Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഗുരുതരമായ ഭരണപ്രശ്‌നങ്ങൾ ധനസ്ഥിതിയെ അവതാളത്തിലാക്കി; വരാമെന്നേറ്റ വിദേശ നിക്ഷേപകർ മൂലധനനിക്ഷേപത്തിന് തയ്യാറായതുമില്ല; സ്വകാര്യ മേഖലയിലെ യേസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തി റിസർവ് ബാങ്ക്; നിക്ഷേപകർക്ക് മാസം അക്കൗണ്ടിൽ നിന്ന് 50,000 ത്തിൽ കൂടുതൽ പിൻവലിക്കാനാവില്ല; ബാങ്കിന്റെ ബോർഡിനെ പിരിച്ചുവിട്ടു; മുൻ എസ്‌ബിഐ സിഎഫ്ഒ പ്രശാന്ത് കുമാർ ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റർ; നിക്ഷേപകർ പരിഭ്രമിക്കേണ്ടതില്ലെന്നും അവരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും ആർബിഐ

ഗുരുതരമായ ഭരണപ്രശ്‌നങ്ങൾ ധനസ്ഥിതിയെ അവതാളത്തിലാക്കി; വരാമെന്നേറ്റ വിദേശ നിക്ഷേപകർ മൂലധനനിക്ഷേപത്തിന് തയ്യാറായതുമില്ല; സ്വകാര്യ മേഖലയിലെ യേസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തി റിസർവ് ബാങ്ക്; നിക്ഷേപകർക്ക് മാസം അക്കൗണ്ടിൽ നിന്ന് 50,000 ത്തിൽ കൂടുതൽ പിൻവലിക്കാനാവില്ല; ബാങ്കിന്റെ ബോർഡിനെ പിരിച്ചുവിട്ടു; മുൻ എസ്‌ബിഐ സിഎഫ്ഒ പ്രശാന്ത് കുമാർ ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റർ; നിക്ഷേപകർ പരിഭ്രമിക്കേണ്ടതില്ലെന്നും അവരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും ആർബിഐ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വകാര്യ മേഖലയിലെ യേസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഓരോ അക്കൗണ്ടിൽ നിന്നും മാസം 50,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കാനാവില്ല. യേസ് ബാങ്കിന്റെ ധനകാര്യ സ്ഥിതി തുടർച്ചയായി താഴോട്ട് പോയതാണ് കാരണമെന്ന് കേന്ദ്ര ബാങ്കിന്റെ വിജ്ഞാപനത്തിൽ വിശദീകരിച്ചു.

യേസ് ബാങ്കിന്റെ ബോർഡിനെയും ഉടനടി പിരിച്ചുവിട്ടു. മുൻ എസ്്ബിഐ സിഎഫ്ഒ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്‌മിനസ്‌ട്രേറ്ററായി നിയമിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ബാങ്ക് ഗുരുതരമായ ഭരണപ്രശ്‌നങ്ങൾ നേരിടുകയായിരുന്നെന്നും ഇതാണ് ധനസ്ഥിതി മോശമാകാൻ കാരണമെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

യേസ് ബാങ്കിന്റെ നിക്ഷേപകർ പരിഭ്രമിക്കേണ്ടതില്ലെന്നും അവരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും ആർബിഐ വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങൾക്കം ബാങ്കിന്റെ പുനഃസംഘടനയ്ക്കായി കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ പദ്ധതി കൊണ്ടുവരും. മൊറട്ടോറിയം കാലാവധിയായ 30 ദിവസം തീരും മുമ്പേ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് വലിയ ബുദ്ധിമുട്ട് ദീർഘനാളത്തേക്ക് ഉണ്ടാവുകയില്ല.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന കൺസോർഷ്യത്തിന്റെ മൂലധനനിക്ഷേപത്തോടെ യേസ് ബാങ്കിനെ രക്ഷിച്ചെടുക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിൽ, ഗ്ലോബൽ നിക്ഷേപക റേറ്റിങ് ഏജൻസിയായ മൂഡീസ് യേസ് ബാങ്കിന്റെ റേങ്ങിങ് വെട്ടിക്കുറച്ചിരുന്നു, ആസ്തി മൂല്യത്തിലും മൂലധനനിക്ഷേപത്തിലും വന്ന ഇടിവാണ് റേറ്റിങ് കുറയ്ക്കാൻ കാരണം. വിദേശ നിക്ഷേപകരായ ജെസി ഫ്‌ളവേഴ്‌സ് ആൻഡ് കമ്പനി, ടിൽഡൻ ക്യാപ്പിറ്റൽ, ഓക്ക് ഹിൽ അഡ് വൈസേഴ്‌സ്, സിൽവർ പോയിന്റ് ക്യാപിറ്റൽ എന്നിവരിൽ നിന്ന് നിക്ഷേപക വാഗ്ദാനങ്ങൾ കിട്ടിയെന്ന് യേസ് ബാങ്ക് കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. നവംബറിൽ മറ്റുപല പേരുകളും ഇതുപോലെ ബാങ്കിന്റെ ബോർഡ് വെളിപ്പെടുത്തിയെങ്കിലും അവയെല്ലാം നിരസിക്കുകയായിരുന്നു.

മുംബൈയിലെ പ്രമുഖ സഹകരണ ബാങ്കായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണമേർപ്പെടുത്തി ആറ് മാസം കഴിയുമ്പോഴാണ് യേസ് ബാങ്കിനെ ആർബിഐ പിടികൂടുന്നത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ ഐഎൽ&എഫ്എസ്, ദേവൻ ഹൗസിങ് ഫിനാൻസ്, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കാപിറ്റൽ, എസ്സെൽ ഗ്രൂപ്പ് തുടങ്ങിയവയാണ് വായ്പാ തിരിച്ചടവിൽ വലിയ വീഴ്ച വരുത്തിയിരുന്നു. യസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് ഈ കമ്പനികൾ കൂടുതൽ പണം തിരികെ നൽകാനുള്ളത്. എൻബിഎഫ്സി കിട്ടാക്കടത്തിൽ പെട്ട യേസ് ബാങ്കിന്റെ റാങ്കിങ്, ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് താഴ്‌ത്തിയത് ഈ പശ്ചാത്തലത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP