐസിഐ ബാങ്കും, എച്ച്ഡിഎഫ്സിയും ചേർന്ന് യെസ് ബാങ്കിൽ ആകെ നിക്ഷേപിക്കുക 1,000 കോടി രൂപയോളമായിരിക്കും. രാജ്യത്തെ ഏഴ് സ്വകാര്യ ബാങ്കുകൾ യെസ് ബാങ്കിൽ 3,950 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട് ഇതിനോടകം. ആക്സിസ് ബാങ്കും, കോട്ടക് മഹീന്ദ്ര ബാങ്കും കൂടി ചേർന്ന് 600 കോടി രൂപയോളം നിക്ഷേപിക്കും.

ഓഹരി വിലയിൽ വൻവർധനവ്

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് യെസ് ബാങ്ക് കരകയറുമെന്ന വാർത്തകളും, പ്രവർത്തനം പഴതുപോലെ ഇന്നാരംഭിക്കുമെന്ന പ്രതീക്ഷയും കാരണം ബാങ്കിന്റെ ഓഹരി വില കുതിച്ചുയർന്നു. ഓഹരി വില 50 ശതമാനം വർധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ മൊറൊട്ടോറിയം ഇന്ന് വൈകുന്നേരം നീങ്ങുമെന്ന പ്രതീക്ഷയാണ് ഓഹരി വില വർധിക്കാൻ ഇടയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP