Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

പണികൊടുത്തത് ഗൂഗിൾ; നിക്കപ്പൊറുതിയില്ലാതായത് മണി എക്‌സേഞ്ചിനും; ജീവനക്കാരെ വലച്ചത് ഒരു ദിർഹത്തിന് 24.73 രൂപ എന്ന ഗൂഗിളിന്റെ അറിയിപ്പ്

പണികൊടുത്തത് ഗൂഗിൾ; നിക്കപ്പൊറുതിയില്ലാതായത് മണി എക്‌സേഞ്ചിനും; ജീവനക്കാരെ വലച്ചത് ഒരു ദിർഹത്തിന് 24.73 രൂപ എന്ന ഗൂഗിളിന്റെ അറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങളുടെ രൂപയുടെ മൂല്യം കുത്തനെ കുറച്ചു ഗൂഗിൾ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഒരു ദിർഹത്തിന് 24.73 രൂപയെന്നാണ് കാണിച്ചത്. പണി കൊടുത്തത് ഗൂഗിളാണെങ്കിലും കിട്ടിയത് പാവം മണി എകസ്‌ചേഞ്ചുകാർക്ക് ആയിരുന്നു.

രൂപയുടെ മൂല്യം കുത്തനെ കുറയുന്നത് കണ്ട് മലയാളികളടക്കമുള്ളവർ പരിഭ്രാന്തരായി. പലരും ഉടൻ തന്നെ തങ്ങളുടെ പണം അയക്കാനായി ബാങ്കുകളുടെ ആപ്ലിക്കേഷൻ തുറന്നപ്പോഴാണ് മനസിലായത് 'ഗൂഗിൾ' ചതിച്ചതാണെന്ന്.ബാങ്കിൽ പരിശോധന നടത്താതെ ചിലർ ആവേശം കൊണ്ടതോടെ വിവിധ മണി എക്‌സ്‌ചേഞ്ചുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ടെലിഫോണിനും വിശ്രമമില്ലാതായി.

മൂല്യം കുറഞ്ഞത് ശരിയാണോ എന്നല്ല, എക്‌സ്‌ചേഞ്ചിൽ കാര്യമായ തിരക്കുണ്ടോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. കുറേ സമയമായി മറുപടി പറഞ്ഞ് മടുത്തതായി ജീവനക്കാർ പറയുന്നു. ഗൂഗിളിന് സംഭവിച്ച തെറ്റാണെന്ന് പറഞ്ഞിട്ടും പലർക്കും അത് വിശ്വസിക്കാനായില്ല. പലരും വൈകിട്ടും അന്വേഷണം തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.വൈകീട്ടോടെയാണ് ഗൂഗിൾ തെറ്റ് തിരുത്തിയത്.

യഥാർഥത്തിൽ വിവിധ മണി എക്‌സ്‌ചേഞ്ചുകളിലെ റേറ്റ് ഒരു ദിർഹത്തിന് 19.90 രൂപയാണ്. പാക്കിസ്ഥാൻ രൂപ 45.95 രൂപയും. ബാങ്കുവഴി പണം അയക്കുമ്പോൾ 1.01 ദിർഹത്തിന് 20 ഇന്ത്യൻ രൂപയാണ് ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP