Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദായനികുതി റിട്ടേൺ: പരിഷ്‌കരിച്ച ഐടിആർ ഫോമുകൾ പുറത്തിറക്കി; പുറത്തിറക്കിയത് ഒന്നു മുതൽ ഏഴുവരെയുള്ള ഫോമുകൾ

ആദായനികുതി റിട്ടേൺ: പരിഷ്‌കരിച്ച ഐടിആർ ഫോമുകൾ പുറത്തിറക്കി;  പുറത്തിറക്കിയത് ഒന്നു മുതൽ ഏഴുവരെയുള്ള ഫോമുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള 2020-21 സാമ്പത്തിക വർഷത്തെ പരിഷ്‌കരിച്ച ഐടിആർ ഫോമുകൾ പുറത്തിറക്കി. ഐടിആർ ഒന്നുമുതൽ ഏഴുവരെയുള്ള ഫോമുകളാണ് വിജ്ഞാപനംചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഫോമുകളിൽ കാര്യമായി മാറ്റം വരുത്തിയിട്ടില്ല.

ഫോമുകളിൽ 1961ലെ ആദായനികുതി നിയമങ്ങളിലെ ഭേദഗതികൾക്കനുസരിച്ചുള്ള മാറ്റംമാത്രമാണ് വരുത്തിയിട്ടുള്ളത്. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിക്കാനുള്ള ഭാഗം ഓരോ ഫോമിലും പുതിയതായി ചേർത്തിട്ടുണ്ട്.

ശമ്പളവരുമാനക്കാരും 50 ലക്ഷത്തിൽതാഴെ വാർഷിക വരുമാനമുള്ളവരും ഐടിആർ ഫോം ഒന്ന്(സഹജ്) ആണ് ഉപയോഗിക്കേണ്ടത്. ഹൗസ് പ്രോപ്പർട്ടി, പലിശ ഉൾപ്പടെ മറ്റുവരുമാനക്കാരും ഈ ഫോം തന്നെയാണ് ഉപയോ?ഗിക്കേണ്ടത്. 50ലക്ഷം രൂപവരെ വരുമാനമുള്ള വ്യക്തികൾ, ഹിന്ദു അവിഭക്തകുടുംബങ്ങൾ, എൽഎൽപി ഒഴികെയുള്ള സ്ഥാപനങ്ങൾ എന്നിവർക്കും ബിസിനസ്, പൊഫഷനൻ എന്നിവയിൽനിന്ന് വരുമാനമുള്ളവരും ഐടിആർ ഫോം 4 (സുഗം) ആണ് നൽകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP