Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ നിന്നും പുറപ്പെടും മുൻപ് ഐ സി ഐ ഐ ബാങ്കിൽ അക്കൗണ്ട് എടുത്താൽ യു കെയിലെ അക്കൗണ്ടായി ഉപയോഗിക്കാം; ലോകത്തിലെവിടേയും ഉപയോഗിക്കാവുന്ന ഡെബിറ്റ് കാർഡും ലഭിക്കും; ബ്രിട്ടനിൽ പഠിക്കുന്ന കുട്ടികൾക്കായി ബാങ്കിന്റെ പുതിയ അക്കൗണ്ട്

ഇന്ത്യയിൽ നിന്നും പുറപ്പെടും മുൻപ് ഐ സി ഐ ഐ ബാങ്കിൽ അക്കൗണ്ട് എടുത്താൽ യു കെയിലെ അക്കൗണ്ടായി ഉപയോഗിക്കാം; ലോകത്തിലെവിടേയും ഉപയോഗിക്കാവുന്ന ഡെബിറ്റ് കാർഡും ലഭിക്കും; ബ്രിട്ടനിൽ പഠിക്കുന്ന കുട്ടികൾക്കായി ബാങ്കിന്റെ പുതിയ അക്കൗണ്ട്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വഡോദര ആസ്ഥാനമായുള്ള ഐ സി ഐ സി ബാങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഐ സി ഐ സി ബാങ്ക് യു കെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരു പ്രത്യക അക്കൗണ്ട് ആരംഭിക്കുന്ന വിവരം ഇന്നലെ പ്രഖ്യാപിച്ചു. ബ്രിട്ടനിൽ ഉന്നത പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഈ അക്കൗണ്ട്.

ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന വിസ ഡെബിറ്റ് കാർഡ് ലഭ്യമാക്കുന്ന ഹോം വാന്റേജ് കറന്റ് അക്കൗണ്ട് (എച്ച് വി സി എ) വിദ്യാർത്ഥികൾ ബ്രിട്ടനിലേക്ക് പുറപ്പെടുന്നതിനു മുൻപ് ഇന്ത്യയിൽ വെച്ചു തന്നെ ആക്ടിവേറ്റ് ചെയ്യാൻ കഴിയും. ഇന്ത്യയിലെ ഒരു സേവിങ്സ് അക്കൗണ്ടിനോട് തുല്യമായ ഈ അക്കൗണ്ടിലും അക്കൗണ്ട് ഉടമയ്ക്ക് ഇന്റർനെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ആക്ടിവേറ്റ് ചെയ്യാൻ കഴിയും.

ഫിസിക്കൽ ഡെബിറ്റ് കാർഡുകൾ, ഇന്ത്യയിലേയോ ബ്രിട്ടനിലേയോ വിലാസത്തിൽ എത്തിച്ചു തരുകയും ചെയ്യും. ബ്രിട്ടനിൽ ഉപരിപഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, ബാങ്കിങ് പ്രക്രിയ കൂടുതൽ സുഗമവും, ലളിതവും ആക്കുന്നതിനുള്ള ശ്രമമാണ് ഐ സി ഐ സി ഐ ബാങ്ക് യു കെ നടത്തുന്നതെന്ന് ബാങ്കിന്റെ റീടെയിൽ വിഭാഗം മേധാവി പ്രതാപ് സിങ് പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി വൈവിധ്യമാർന്ന പേഴസണൽ, ബിസിനസ്സ്, കോർപ്പറേറ്റ് ബാങ്കിങ് സേവനങ്ങൾ വഴി യു കെയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സേവനത്തിന്റെ ഭാഗമാണ് ഈ പുതിയ സൗകര്യം എന്നും ബാങ്ക് വക്താക്കൾ പറയുന്നു. ഈ അക്കൗണ്ട് തുറക്കുന്ന്രതിനായി ഐ സി ഐ സി ഐ ബാങ്കിന്റെ ഏതൊരു ശാഖയിലും നിങ്ങൾക്ക് കഴിയും.

അടുത്തിടെ ഹോം ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ബ്രിട്ടനിൽ എത്തിയ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും അധികം ഇന്ത്യാക്കാരാണ്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2022 ജൂണിൽ അവസാനിക്കുന്ന വർഷത്തിൽ 1,18,000 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിസ ലഭിച്ചിരിക്കുന്നത്. തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 89 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP