Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗജന്യ എടിഎം ഇടപാടുകൾ അവസാനിപ്പിച്ച് ജനങ്ങളെ വീണ്ടും കൊള്ളയടിക്കാൻ എസ്.ബി.ഐ ഒരുങ്ങുന്നതായി റിപ്പോർട്ട്; ജൂൺ മുതൽ ഓരോ ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് നൽകേണ്ടി വരും; മുഷിഞ്ഞ നോട്ട് മാറിയെടുക്കാനും അധിക തുക ഇടാക്കും

സൗജന്യ എടിഎം ഇടപാടുകൾ അവസാനിപ്പിച്ച് ജനങ്ങളെ വീണ്ടും കൊള്ളയടിക്കാൻ എസ്.ബി.ഐ ഒരുങ്ങുന്നതായി റിപ്പോർട്ട്; ജൂൺ മുതൽ ഓരോ ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് നൽകേണ്ടി വരും; മുഷിഞ്ഞ നോട്ട് മാറിയെടുക്കാനും അധിക തുക ഇടാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവീസ് ചാർജ് ഏർപ്പെടുത്തി ഉപയോക്താക്കളെ വീണ്ടും കൊള്ളയടിക്കാൻ എസ്‌ബിഐ ഒരുങ്ങുന്നതായി സൂചന. ജൂൺ ഒന്നുമുതൽ ഓരോ എടിഎം ഇടപാടുകൾക്ക് ഇരുപത്തഞ്ച് രൂപ സർവീസ് ചാർജ് ഈടാക്കാനാണ് എസ്‌ബിഐയുടെ തീരുമാനമെനന് സി ബിസിനസ് റിപ്പോർട്ട് ചെയ്തു. ഇതോടെ സൗജന്യ എടിഎം ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

പുതിയ നിരക്ക് ജൂൺ ഒന്നു മുതൽ നിലവിൽ വരും. നിലവിൽ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങൾ സൗജന്യമായിരുന്നു ഇതാണ് ഇല്ലാതാക്കുന്നത്. മുഷിഞ്ഞ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് ഈടാക്കാനും എസ്‌ബിഐ പുറത്തിറക്കിയ സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഇരുപത് മുഷിഞ്ഞ നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാൻ സാധിക്കൂ. 5,000 രൂപയിലും അധികമാണെങ്കിൽ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കിൽ 1,000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയിൽ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക.

അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കിൽ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാൽ 50 രൂപ സേവനനികുതി വരും. എന്നാൽ 1,000 രൂപയ്ക്ക് അഞ്ചുരൂപ എന്ന കണക്കിലാണെങ്കിൽ 62.50 രൂപയുമാണ് സേവന നികുതി. ബിസിനസ് കറസ്പോണ്ടന്റുമാർ തമ്മിലുള്ള പണം കൈമാറുന്നതിനും പിൻവലിക്കുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സർവീസ് ചാർജ് ഈടാക്കാൻ നിർദ്ദേശിക്കുന്നത്.

ഉപഭോക്താവിനെ കൊള്ളയടിക്കുന്ന തരത്തിൽ സർവിസ് ചാർജ് ഏർപ്പെടുത്തിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂൺ ഒന്ന് മുതൽ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ് ഈടാക്കും. ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ചില സാമ്പത്തിക വാർത്താമാധ്യമങ്ങൾ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. അതേസമയം, ബാങ്കുകളിൽ ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം എത്തിയിട്ടില്ലെന്ന് ശാഖ തലത്തിലുള്ളവർ പറഞ്ഞു.

പണം പിൻവലിക്കാൻ എ.ടി.എമ്മിനെ ആശ്രയിക്കുന്നവർക്ക് ആഘാതമാവുന്നതാണ് ഈ തീരുമാനം. ഇതോടെ, എസ്.ബി.ഐയുടെ ്എ.ടി.എമ്മിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന ഇടപാടുകൾ ഇല്ലാതാവും. ഇടപാടുകാരുടെ പ്രയാസവും ബാങ്ക് ശാഖകളിലെ തിരക്കും ലഘൂകരിക്കാനെന്ന പേരിൽ എ.ടി.എം ശീലിപ്പിച്ച ശേഷമാണ് സർവിസ് ചാർജിന്റെ പേരിൽ അടിക്കടി പ്രഹരം വരുന്നത്. പണം കിട്ടിയില്ലെങ്കിലും സർവിസ് ചാർജ് ഈടാക്കും'

മുഷിഞ്ഞ നോട്ടുകൾ ഒരു പരിധിയിലധികം മാറ്റിയെടുക്കാൻ സർവിസ് ചാർജ് ഈടാക്കുമെന്നതാണ് ഒന്ന്. 5,000 രൂപ വരെ മൂല്യമുള്ള 20 മുഷിഞ്ഞ നോട്ടുകൾ വരെ മാറ്റാൻ സർവിസ് ചാർജ് വേണ്ട. 20ൽ അധികമുണ്ടെങ്കിൽ ഓരോ നോട്ടിനും രണ്ട് രൂപയും സേവന നികുതിയും കൊടുക്കേണ്ടി വരും. നോട്ടിന്റെ മൂല്യം 5,000 രൂപയിലും അധികമാണെങ്കിൽ ഓരോ നോട്ടിനും രണ്ട് രൂപയും സേവന നികുതി അല്ലെങ്കിൽ 1000 രൂപക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയിൽ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക. അതായത്, 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമങ്കിൽ നോട്ട് ഒന്നിന് രണ്ട് രൂപ കണക്കാക്കിയാൽ 50 രൂപയും സേവന നികുതിയും വരും.

എന്നാൽ, 1,000 രൂപക്ക് അഞ്ച് രൂപ എന്ന കണക്കിലാണെങ്കിൽ 62.50 രൂപയും സേവന നികുതിയുമാണ് വരിക. ഇത്തരം ഇടപാടിന് അധികം വരുന്ന സർവിസ് ചാർജ്, 62.50 രൂപ വാങ്ങാനാണ് ധാരണ. ബിസിനസ് കറസ്‌പോണ്ടന്റുമാർ മുഖേന പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും സേവന നികുതി നൽകേണ്ടി വരും. മാസം 10,000 രൂപ വരെയുള്ള ഇടപാടുകൾ നടക്കുന്ന 'ബേസിക് സേവിങ്‌സ് ബാങ്ക്' നിക്ഷേപങ്ങൾക്കുള്ള സർവിസ് ചാർജിലും മാറ്റം വരും.

ഇതിൽ എ.ടി.എം ഇടപാടുൾപ്പെടെ മാസത്തിൽ നാല് ഇടപാടിൽ കൂടിയാൽ സർവിസ് ചാർജ് നൽകണം. ചെക്ക് ബുക്കിനും സർവിസ് ചാർജ് ഈടാക്കും. ഈ നിർദ്ദേശങ്ങൾ വൈകാതെ എസ്.ബി.ഐ പ്രഖ്യാപിക്കുമെന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP