Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാങ്കുകളുടെ കൊള്ളയടിക്കു തുടക്കം; മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ 20 രൂപ ഫീസ്: സൗജന്യ ബാങ്കിങ് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കം തന്നെ

ബാങ്കുകളുടെ കൊള്ളയടിക്കു തുടക്കം; മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ 20 രൂപ ഫീസ്: സൗജന്യ ബാങ്കിങ് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കം തന്നെ

രു ഭാഗത്ത് സർക്കാർ ദേശസാത്കൃത ബാങ്കുകളിലുടേയും മറ്റും അക്കൗണ്ടുകളും എടിഎം കാർഡുകളും വാരിക്കോരി കൊടുത്തു വരുമ്പോൾ മറുഭാഗത്ത് ഇവ രണ്ടുമുപയോഗിച്ച് പൊതുജനങ്ങളെ കൊള്ളയടിക്കാനായി ബാങ്കുകൾ വർധിത വീര്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. സൗജന്യ എടിഎം ഇടപാടുകൾ പരിമിതപ്പെടുത്തുകയും അധിക ഉപയോഗിത്തിന് പണം ഇടാക്കുകയും ചെയ്ത് ബാങ്കുകൾ ഇന്നു മുതൽ അത് നടപ്പാക്കുകയും ചെയ്തിരിക്കുന്നു.

സൗജന്യമായ അഞ്ച് ഇടപാടുകൾ കഴിഞ്ഞാൽ സ്വന്തം ബാങ്കിന്റേതായാലും മറ്റു ബാങ്കുകളുടേതായാലും തുടർന്നുള്ള എടിഎം ഇടപാടുകൾക്ക് 20 രൂപ അധിക ഫീസ് നൽകണം. പണമായി നൽകേണ്ട ബുദ്ധിമുട്ടില്ല. അത് അക്കൗണ്ടിൽ നിന്ന് താനെ ബാങ്കുകൾ വലിച്ചു കൊള്ളും. പണം പിൻവലിക്കൽ മാത്രമല്ല, ബാലൻസ് ചെക്ക് ചെയ്താലും അത് ഇടപാടായിട്ടാണ് കണക്കാക്കുക.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ ആറ് മെട്രോ നഗരങ്ങളിൽ ഇന്നു മുതൽ മാസത്തിൽ അഞ്ച് തവണ മാത്രമെ സ്വന്തം ബാങ്കിന്റെ സജന്യ എടിഎം ഉപയോഗം നടക്കൂ. ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ഒരു നഗരവും ഇല്ലെന്നതിനാൽ പുതിയ നിയന്ത്രണം സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കില്ല. ഈ നഗരങ്ങളൊഴിച്ച് മറ്റെല്ലായിടത്തും പഴയ പടി തുടരും. റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശ പ്രകാരമാണ് ശനിയാഴ്ച മുതൽ പുതിയ എടിഎം ഇടപാട് നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുന്നത്. ബാലൻസ് എൻക്വയറി, മിനി സ്റ്റേറ്റ്‌മെന്റ് എന്നിവയും ഉൾപ്പെടെയാണിത്. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ എണ്ണം മൂന്നാക്കി കുറക്കുകയും ചെയ്തു. അതേസമയം ഈ പരിധികൾക്കപ്പുറം സൗജന്യ ഇടപാടുകൾ അനുവദിക്കാൻ ബാങ്കുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതിന് യാതൊരു തടസ്സവുമില്ലെന്നും ആർ ബി ഐ വ്യക്തമാക്കിയിരുന്നു.

എടിഎമ്മുകൾ പെരുകിയതു മൂലമാണ് ഈ നിയന്ത്രണങ്ങളെന്ന് ഓഗസ്റ്റിൽ ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ എടിഎമ്മുകളിലെല്ലാം സുരക്ഷയൊരുക്കുന്നതിനും നടത്തിപ്പിനും ബാങ്കുകളുടെ സാമ്പത്തിക ചെലവ് കൂട്ടിയുണ്ട്. ഇതു പരിഹരിക്കാനാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ സേവിങ് അക്കൗണ്ടുകളിലെ മിനിമം ബാലൻസിന്റെ പേരിൽ ബാങ്കുകളെ താക്കീതു ചെയ്ത ആർ ബി ഐ ഇപ്പോൾ ബാങ്കുകളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് എടിഎം നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP