Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിവേഴ്‌സ് റിപ്പോ നിരക്ക് നാലിൽ നിന്ന് 3.75 ശതമാനമായി കുറച്ചു; ചെറുകിട മേഖലയ്ക്ക് 50000 കോടിയുടെ പാക്കേജ്; സംസ്ഥാനങ്ങൾക്ക് അറുപത് ശതമാനം അധിക ഫണ്ട് നൽകുമെന്നും റിസർവ്വ് ബാങ്ക്; കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോൾ രാജ്യം 1.9ശതമാനം സാമ്പത്തിക വളർച്ച നിലനിർത്തുമന്നും ആർബിഐ; 2020-21 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത് 7.4 ശതമാനം വളർച്ച; വിപണി സജീവമാക്കാൻ വീണ്ടും പാക്കേജുമായി കേന്ദ്ര ബാങ്ക്

റിവേഴ്‌സ് റിപ്പോ നിരക്ക് നാലിൽ നിന്ന് 3.75 ശതമാനമായി കുറച്ചു; ചെറുകിട മേഖലയ്ക്ക് 50000 കോടിയുടെ പാക്കേജ്; സംസ്ഥാനങ്ങൾക്ക് അറുപത് ശതമാനം അധിക ഫണ്ട് നൽകുമെന്നും റിസർവ്വ് ബാങ്ക്; കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോൾ രാജ്യം 1.9ശതമാനം സാമ്പത്തിക വളർച്ച നിലനിർത്തുമന്നും ആർബിഐ; 2020-21 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത് 7.4 ശതമാനം വളർച്ച; വിപണി സജീവമാക്കാൻ വീണ്ടും പാക്കേജുമായി കേന്ദ്ര ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി സാമ്പത്തിരംഗം കൂപ്പുകുത്തുമ്പോൾ രാജ്യം 1.9ശതമാനം സാമ്പത്തിക വളർച്ച നിലനിർത്തുമന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. വീണ്ടും കോവിഡ് പാക്കേജും റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും റിസർവ്വ് ബാങ്ക് ഗവർണ്ണർ വ്യക്തമാക്കി.

വിപണിയിൽ ധനലഭ്യത ഉറപ്പാക്കും, ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കും, സാമ്പത്തിക സമ്മർദം കുറയ്ക്കും, വിപണിയുടെ പ്രവർത്തനം സുഖമമാക്കുമെന്നും ആർബിഐ പറയുന്നു. ബാങ്കുകളുടെ കരുത്ത് കൂട്ടാനാമ് തീരുമാനം. റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറച്ചു. റിവേഴ്സ് റിപ്പോ 0.25ശതമാനം കുറച്ചു റിസർവ്വ് ബാങ്ക് ചെറുകിട മേഖലയ്ക്ക് 50,000 കോടി രൂപയും പ്രഖ്യാപിച്ചു. ഭവന നിർമ്മാണ മേഖലയിലേക്ക് കൂടുതൽ പണം എത്തിക്കാനും ശ്രമിക്കും. സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ തുകയും നൽകും. സംസ്ഥാനങ്ങൾക്ക് അറുപത് ശതമാനം അധിക ഫണ്ട് ലഭിക്കും. ഇത് കേരളത്തിനും ഗുണകരമാകും.

ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആർബിഐ ഗവർണർ വാർത്താസമ്മേളനംതുടങ്ങിയത്. ബാങ്കുകൾ അവസരത്തിനൊത്തുയർന്നു. മാർച്ചിൽ ഓട്ടൊമൊബൈൽ മേഖല കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യമാണ് നിലിലുള്ളതെന്നും ഈ സാഹചര്യം വിലിയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ വായ്പാവിതരണത്തിൽ മാറ്റമില്ലെന്നും ആർബിഐ പറയുന്നു.

ആർബിഐയുടെ പ്രധാന നിരീക്ഷണങ്ങൾ

കയറ്റുമതി 34.6ശതമാനം താഴ്ന്നു
2008-09നുശേഷമുള്ള ഏറ്റവും വലിയ തകർച്ച
വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തും
വൈദ്യുതി ഉപഭോഗം 30ശതമാനം കുറഞ്ഞു
ചെറുകടി-ഇടത്തര വ്യവസായമേഖലയിൽ വൻ തകർച്ച
50,000 കോടി രൂപ ചെറുകിട മേഖലയ്ക്ക്
ആവശ്യാനുസരണം പണം എടിഎമ്മുകളിൽ നിറയ്ക്കുന്നുണ്ട്
ആവശ്യാനുസരണം പണം എടിഎമ്മുകളിൽ നിറയ്ക്കുന്നുണ്ട്.
സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് 60ശതമാനം അധിക ഫണ്ട്.
നബാർഡ്, സിഡ്ബി, എൻഎച്ച്ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP