Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിപ്പോ നിരക്കിൽ തുടർച്ചയായി അഞ്ചാം തവണയും കുറവു വരുത്തി റിസർവ്വ് ബാങ്കിന്റെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കിൽ കുറച്ചത് 5.15 ശതമാനമായി; മാന്ദ്യത്തിൽ പെട്ട് ഉഴറുന്ന റിയൽ എസ്റ്റേറ്റ് വിപണിക്ക് ആശ്വാസകരമായ തീരുമാനം; രാജ്യത്തെ ഭവന, വാഹന വായ്പാ നിരക്കിൽ കുറവുണ്ടാകും

റിപ്പോ നിരക്കിൽ തുടർച്ചയായി അഞ്ചാം തവണയും കുറവു വരുത്തി റിസർവ്വ് ബാങ്കിന്റെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കിൽ കുറച്ചത് 5.15 ശതമാനമായി; മാന്ദ്യത്തിൽ പെട്ട് ഉഴറുന്ന റിയൽ എസ്റ്റേറ്റ് വിപണിക്ക് ആശ്വാസകരമായ തീരുമാനം; രാജ്യത്തെ ഭവന, വാഹന വായ്പാ നിരക്കിൽ കുറവുണ്ടാകും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ തുടർച്ചയായി അഞ്ചാം തവണയും ആർബിഐ കുറവ് വരുത്തി. ഇന്നുചേർന്ന റിസർവ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിലാണ് പലിശ നിരക്കിൽ കുറവ് വരുത്താൻ തീരുമാനിച്ചിട്ടുള്ളത്. രാജ്യം അതിഗുരുതരമായ മാന്ദ്യം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയിട്ടുള്ളത്. രിസർവ്വ് ബാങ്കിന്റെ റിപ്പോ നിരക്കിൽ ആകെ 5.15 ശതമാനം കുറവാണ് ആകെ രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ തവണ 5.40 ശതമാനം കുറവാണ് റിസർവ് പലിശ നിരക്കിൽ കുറവ് വരുത്തിയത്.

എന്നാൽ കഴിഞ്ഞ തവണ 35 ബേസിസ് പോയിന്റിന്റെ കുറവാണ് പലിശ നിരക്കിൽ റിസർവ് ബാങ്ക് വരുത്തിയത്. നടപ്പുവർഷം ഇതുവരെ 135 ബേസിസ് പോയിന്റാണ് പലിശ നിരക്കിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കുറവ് വരുത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്തെ ഭവന, വാഹന വായ്പാ നിരക്കിൽ കുറവുണ്ടാകും.

മാന്ദ്യത്തിൽ നിന്ന് കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആർബിഐയുടെ പുതിയ വായ്പാ നയം. ജൂൺ 30 ന് അവസാനിച്ച ഒന്നാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോർട്ട്. ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളർച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാൽ 2018-2019 സാമ്പത്തിക വർഷത്തിലെ ഏറ്റവും അവസാന പാദത്തിൽ വളർച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു.

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിർമ്മാണ മേഖലയിലും, കാർഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. നിർമ്മാണ മേഖലയിൽ മാത്രം ഒന്നാം പാദത്തിൽ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുൻവർഷം ഇതേകാലയളവിൽ 12.1 ശതമാനമാണ് വളർച്ച. കാർഷിക, മത്സ്യ ബന്ധന മേഖലയിലെ വളർച്ചയിൽ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളർച്ചയാണ്.2019-2020 സാമ്പത്തിക വർഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തിൽ മൈനിങ് ആൻഡ് കൽക്കരി മേഖലയിലെ വളർച്ച ഒന്നാം പാദത്തിൽ 0.4 ശതമാനം (മുൻവർഷം ഇതേകാലളവിൽ 2.7 ശതമാനം).

അതേസമയം റേറ്റിങ് ഏജൻസികളുടെ വിലയിരുത്തലിനേക്കാൾ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തർക്കലവുമെല്ലാം ഇന്ത്യയുടെ വളർച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP