Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

എസ് വി സി ഇ-ട്രേഡുമായി എസ് വി സി ബാങ്ക്

എസ് വി സി ഇ-ട്രേഡുമായി എസ് വി സി ബാങ്ക്

കൊച്ചി: എസ് വി സി ബാങ്കിന്റെ ത്രീ ഇൻ വൺ ഓൺലൈൻ ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ടായ എസ് വി സി ഇ-ട്രേഡിന് തുടക്കമായി. സേവിങ്‌സ്, ഡിമാറ്റ്, ഓൺലൈൻ ട്രേഡിങ് അക്കൗണ്ടുകളുടെ ഗുണമേ•കൾ സംയോജിപ്പിച്ച് നിക്ഷേപകർക്ക് തടസ്സമില്ലാതെയും എളുപ്പത്തിലും കൈകാര്യം ചെയ്യാനാകും വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ ട്രേഡിങ് പങ്കാളികളായ ജിയോജിത് ബിഎൻപി പാരിബയുടെയും ഡെപ്പോസിറ്ററി പങ്കാളികളായ സിഡിഎസ്എല്ലിന്റെയും എസ് വി സി ബാങ്കിന്റെയും ഉന്നത എക്‌സിക്യൂട്ടീവുകളുടെ സാന്നിധ്യത്തിൽ മുംബൈയിൽ നടന്ന ചടങ്ങിലാണ് ഓൺലൈൻ ട്രേഡിംഗിന്റെ പ്രഖ്യാപനം ബാങ്ക് നടത്തിയത്.

ഇന്നത്തെ ഇടപാടുകാർക്ക് യഥാർഥ മൂല്യം കൽപിച്ചുകൊടുക്കാനുതകും വിധത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനുള്ള ബാങ്കിന്റെ കഠിനാധ്വാനത്തിന്റെ ഭാഗമാണ് ഈ പുതിയ പദ്ധതിയെന്ന് എസ് വി സി ബാങ്ക് വൈസ് ചെയർമാൻ ഉദയകുമാർ ഗുർകർ പറഞ്ഞു. മൂലധന വിപണിയിലെ പങ്കാളിത്തത്തിലൂടെ നേട്ടം കൊയ്യാനാഗ്രഹിക്കുന്നവർക്ക് മൂന്നു തരത്തിലുള്ള അക്കൗണ്ടുകൾ സംയോജിപ്പിച്ച് മികച്ച സേവനം ലഭ്യമാക്കാനാകുന്ന ജാലകമായിരിക്കും എസ് വി സി ഇ ട്രേഡെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംയോജനം സാധ്യമാക്കിയ പങ്കാളികൾക്കും സംഘാംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇത്തരമൊരു ഉൽപന്നം പുറത്തിറക്കാനുള്ള ആദ്യത്തെ ലൈസൻസ് തങ്ങൾക്ക് നൽകിയ റിസർവ്വ് ബാങ്കിന് ആദ്യംതന്നെ നന്ദി രേഖപ്പെടുത്തുന്നതായി എസ് വി സി ബാങ്കിന്റെ എംഡി സുഹാസ് സഹകാരി പറഞ്ഞു. 'സ്മാർട് ബാങ്ക് ഫോർ സ്മാർട് പീപ്പിൾ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഇടപാടുകാർക്ക് ഏറ്റവും പുതിയ ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് എസ് വി സി ഇ-ട്രേഡിലൂടെ വ്യക്തമാക്കുന്നത്. തടസ്സമില്ലാതെയും എളുപ്പത്തിലും ബാങ്കിന്റെ ചെറുകിട ഇടപാടുകാർക്ക് ഇക്വിറ്റികളിലും മറ്റും ഓൺലൈൻ ട്രേഡിങ് സാധ്യമാകുന്നതിനൊപ്പം ഐപിഒകൾ സ്ബസ്‌ക്രൈബ് ചെയ്യാനും മ്യൂച്വൽ ഫണ്ടിന് അപേക്ഷിക്കാനും കഴിയുമെന്നും സുഹാസ് സഹകാരി ചൂണ്ടിക്കാട്ടി.

സംയോജിത അക്കൗണ്ടിലൂടെ ഓൺലൈൻ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിശാലമായ ലോകം തുറന്നിട്ടുകൊണ്ട് ചെറുകിട ഇടപാടുകാരുടെ നിക്ഷേപാവസരങ്ങളെ വിപുലപ്പെടുത്തുകയാണ് എസ് വി സി ബാങ്ക് ചെയ്തിരിക്കുന്നതെന്നും ഇത്തരമൊരു പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജിയോജിത് ബിഎൻപി പാരിബ എക്‌സിക്യൂട്ടീവ് ഡയറക്ടൽ സതീഷ് മേനോൻ പറഞ്ഞു.

സിഡിഎസ്എല്ലിന്റെ ഡെപ്പോസിറ്ററി പങ്കാളികളായ എസ് വി സി ബാങ്കാണ് ഇത്തരത്തിൽ തടസ്സമില്ലാതെ ത്രീ ഇൻ വൺ സൗകര്യം ലഭ്യമാക്കുന്ന തങ്ങളുടെ ആദ്യത്തെ സഹകരണ ബാങ്കെന്ന് സിഡിഎസ്എൽ എസ് വിപി-ബിഡിയും എ സിയുമായ സുനിൽ അൽവാറസ് പറഞ്ഞു. ചെറുകിട ഇടപാടുകാർക്ക് ഏറെ പ്രയോജനപ്രദമായ ഒന്നാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷിതത്വവും, ബാങ്കുമായി യഥാസമയമുള്ള ഓൺലൈൻ പ്രാപ്യതയും, 'കോൾ ആൻഡ് ട്രേഡ്' വഴിയുള്ളതുപോലെ വെബും മൊബൈൽ ആപ്ലിക്കേഷനും വഴി ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളും ഉൾപ്പെടെയുള്ള ലോകമാണ് ഈ പുതിയ ഉൽപന്നം ഇടപാടുകാർക്ക് വാഗ്ദാനം ചെയ്യുന്നത്. ലോകത്തിന്റെ ഏതുഭാഗത്തു നിന്നും ഏതു സമയത്തും ഇടപാടുകാർക്ക് നിക്ഷേപം നടത്താൻ മൾട്ടി ചാനൽ 

പ്രാപ്യതയും 'ആഫ്റ്റർ മാർക്കറ്റ് ഓർഡർ' സൗകര്യങ്ങളും സഹായിക്കുന്നു. തൽസമയ വാർത്തകളും അടിസ്ഥാന ഗവേഷണ റിപ്പോർട്ടുകളും സാങ്കേതിക വിലയിരുത്തലുകളും ചാർട്ടുകളും ഏറെ പ്രത്യേകതകളുള്ള ഈ ട്രേഡിങ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നുണ്ട്. വ്യാപാരം ഓൺലൈനിൽ സെറ്റിൽ ചെയ്യുന്നതിനുള്ള സൗകര്യം ഇടപാടുകാർക്ക് ലഭ്യമാകുന്നതിനൊപ്പം ഫണ്ട് കൈമാറുന്നതിനും ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്പുകൾ നൽകുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ഇതിലൂടെ സാധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP