Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിസർവ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകൾ കാൽശതമാനം കുറച്ചു; ഭവന-വാഹന വായ്പാ നിരക്കുകളിൽ കുറവുണ്ടായേക്കും

റിസർവ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകൾ കാൽശതമാനം കുറച്ചു; ഭവന-വാഹന വായ്പാ നിരക്കുകളിൽ കുറവുണ്ടായേക്കും

ന്യൂഡൽഹി: റിസർവ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ കാൽശതമാനം കുറവ് വരുത്തി. റിപ്പോ നിരക്ക് 7.25ശതമാനമായും റിവേഴ്‌സ് നിരക്ക് 6.25ശതമാനമായും കുറച്ചു. ഭവന, വാഹനവായ്‌പ്പനിരക്കുകളിൽ കുറച്ചേക്കുമെന്നു സൂചനയുണ്ട്. കരുതൽ ധനാനുപാതത്തിൽ 

കുറവ് വരുത്താതെയാണ് ആർബിഐയുടെ വായ്പാ നയം.

പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിലാണ് പലിശ നിരക്കുകൾ കുറയ്ക്കാൻ റിസർവ്വ് ബാങ്ക് തയ്യാറായത്. കേന്ദ്രസർക്കാറിൽ നിന്നും പലിശ നിരക്ക് കുറയ്ക്കാൻ റിസർവ്വ് ബാങ്കിനുമേൽ സമ്മർദ്ദമുണ്ടായിരുന്നു. ഈ വർഷം മൂന്നാം തവണയാണ് റിപ്പോ നിരക്കിൽ ആർബിഐ ഗവർണർ രഘുറാം രാജൻ ഇളവ് പ്രഖ്യാപിക്കുന്നത്. ബാങ്കുകളുടെ കരുതൽ ധനനനുപാതത്തിൽ മാറ്റം വരുത്തിയിട്ടില്ല.

രാജ്യത്തെ നിലവിലെ പണപ്പെരുപ്പ നിരക്കും ജിഡിപി വളർച്ചയും കണക്കിലെടുത്ത് നിരക്കിൽ കാൽശതമാനം കുറവ് വരുത്തുമെന്നായി സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തിൽ. ചില വിദഗ്ദ്ധർ അര ശതമാനം വരെ കുറവ് പ്രതീക്ഷിച്ചിരുന്നു. പുതിയ നിരക്ക് പ്രഖ്യാപിച്ചയുടൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം ഉണ്ടായി. സെൻസെക്‌സ് 200 പോയിന്റാണ് പൊടുന്നനെ കുറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP