Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കള്ളപ്പണം വെളുപ്പിക്കാൻ വിദേശത്തേക്ക് കടത്തിയത് 400 കോടി; 19 കമ്പനികൾക്കെതിരെ സിബിഐ കേസെടുത്തു; തട്ടിപ്പ് നടത്തിയത് പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടുകൾ വഴി; പണം ഒഴുക്കിയത് ഹോങ്കോങ്ങിലേക്ക്

കള്ളപ്പണം വെളുപ്പിക്കാൻ വിദേശത്തേക്ക് കടത്തിയത് 400 കോടി; 19 കമ്പനികൾക്കെതിരെ സിബിഐ കേസെടുത്തു; തട്ടിപ്പ് നടത്തിയത് പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടുകൾ വഴി; പണം ഒഴുക്കിയത് ഹോങ്കോങ്ങിലേക്ക്

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി: വിദേശത്തേക്ക് 400 കോടി രൂപ അനധികൃതമായി കടത്തിയ 19 കമ്പനികൾക്കെതിരെ സിബിഐ കേസെടുത്തു.700 ഇടപാടുകളിലായി 424 കോടി രൂപയാണ് ഷെൽ കമ്പനികൾ വഴി ഈ 19 കമ്പനികളും കടത്തിയത്.

പഞ്ചാബ് നാഷണൽ ബാങ്ക് ചെന്നൈ മിന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അക്കൗണ്ടുകൾ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്. ബാങ്കിലെ ചില ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഈ കമ്പനികൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലാണ് ഇതെന്നാണ് സംശയിക്കുന്നത്.
2015ലാണ് ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഹോങ്കോങ്ങിലേക്കാണ് പണം കടത്തിയിട്ടുള്ളത്. എഴുന്നൂറോളം ഇടപാടുകളിലായി 424 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനികൾ നടത്തിയിട്ടുള്ളത്.

ഇടപാടുകൾക്ക് സാധുത നൽകുന്ന തരത്തിലുള്ള രേഖകൾ ഒന്നും ഇല്ലാതെയാണ് പണം വിദേശത്തേക്ക് മാറ്റിയിട്ടുള്ളതെന്ന് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. 2015ലാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. സാധാരാണ ബിസിനസ് ഇടപാടുകളുടെ മറവിൽ ഇവർ ഹോങ്കോങിലേക്ക് പണം കൈമാറിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
2015 ജനുവരി മുതൽ മെയ് വരെയാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. 424.58 കോടി രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇടപാടുകൾ നടത്തിയിട്ടുള്ള കമ്പനികൾ വ്യാജമാണെന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP