Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണമെടുക്കാൻ എടിഎമ്മിൽ കയറുമ്പോൾ ചിപ്പ് ഘടിപ്പിച്ച കാർഡ് മെഷീനിൽ കയറിപ്പോകുന്നത് കണ്ട് പേടിക്കേണ്ട; പുത്തൻ ചിപ്പ് കാർഡുകൾ ട്രാൻസാക്ഷൻ കഴിയുന്നത് വരെ മെഷീനിൽ നിൽക്കും; ഉപയോഗം കഴിഞ്ഞ് തിരികെ ലഭിക്കുമെന്നും ആരും ഭയക്കരുതെന്നും അറിയിപ്പ്

പണമെടുക്കാൻ എടിഎമ്മിൽ കയറുമ്പോൾ ചിപ്പ് ഘടിപ്പിച്ച കാർഡ് മെഷീനിൽ കയറിപ്പോകുന്നത് കണ്ട് പേടിക്കേണ്ട; പുത്തൻ ചിപ്പ് കാർഡുകൾ ട്രാൻസാക്ഷൻ കഴിയുന്നത് വരെ മെഷീനിൽ നിൽക്കും; ഉപയോഗം കഴിഞ്ഞ് തിരികെ ലഭിക്കുമെന്നും ആരും ഭയക്കരുതെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ എടിഎമ്മുകളെല്ലാം ചിപ്പ് ഘടിപ്പിച്ച കാർഡുകൾ റീഡ് ചെയ്തു തുടങ്ങിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഒരു സുപ്രധാന കാര്യം കൂടി ഏവരേയും അറിയിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡുകൾ മെഷീനിൽ ഇൻസേർട്ട് ചെയ്താൽ ഇനി മുതൽ പണം ലഭിക്കുന്നതു വരെ അലെങ്കിൽ ട്രാൻസാക്ഷൻ അവസാനിക്കുന്നത് വരെ കാർഡ് അതിൽ തങ്ങി നിൽക്കും. ചിപ്പ് റീഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് കാർഡ് മെഷീനിൽ തന്നെ തങ്ങി നിൽക്കുന്നത്.

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കാർഡ് മെഷീനിൽ കുടുങ്ങി എന്ന് തെറ്റി ധരിച്ച് അത് വലിച്ചെടുക്കുകയോ, ബാങ്കിൽ പരാതിപ്പെടുകയാ ചെയ്യരുത് . ട്രാൻസാക്ഷൻ അവസാനിച്ചാൽ മെഷീൻ തന്നെ കാർഡ് തിരികെ നൽകും. ഇത് അറിയാതെ പലരും എടിഎമ്മുകളിൽ വച്ച് കാർഡ് നഷ്ടപ്പെട്ടോ എന്ന് സംശയിക്കേണ്ടി വന്നുവെന്നും സമൂഹ മാധ്യമത്തിൽ വരെ പോസ്റ്റുകൾ വന്നിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ മിക്ക എടിഎം കൗണ്ടറുകളിലും എഴുതി വച്ചിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP