Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബന്ധുവായ അശോക് കപൂറിനൊപ്പം 2004ൽ ആരംഭിച്ച ബാങ്ക് ചെറിയ കാലയളവ് കൊണ്ട് എത്തിയത് റാങ്കിംഗിൽ നാലാമത്; നിഷ്‌ക്രിയ ആസ്തി വെളിപ്പെടുത്തണമെന്ന ബാങ്കിങ് റെഗുലേറ്ററുടെ ആവശ്യത്തോടെ കാര്യങ്ങൾ കൈവിട്ട് പോയി; സിഇഒ പദവി കൈവിട്ട് പോയതിന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകനായ റാണാ കപൂറിന് ഒരു വർഷത്തിനിടെ നഷ്ടമായത് 7000 കോടി രൂപ

ബന്ധുവായ അശോക് കപൂറിനൊപ്പം 2004ൽ ആരംഭിച്ച ബാങ്ക് ചെറിയ കാലയളവ് കൊണ്ട് എത്തിയത് റാങ്കിംഗിൽ നാലാമത്; നിഷ്‌ക്രിയ ആസ്തി വെളിപ്പെടുത്തണമെന്ന ബാങ്കിങ് റെഗുലേറ്ററുടെ ആവശ്യത്തോടെ കാര്യങ്ങൾ കൈവിട്ട് പോയി; സിഇഒ പദവി കൈവിട്ട് പോയതിന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകനായ റാണാ കപൂറിന് ഒരു വർഷത്തിനിടെ നഷ്ടമായത് 7000 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന യെസ് ബാങ്കിന്റെ ഓഹരി വില ഓഗസ്റ്റ് മുതൽ ഇതുവരെ 78 ശതമാനം ഇടിഞ്ഞപ്പോൾ ബാങ്കിന്റെ സ്ഥാപകനും മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ റാണാ കപൂറിന് നഷ്ടമായത് 7000 കോടി രൂപ. വ്യാഴാഴ്ചമാത്രം ബാങ്കിന്റെ ഓഹരി വിലയിൽ 20 ശതമാനമാണ് ഇടിവുണ്ടായത്. വെള്ളിയാഴ്‌ച്ച ഒരു ശതമാനം നഷ്ടത്തിൽ 85 രൂപയിലാണ് വ്യാപാരം നടന്നത്. 404 രൂപയായിരുന്നു 52 ആഴ്ചയിലെ ബാങ്കിന്റെ ഓഹരിയുടെ ഉയർന്ന വില. ഇതോടെ, 1.4 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഓഹരിയുടെ മൊത്തം മൂല്യം 377 മില്യൺ ഡോളറായി ഇതോടെ ഇടിഞ്ഞു. ബ്ലൂംബർഗിന്റെ കോടീശ്വര പട്ടികയിലെ ആസ്തിയിലെ പ്രകാരം ഓഗസ്റ്റ് 20ന് 1.4 ബില്യൺ കോടി ഡോളറായിരുന്നു റാണ കപൂറിന്റെ ആസ്തി.

റാണയുടെ കൈവശം യെസ് ബാങ്കിന്റെ 10 ശതമാനം ഓഹരികളാണുള്ളത്. 2004 ലാണ് യെസ് ബാങ്ക് റാണ സ്ഥാപിക്കുന്നത്. ചെറിയ കാലയളവ് കൊണ്ട് രാജ്യത്തെ നാലമത്തെ വലിയ ബാങ്കായി യെസ് ബാങ്ക് ഉയർന്നു. കിട്ടാക്കടം ഉയർന്നതിനെതുടർന്ന് റിസർവ് ബാങ്ക് അദ്ദേഹത്തെ രാജിവെയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു. സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടപ്പോഴും ഓഹരികൾ കയ്യൊഴിയാൻ അദ്ദേഹം തയ്യാറായില്ല. ഓഹരികൾ മുഴുവനും പെൺ മക്കൾക്കായി അദ്ദേഹം നീക്കിവെച്ചു.

യെസ് ബാങ്ക് -ഉത്ഭവവും ഉയർച്ചയും വീഴ്‌ച്ചയും

റാണാ കപൂറും ബന്ധുവായ അശോക് കപൂറും ചേർന്ന് 2004 ൽ ആരംഭിച്ച യെസ് ബാങ്ക് ക്രമേണ രാജ്യത്തെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായി വളർന്നിരുന്നു. ബാങ്കിന്റെ തുടക്കകാലം മുതൽ എംഡിയും സിഇഒയും പ്രധാന പ്രമോട്ടറുമാണ് റാണ. അതേസമയം മുംബൈ ഭീകരാക്രണത്തിൽ ട്രൈഡന്റ് ഹോട്ടലിൽ വെച്ച് അശേക് കപൂർ കൊല്ലപ്പെടുകയും ചെയ്തു. റാണയുടെ പെൺമക്കളായ രാഖി, രാധ, രോഷ്നി എന്നിവരും യെസ് ബാങ്കിന്റെ ഹോൾഡിങ് കമ്പനികളായ യെസ് കാപിറ്റൽ (ഇന്ത്യ), മോർഗാൻ ക്രെഡിറ്റ്സ് എന്നിവയുടെ ഡയറക്റ്റർമാരാണ്. യഥാക്രമം 3.28, 3.05 ശതമാനം ഓഹരികളാണ് ഈ കമ്പനികൾക്ക് ബാങ്കിലുള്ളത്.

ഒരിക്കൽ നാലാം സ്ഥാനത്തായിരുന്ന യെസ് ബാങ്ക് കഴിഞ്ഞ മാസമാണ് ഏറ്റവും മികച്ച 10 സ്വകാര്യ ബാങ്കുകളുടെ പട്ടികയിൽ നിന്നും പുറത്ത് പോയത്. പത്താം സ്ഥാനത്തു നിന്നും പതിനൊന്നാം സ്ഥാനത്തേക്ക് ബാങ്ക് തള്ളപ്പെടുകയായിരുന്നു. നിഷ്‌ക്രിയ ആസ്തിയുടെ വർധനവിനെ തുടർന്ന് ഇന്ത്യയിലെ ബാങ്കുകളെല്ലാം പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കാലയളവിൽ അതേ പ്രതിസന്ധി മറച്ചുവച്ചതിലൂടെയാണ് യെസ് ബാങ്കിന് തകർച്ച നേരിട്ടത്. യെസ് ബാങ്കിന്റെ പ്രതിസന്ധി പുറം ലോകം അറിയുന്നത് രണ്ട് വർഷം മുമ്പാണ്. ബാങ്കിന്റെ പേരിലുള്ള നിഷ്‌ക്രിയ വായ്പയായ 63 കോടി ഡോളർ വെളിപ്പെടുത്തണമെന്ന് ബാങ്കിങ് റെഗുലേറ്റർ ആവശ്യപ്പെട്ടതോടെയാണ് യെസ് ബാങ്ക് പ്രതിസന്ധിക്ക് തുടക്കമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP