Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

500, 1000 രൂപയുടെ നോട്ടുകൾ ഇല്ലാതായതോടെ കെഎസ്എഫ് ഇ ചിട്ടി ലേലവും ലോട്ടറി നറുക്കെടുപ്പും കേരള സർക്കാർ നിർത്തിവച്ചു; ഏജന്റുമാർ ഇന്ന് കളക്റ്റ് ചെയ്തു കൊണ്ടുവരുന്ന പണം സ്വീകരിക്കണമോ എന്ന കാര്യത്തിൽ അവ്യക്തത

500, 1000 രൂപയുടെ നോട്ടുകൾ ഇല്ലാതായതോടെ കെഎസ്എഫ് ഇ ചിട്ടി ലേലവും ലോട്ടറി നറുക്കെടുപ്പും കേരള സർക്കാർ നിർത്തിവച്ചു; ഏജന്റുമാർ ഇന്ന് കളക്റ്റ് ചെയ്തു കൊണ്ടുവരുന്ന പണം സ്വീകരിക്കണമോ എന്ന കാര്യത്തിൽ അവ്യക്തത

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കറൻസി നിയന്ത്രണം പ്രാബല്യത്തിൽ വന്ന സാഹചര്യം മുൻനിർത്തി കേരള സർക്കാർ കെഎസ്എഫ് ഇ ചിട്ടിലേലവും ലോട്ടറി നറുക്കെടുപ്പുകളും നിർത്തിവച്ചു. കള്ളപ്പണത്തിനെതിരെയും വ്യാജ കറൻസികൾക്കെതിരെയും നടപടി കടുപ്പിച്ചതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇന്നലെ രാത്രിമുതൽ 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ച സാഹചര്യത്തിലാണ് നറുക്കെടുപ്പുകൾ നിർത്തിയത്.

ലോട്ടറി വിൽപനയിലും ചെറിയ സമ്മാനത്തുകകൾ നൽകുന്നതിലും തടസ്സം നേരിടുമെന്നതിനാലാണ് ലോട്ടറി നറുക്കെടുപ്പുകൾ നിർത്തിവച്ചത്. അതേസമയം കെഎസ്എഫ് ഇ മാനേജർമാർ ഏജന്റുമാർ കളക്റ്റ് ചെയ്തുകൊണ്ടുവരുന്ന പണം സ്വീകരിക്കാമോ എന്ന ആശയക്കുഴപ്പം ഉയർത്തിയ സാഹചര്യത്തിലാണ് ചിട്ടി ലേലം താൽക്കാലികമായി നിർത്തിയിട്ടുള്ളത്. നോട്ടുകളുടെ വിനിമയം സാധാരണ നിലയിലാകുന്നതിനെ പറ്റി വ്യക്തമായ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകൂ.

സഹകരണ ബാങ്കുകൾ ഇന്ന് തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടപാടുകൾ നടക്കില്ല. ഡെയിലി കളക്ഷൻ നടത്തുന്ന സഹകരണ സ്ഥാപനങ്ങളും ഇന്ന പ്രവർത്തിച്ചേക്കില്ലെന്നാണ് സൂചന. ചെറിയ സമ്മാനത്തുകകൾ ചെറുകിട വിൽപനക്കാരും കുറച്ചുകൂടി വലിയ തുകകൾ പ്രധാന ഏജന്റുമാരും ആണ് നിലവിൽ നൽകിവരുന്നത്.

500, 1000 നോട്ടുകൾ ഇല്ലാതായതോടെ സമ്മാനം നൽകുന്നതിന് തടസ്സമുണ്ടാകുമെന്ന സാഹചര്യത്തിലാണ് ലോട്ടറി നറുക്കെടുപ്പ് നിർത്തിവച്ചിട്ടുള്ളത്. അതേസമയം രണ്ടും രണ്ടുമൂന്ന് ദിവസത്തിനകം പുനഃസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP