Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രഘുറാം രാജന്റെ പിൻഗാമിയായി നിലവിലെ ഡെപ്യൂട്ടി ഗവർണർ ഉർജിത്ത് പട്ടേൽ; രഘുറാം രാജൻ സെപ്റ്റംബർ നാലിന് ചുമതല ഒഴിയുന്നതോടെ ആർബിഐ ഗവർണറായി ചുമതലയേൽക്കും

രഘുറാം രാജന്റെ പിൻഗാമിയായി നിലവിലെ ഡെപ്യൂട്ടി ഗവർണർ ഉർജിത്ത് പട്ടേൽ; രഘുറാം രാജൻ സെപ്റ്റംബർ നാലിന് ചുമതല ഒഴിയുന്നതോടെ ആർബിഐ ഗവർണറായി ചുമതലയേൽക്കും

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ഉർജിത്ത് ആർ പട്ടേലിനെ ധനകാര്യ മന്ത്രാലയം നിയമിച്ചു. കാലാവധി പൂർത്തിയാക്കി സെപ്റ്റംബർ നാലിന് രഘുറാം രാജൻ ചുമതല ഒഴിയുന്നതിനെ തുടർന്നാണിത്. 24ാമത് റിസർവ് ബാങ്ക് ഗവർണറാണ് ഉർജിത്ത് പട്ടേൽ.നിലവിൽ ആർബിഐയുടെ നാല് ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാളാണ് 52കാരനായ ഉർജിത്ത് പട്ടേൽ.

2013 മുതൽ സെൻട്രൽ ബാങ്കിന്റെ സാമ്പത്തിക നയ വകുപ്പ് കൈകാര്യം ചെയ്തിരുന്നതും ഉർജിത്ത് പട്ടേലാണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണമോക്‌സിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഉർജിത്ത് യേൽ സർവകലാശാലയിൽനിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP