Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ബാങ്ക് പ്രവർത്തനം സജീവമാക്കുമ്പോൾ രണ്ട് ജില്ലയ്ക്ക് ഒരു റീജ്യണൽ ഓഫീസ്; എറണാകുളത്ത് കോർപ്പറേറ്റ് ഡിവിഷൻ ഓഫീസ്; തിരുവനന്തപുരത്ത് ഹെഡ് ഓഫീസ്; പുതിയ ജനറൽ മാനേജർമാരെും ഡെപ്യൂട്ടി ജനറൽ മാനേജർമാരെയും നിയമിച്ചു; ജൂൺ ഒന്നു മുതൽ റീജണൽ ഓഫീസുകളും നിലവിൽ വരും; ജില്ലാ ബാങ്കുകൾക്ക് കീഴിലുണ്ടായിരുന്ന താത്കാലിക-കരാർ ജീവനക്കാരെ നിലനിർത്തും

കേരള ബാങ്ക് പ്രവർത്തനം സജീവമാക്കുമ്പോൾ രണ്ട് ജില്ലയ്ക്ക് ഒരു റീജ്യണൽ ഓഫീസ്; എറണാകുളത്ത് കോർപ്പറേറ്റ് ഡിവിഷൻ ഓഫീസ്; തിരുവനന്തപുരത്ത് ഹെഡ് ഓഫീസ്; പുതിയ ജനറൽ മാനേജർമാരെും ഡെപ്യൂട്ടി ജനറൽ മാനേജർമാരെയും നിയമിച്ചു; ജൂൺ ഒന്നു മുതൽ റീജണൽ ഓഫീസുകളും നിലവിൽ വരും; ജില്ലാ ബാങ്കുകൾക്ക് കീഴിലുണ്ടായിരുന്ന താത്കാലിക-കരാർ ജീവനക്കാരെ നിലനിർത്തും

സ്വന്തം ലേഖകൻ

മാങ്കുളം: കേരളാ ബാങ്ക് കൂടുതൽ പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുന്നു. സഹകരണമേഖലയിലെ ഏറ്റവും വലിയ ബാങ്കായ കേരള ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ രണ്ടുജില്ലയെവീതം ചേർത്ത് സംസ്ഥാനത്ത് ഏഴ് റീജണൽ ഓഫീസുകൾക്ക് തുടക്കമിടുകയാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഇടപാടുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള ബന്ധം നിലനിർത്താനും എറണാകുളത്ത് കോർപ്പറേറ്റ് ബിസിനസ് ഡിവിഷനും നിലവിൽ വരും. പുതിയ ജനറൽ മാനേജർമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാർ എന്നിവരെയും നിയമിച്ചു. റീജണൽ ഓഫീസുകളുംമറ്റും ജൂൺ ഒന്നുമുതൽ നിലവിൽവരും. അധികം താമസിയാതെ ബാങ്ക് പൂർണമായും സജ്ജമാകുമെന്നാണ് സർക്കാർ നൽകുന്ന വിവരം.

രണ്ടുജില്ലയ്ക്ക് ഒരു റീജണൽ ഓഫീസ് എന്ന രീതിയിലാണ് കേരള ബാങ്കിനെ തിരിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് റീജണൽ ഓഫീസുകൾ ഉണ്ടാവുക. ഓരോ റീജന്റെയും ചുമതല ജനറൽ മാനേജർമാർക്കായിരിക്കും. ജില്ലാ ബാങ്ക് ആസ്ഥാനത്തുണ്ടായിരുന്ന എല്ലാ സെക്ഷനുകളും ഇനിമുതൽ റീജണൽ ഓഫീസിലേക്ക് മാറും. വായ്പാ അപേക്ഷകൾ കൈകാര്യംചെയ്യുന്നതിനും തീരുമാനമെടുക്കാനും ജില്ലകളിൽ ഡെപ്യൂട്ടി ജനറൽ മാനേജരുടെ നേതൃത്വത്തിൽ പ്രത്യേകം ഓഫീസുണ്ടാവും. മറ്റുള്ള പ്രവർത്തനങ്ങളെല്ലാം റീജണൽ ഓഫീസ് കേന്ദ്രീകരിച്ച് നടക്കും.

കേരള ബാങ്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ആറ് ജനറൽ മാനേജർമാരെയും നിയോഗിച്ചു. റീജണൽ ഓഫീസുകൾ, ജനറൽ മാനേജർ എന്നിവരുടെ ചുമതലകൾ, പ്രവർത്തനരീതി എന്നിവ സംബന്ധിച്ച് കേരള ബാങ്ക് സിഇഒ.യുടെ സർക്കുലർ ഇറങ്ങി.

കേരള ബാങ്ക് നിലവിൽ വന്നിട്ട് മാസങ്ങളായെങ്കിലും പഴയ ജില്ലാ ബാങ്കുകൾ എന്ന രീതിയിൽത്തന്നെയാണ് ഇതുവരെ പ്രവർത്തിച്ചത്. ജൂൺ ഒന്നുമുതൽ ഇതിന് മാറ്റംവരുമെന്ന് അധികൃതർ പറഞ്ഞു. ഇനിയെല്ലാം റീജണൽ ഓഫീസുകൾ കേന്ദ്രീകരിച്ചായിരിക്കും. ആറായിരത്തോളം ജീവനക്കാരാണ് ബാങ്കിനുള്ളത്. ബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ ചുമതലകളും സിഇഒ.യുടെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലാ ബാങ്കുകൾക്ക് കീഴിലുണ്ടായിരുന്ന താത്കാലിക-കരാർ ജീവനക്കാരെ നിലനിർത്താൻതന്നെയാണ് കേരള ബാങ്കിന്റെ തീരുമാനം. ആവശ്യമനുസരിച്ച് ഇവരെ പുതിയ തസ്തികയിൽ നിയോഗിക്കും. കേരള ബാങ്കിന്റെ കാര്യത്തിൽ ഇനി ഏകീകൃത കോർ ബാങ്കിങ് മാത്രമാണ് നടപ്പാക്കാനുള്ളത്. ഇതിനുള്ള കരാർ കമ്പനിയെ ഇനിയും തിരഞ്ഞെടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP