Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മൂന്നു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തിൽ വർഷം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുന്ന ശമ്പള പാക്കേജ്; 2018 -19 വർഷത്തിൽ ചെയർമാൻ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടി വാഗ്ദാനം; എസ് ബി ഐയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ നിയമനം വിവാദത്തിലേക്ക്; കൊറോണയിൽ പണമില്ലാതെ പാവങ്ങൾ വലയുമ്പോൾ പണം മുടിക്കാൻ പൊതുമേഖലാ ബാങ്കിൽ നിയമന നീക്കം

മൂന്നു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തിൽ വർഷം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുന്ന ശമ്പള പാക്കേജ്; 2018 -19 വർഷത്തിൽ ചെയർമാൻ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടി വാഗ്ദാനം; എസ് ബി ഐയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ നിയമനം വിവാദത്തിലേക്ക്; കൊറോണയിൽ പണമില്ലാതെ പാവങ്ങൾ വലയുമ്പോൾ പണം മുടിക്കാൻ പൊതുമേഖലാ ബാങ്കിൽ നിയമന നീക്കം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാൻ തയ്യാറെടുക്കുന്നത് വമ്പൻ വിവാദത്തിൽ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബാങ്കുകളുടെ അവസ്ഥയും അങ്ങനെ തന്നെ. സാധാരണക്കാരെ സഹായിക്കാനുള്ള നീക്കങ്ങളാണ് ബാങ്കുകളിൽ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് പുതിയ നിയമനത്തിനുള്ള നീക്കം.

മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തിൽ വർഷം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുന്ന ശന്പള പാക്കേജ് (സി.ടി.സി.) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 -19 വർഷത്തിൽ എസ്.ബി.ഐ. ചെയർമാൻ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ നിയമനം യാഥാർത്ഥ്യമായാൽ രാജ്യത്ത് ഏറ്റവും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായി ഇയാൾ മാറും. പ്രതിമാസം ഏഴ് ലക്ഷം മുതൽ പത്ത് ലക്ഷം വരെ വേതനം കൊടുക്കുന്നത് വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഘടനയും ഇതിനെ അനുകൂലിക്കുന്നില്ല.

2020 ഏപ്രിൽ ഒന്നുവരെ അക്കൗണ്ടിങ്, ടാക്‌സേഷൻ വിഷയങ്ങൾ കൈകാര്യംചെയ്ത് ബാങ്കുകളിലോ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ സാന്പത്തികസ്ഥാപനങ്ങളിലോ ചുരുങ്ങിയത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ഇങ്ങനെ പ്രവർത്തി പരിചയമുള്ള നിരവധി മിടുമിടുക്കർ ബാങ്കിലുണ്ട്. എന്നിട്ടും പുറത്ത് നിന്ന് ആളെ വിളിക്കുന്നു. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ താൽപ്പര്യക്കാരെ നിയമിക്കാനാണെന്ന വിവാദവും സജീവമാണ്.

ഇതാദ്യമായാണ് സി.എഫ്.ഒ. തസ്തികയിലേക്ക് എസ്.ബി.ഐ. പുറത്തുനിന്ന് ആളെ തേടുന്നത്. ഇതുവരെ ബാങ്കിന്റെ മുതിർന്ന മാനേജ്‌മെന്റ്തലത്തിൽനിന്നായിരുന്നു ഈ തസ്തികയിൽ നിയമനം. ബാങ്കിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇത്. എല്ലാ പൊതുമേഖലാ ബാങ്കുകൾക്കു മേലും നിയന്ത്രണം കർശനമാക്കാൻ കേന്ദ്ര ആലോചനയുണ്ട്. ഇതിന് തെളിവാണ് എസ് ബി ഐയുടെ നീക്കം.

ലോക്ഡൗണിനെ തുടർന്ന് എസ്.ബി.ഐ.യുടെ മാനേജ്‌മെന്റ്തലത്തിലുള്ളവരുടെ ശന്പളം കുറയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അടുത്തിടെ അദ്ദേഹം തമാശരൂപേണ, ഇനിയും കുറച്ചാൽ തെരുവിൽ കഴിയേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. കരാർ നിയമനമാണെന്നതിനാലാണ് സി.എഫ്.ഒ. തസ്തികയിൽ ഇത്രയും ഉയർന്ന പ്രതിഫലം ബാങ്ക് വാഗ്ദാനംചെയ്തിരിക്കുന്നതെന്നാണ് നൽകുന്ന വിശദീകരണം.

ബാങ്കിന്റെ മുൻ സി.എഫ്.ഒ. പ്രശാന്ത് കുമാർ യെസ്ബാങ്ക് ചീഫ് എക്‌സിക്യുട്ടീവായി പോയതിനെത്തുടർന്നാണ് പുതിയ നിയമനത്തിന് എസ്.ബി.ഐ. തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP