Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുകെയിൽ ബ്രാഞ്ചുകൾ തുടങ്ങിയും പഞ്ചാബ് നാഷണൽ ബാങ്ക് കബളിപ്പിക്കപ്പെട്ടു; ഏഴ് ബ്രാഞ്ചുകള പറ്റിച്ച് വ്യവസായികൾ അടിച്ച് മാറ്റിയത് 271 കോടി രൂപ; പിടിപ്പ്കേടിന്റെ പേരിൽ കാശ് ചോദിച്ച് പിഎൻബി ലണ്ടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു

യുകെയിൽ ബ്രാഞ്ചുകൾ തുടങ്ങിയും പഞ്ചാബ് നാഷണൽ ബാങ്ക് കബളിപ്പിക്കപ്പെട്ടു; ഏഴ് ബ്രാഞ്ചുകള പറ്റിച്ച് വ്യവസായികൾ അടിച്ച് മാറ്റിയത് 271 കോടി രൂപ; പിടിപ്പ്കേടിന്റെ പേരിൽ കാശ് ചോദിച്ച് പിഎൻബി ലണ്ടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിൽ ബ്രാഞ്ചുകൾ തുടങ്ങിയത് പഞ്ചാബ് നാഷണൽ ബാങ്കിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയിരിക്കുന്നത്. പിഎൻബിയുടെ യുകെ സബ്സിഡിയറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏഴ് ബ്രാഞ്ചുകളെ പറ്റിച്ച് 271 കോടി രൂപ തട്ടിയെടുത്തിരിക്കുന്ന വ്യവസായികൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് പിഎൻബി ഇപ്പോൾ.പിടിപ്പ്കേടിന്റെ പേരിൽ കാശ് ചോദിച്ച് പിഎൻബി ലണ്ടൻ ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ തട്ടിപ്പിന്റെ പേരിൽ അഞ്ച് ഇന്ത്യക്കാർ ഒരു അമേരിക്കക്കാരൻ മൂന്ന് യുകെ കമ്പനികൾ എന്നിവയെ കോടതി കയറ്റാനാണ് പിഎൻബി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ഇത്രയും വലിയ തുക തട്ടിയെടുത്തിരിക്കുന്നത്. വൻ തുക ലോണെടുത്ത ഇവർ ഇത് തിരിച്ചടക്കാതെ ബാങ്കിനെ കബളിപ്പിക്കുകയായിരുന്നു.പിഎൻബി (ഇന്റർനാഷണൽ) ലിമിറ്റഡിന് ഏഴ് ബ്രാഞ്ചുകളാണ് യുകെയിലുള്ളത്. ഇതിന്റെ പാരന്റ് ബാങ്ക് പിഎൻബിയാണ്. വിവിധ ലോണുകൾക്കായി ഇവർ തെറ്റായി പ്രതിനിധാനം ചെയ്യുകയും കോൺട്രാക്ട് ലംഘിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പിഎൻബി ഇവർക്കെതിരെ കോടതി കയറിയിരിക്കുന്നത്. ഇത്തരത്തിൽ തങ്ങളിൽ നിന്നും തട്ടിയെടുത്തിരിക്കുന്ന ലോൺ തുകയിൽ നിന്നും നല്ലൊരു ഭാഗം കടം വാങ്ങിയവരുടെ ഡയറക്ടർമാരും ഗ്യാരന്റേർസും തട്ടിയെടുത്തുവെന്നും പിഎൻബി ആരോപിക്കുന്നു.

യുഎസിൽ രജിസ്ട്രർ ചെയ്തിരിക്കുന്ന നാല് കമ്പനികൾക്ക് 2011നും 2014നും ഇടയിൽ പണം ഡോളറുകളിലായി അഡ്വാൻസ് നൽകിയിരുന്നുവെന്നും ഈ കമ്പനികളെല്ലാം റിന്യൂവഹബിൾ എനർജി മേഖലയിലുള്ളതാണെന്നും പിഎൻബി വെളിപ്പെടുത്തുന്നു. സൗത്ത് ഈസ്റ്റേൺ പെട്രോളിയം എൽഎൽസി, പീസ്‌കോ ബീം യുഎസ്എ, ട്രിഷെ വിൻഡ് , ട്രിഷെ റിസോഴ്സസ് എന്നിവയാണീ കമ്പനികൾ. സൗത്ത് ഈസ്റ്റേൺ പെട്രോളിയം എൽഎൽസിക്ക് യുഎസിൽ ഓയിൽ റീസൈക്ലിങ് പ്ലാന്റുകളുണ്ട്. ഇതിന് 17 മില്യൺ ഡോളറാണ് പിഎൻബി ലോണായി നൽകിയിരിക്കുന്നത്.

എൻജിനീയറിംഗിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന പീസ്‌കോ ബീം എൻവയോൺമെന്റൽ സൊല്യൂഷൻസ് ചെന്നൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിന് യുഎസ് സബ്സിഡിയറിയായി വെർജിനിയയിൽ പ്ലാന്റുണ്ട്.ഇതിന് 13 മില്യൺ ഡോളറാണ് പിഎൻബി ലോണായി നൽകിയിരിക്കുന്നത്.ചെന്നൈയിൽ താമസിക്കുന്ന ഇതിന്റെ മാനേജിങ് ഡയറക്ടറായ എ സുബ്രഹ്മണ്യൻ , അദ്ദേഹത്തിന്റെ സഹോദരൻ അനന്ത് രാം ശങ്കർ എന്നിവർക്കെതിരെയാണ് പിഎൻബി കേസ് കൊടുത്തിരിക്കുന്നത്.യുഎസിലെ വിൻഡ് എനർജി കമ്പനിയായ ട്രിഷെ റിസോഴ്സിനെതിരെയും പിഎൻബി കേസ് കൊടുത്തിരിക്കുന്നു. തെറ്റായ കാര്യങ്ങൾ ബോധിപ്പിച്ച് ട്രിഷെ തങ്ങളിൽ നിന്നും 10 മില്യൺ ഡോളറാണ് അടിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ ഉടമകളായ വത്സല രഘുനാഷൻ, രാംകുമാർ നരസിംഹം, രവി ശ്രീനിവാസൻ എന്നിവരെയാണ് പിഎൻബി കോടതി കയറ്റിയിരിക്കുന്നത്. ഇവരും ചെന്നൈക്കാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP