Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെഡറൽ ബാങ്കും നാഷണൽ ഓസ്‌ട്രേലിയ ബാങ്കും കൈകോർക്കുന്നു

ഫെഡറൽ ബാങ്കും നാഷണൽ ഓസ്‌ട്രേലിയ ബാങ്കും കൈകോർക്കുന്നു

കൊച്ചി: ഓസ്‌ട്രേലിയയിലുള്ള പ്രവാസി ഭാരതീയർക്ക് ഡിസ്‌കൗണ്ട് നിരക്കിൽ ഓൺലൈൻ ഇൻവാർഡ് അടവുകൾ നടത്തുന്നതിനായി നാഷണൽ ഓസ്‌ട്രേലിയ ബാങ്കുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. ഈ സൗകര്യം ലഭ്യമാകാൻ ഇടപാടുകാർ തങ്ങളുടെ നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ഫെഡറൽ ബാങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫെഡറൽ ബാങ്കിന്റെ http://www.federalbank.co.in/remittance-through-nab എന്ന വെബ്‌സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഇടപാടുകാർക്ക് കുറഞ്ഞ ചെലവിലും എളുപ്പത്തിലും മികച്ച എക്‌സ്‌ചേഞ്ച് നിരക്കിലും പണം കൈമാറ്റം ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഫെഡറൽ ബാങ്ക് ബിസനസ് ആൻഡ് പ്രൊഡക്ട് മേധാവി ആന്റു ജോസഫ് പറഞ്ഞു. സാധാരണഗതിയിൽ രാജ്യാന്തര പണം കൈമാറ്റത്തിന് വേണ്ടിവരുന്നതിന്റെ മൂന്നിലൊന്നോളം തുക മാത്രമേ ചാർജുകളായി ഈടാക്കുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP