Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കാൻ ഇനി ഇ റുപ്പി; നാഷണൽ പേയ്മെന്റ് കോർപറേഷൻ വികസിപ്പിച്ച ഇ റുപ്പി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; ഇ റുപ്പി പ്രവർത്തിക്കുക ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കി

ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കാൻ ഇനി ഇ റുപ്പി;  നാഷണൽ പേയ്മെന്റ് കോർപറേഷൻ വികസിപ്പിച്ച ഇ റുപ്പി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും;   ഇ റുപ്പി പ്രവർത്തിക്കുക ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക്  എത്തുന്ന ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ- റുപ്പി സംവിധാനം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. കറൻസിരഹിതവും സമ്പർക്കരഹിതവുമായ ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് ഇ-റുപ്പി. ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക. ഇ- റുപ്പി പേയ്മെന്റിലൂടെ കാർഡോ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളോ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യത്തിന്റെ സഹായമോ ഇല്ലാതെ ഉപഭോക്താക്കൾക്ക് വൗച്ചറുകൾ മാറ്റിയെടുക്കാൻ കഴിയും.

മുൻകൂറായി പണം അടച്ച സമ്മാന വൗച്ചറുകൾ(പ്രീ-പെയ്ഡ് ഗിഫ്റ്റ് വൗച്ചർ) പോലെയാണ് ഇ-റുപ്പി പ്രവർത്തിക്കുക. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം. സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നവരെയും(സർവീസ് സ്പോൺസർമാർ) ഉപഭോക്താക്കളെയും സേവനദാതാക്കളെയും ഇ-റുപ്പി ഡിജിറ്റലായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ- പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ-റുപ്പി വിതരണം ചെയ്യുക. കോർപറേറ്റ് അല്ലെങ്കിൽ സർക്കാർ ഏജൻസികൾ സേവനങ്ങളുടെയും അത് വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ഇത്തരത്തിലുള്ള ബാങ്കുകളെ സമീപിക്കാം.

ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഇ- റുപ്പി പ്രവർത്തിക്കുക.ബൽ നമ്പറിന്റെ സഹായത്തോടെയാണ് ഉപഭോക്താക്കളെ തിരിച്ചറിയുന്നത്. തുടർന്ന് ഉപഭോക്താവിന്റെ പേരിൽ ബാങ്ക് നീക്കിവെച്ചിരിക്കുന്ന വൗച്ചർ സേവനദാതാക്കൾക്ക് കൈമാറും. അത് ആ ഉപഭോക്താവിന് കൃത്യമായി ലഭ്യമാവുകയും ചെയ്യും.ക്ഷേമപ്രവർത്തന സേവനങ്ങൾ ക്രമക്കേടുകളില്ലാതെ, കൃതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇ-റുപ്പിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്.

ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അഥോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണൽ പേയ്മെന്റ് കോർപറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്. മാതൃ-ശിശു ക്ഷേമ സേവനങ്ങൾ, ക്ഷയരോഗ നിർമ്മാർജന പ്രവർത്തനങ്ങൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന. വളം സബ്സിഡി വിതരണം തുടങ്ങിയവയ്ക്കും ഇ-റുപ്പിയെ പ്രയോജനപ്പെടുത്താനാവും.ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP