Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1300 വീട്ടുകാർ മാത്രമുള്ള ഗ്രാമത്തിലെ ബാങ്ക് നിക്ഷേപം 2000 കോടി; ബാങ്ക് ബ്രാഞ്ചുകൾ എട്ട്; പ്രവാസിപ്പണം കവിഞ്ഞൊഴുകുന്ന ഗുജറാത്തി ഗ്രാമങ്ങളുടെ കഥ

1300 വീട്ടുകാർ മാത്രമുള്ള ഗ്രാമത്തിലെ ബാങ്ക് നിക്ഷേപം 2000 കോടി; ബാങ്ക് ബ്രാഞ്ചുകൾ എട്ട്; പ്രവാസിപ്പണം കവിഞ്ഞൊഴുകുന്ന ഗുജറാത്തി ഗ്രാമങ്ങളുടെ കഥ

അഹമ്മദാബാദ്: പ്രവാസിപ്പണം കുമിഞ്ഞുകൂടുന്ന ഒട്ടേറെ ഇന്ത്യൻ ഗ്രാമങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഗുജറാത്തിലെ ബലാദിയ ഗ്രാമം അത്തരത്തിലുണ്ട്. ഭുജിൽനിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള ബലാദിയയിൽ 1292 വീട്ടുകാർ മാത്രമാണ് ഉള്ളത്. എന്നാൽ, ഗ്രാമത്തിലുള്ളത് എട്ട് ദേശസാൽകൃത ബാങ്ക് ശാഖകൾ. ഇത്രയും ശാഖകളിലായി ആകെ നിക്ഷേപം 2000 കോടി രൂപ.

ഭുജിന് ചുറ്റും ഇത്തരത്തിലുള്ള പ്രവാസിപ്പണം കുമിഞ്ഞ് കൂടുന്ന പട്ടേൽ ഗ്രാമങ്ങൾ വേറെയുമുണ്ട്. ഭുജിന് അരികിലുള്ള മധാപ്പുർ ഗ്രാമത്തിൽ 7630 വീട്ടുകാരുള്ള മധാപ്പുരിൽ 5000 കോടി രൂപയുടെ നിക്ഷപമുണ്ട്. വെറും 1863 വീട്ടുകാരുള്ള കേര ഗ്രാമത്തിനുമുണ്ട് 2000 കോടി രൂപയുടെ നിക്ഷേപം.

പ്രവാസികളുടെ നിക്ഷേപത്തിന് ആകർഷകമായ പലിശനിരക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യബോർഡുകളാണ് ഈ ഗ്രാമത്തിലെത്തുന്നവരെ ആകർഷിക്കുന്നത്. മധാപ്പുരും ബലാദിയയുമാണ് രാജ്യത്തേറ്റവും കൂടുതൽ പ്രവാസിപ്പണം എത്തുന്ന ഗ്രാമങ്ങളെന്ന് ഗുജറാത്തിലെ ബാങ്ക് അധികൃതർ പറയുന്നു. മധാപ്പുർ, ബലാദിയ, കേര എന്നീ ഗ്രാമങ്ങളിലായി 30 ബാങ്കുകളും 24 എ.ടി.എമ്മുകളുമുണ്ട്.

100 മുതൽ 500 കോടി രൂപവരെ നിക്ഷേപമുള്ള വേറെയും ഗ്രാമങ്ങൾ ഗുജറാത്തിലുണ്ട്. നാൻപുര, സുഖ്പാർ, സമാത്ര, കോഡാക്കി, ഭരാസാർ, രാംപാർ-വെകാര, മാൻകുവ തുടങ്ങിയവ അത്തരത്തിലുള്ള അതിസമ്പന്ന ഗ്രാമങ്ങളാണ്. ബലാദിയ ഗ്രാമത്തിലുള്ള കുടുംബങ്ങളിലെ 60 ശതമാനത്തിലേറെ ആളുകൾ പ്രവാസികളാണ്. ഇവരുടെ നിക്ഷേപങ്ങളാണ് ബലാദിയയെ രാജ്യത്തെ ഏറ്റവും സമ്പന്ന ഗ്രാമങ്ങളാണ്.

എൻ.ആർ.ഐ അക്കൗണ്ടുകളിൽനിന്ന് മാത്രമായി കച്ച് ജില്ലയിലെ ബാങ്കുകളിൽ 24,353 കോടിയോളം രൂപയാണ്. അഹമ്മദാബാദ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശപ്പണം എത്തുന്നത് കച്ചിലാണ്. കെനിയ, ഉഗാണ്ട, മൊസാംബിക്, ടാൻസാനിയ, സൗത്ത് ആഫ്രിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇവിടെനിന്നുള്ള പ്രവാസികൾ ജീവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP