Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മുത്തൂറ്റ് ഫിനാൻസിന് നാലാം പാദത്തിൽ 815 കോടിയുടെ ലാഭവും മണപ്പുറത്തിന് 398.2 കോടിയുടെ ലാഭവും; 9 പതിറ്റാണ്ട് പ്രായമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന് 144 കോടി നഷ്ടവും കാത്തലിക് സിറിയൻ ബാങ്കിനും ധനലക്ഷ്മിക്കും നേരിയ ലാഭവും; കിട്ടാക്കടം പെരുകിയതോടെ ബിസിനസ് മോഡൽ മാറ്റി പ്രമുഖ ബാങ്കുകൾ; പഴയ നാണമൊക്കെ മാറ്റി സ്വർണവായ്പാ രംഗത്ത് ഉഷാർ; ആവശ്യക്കാർക്ക് പെട്ടെന്ന് ഗോൾഡ് ലോൺ നൽകാൻ ബാങ്കുകളും ഇറങ്ങിയതോടെ മത്സരം പൊടിപൊടിക്കുന്നു

മുത്തൂറ്റ് ഫിനാൻസിന് നാലാം പാദത്തിൽ 815 കോടിയുടെ ലാഭവും മണപ്പുറത്തിന് 398.2 കോടിയുടെ ലാഭവും; 9 പതിറ്റാണ്ട് പ്രായമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന് 144 കോടി നഷ്ടവും കാത്തലിക് സിറിയൻ  ബാങ്കിനും ധനലക്ഷ്മിക്കും നേരിയ ലാഭവും; കിട്ടാക്കടം പെരുകിയതോടെ ബിസിനസ് മോഡൽ മാറ്റി പ്രമുഖ ബാങ്കുകൾ; പഴയ നാണമൊക്കെ മാറ്റി സ്വർണവായ്പാ രംഗത്ത് ഉഷാർ; ആവശ്യക്കാർക്ക് പെട്ടെന്ന് ഗോൾഡ് ലോൺ നൽകാൻ ബാങ്കുകളും ഇറങ്ങിയതോടെ മത്സരം പൊടിപൊടിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: ബാങ്കുകൾക്ക് ഇത് വെളിപാടുകളുടെ കാലമാണ്. കിട്ടാക്കടങ്ങൾ പെരുകുകയാണ്. വായ്പ കൊടുക്കുന്നത് വലിയ റിസ്‌കായി മാറിയിരിക്കുന്നു. വിജയ് മല്യയെയും നീരവ് മോദിയെയും പോലുള്ള വമ്പന്മാരുടെ കൈയിൽ നിന്നു മാത്രമല്ല, പല തരത്തിൽ വായ്പ തിരിച്ചുപിടിക്കൽ വലിയ തലവേദന തന്നെ. പെട്ടെന്ന് കാശിന് ഒരാവശ്യം വന്നാൽ ആളുകൾ ഓടുക സ്വർണം പണയം വയ്ക്കാനാണ്. അങ്ങനെ വരുമ്പോൾ തന്നെ കാലതാമസം ഒഴിവാക്കാൻ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ പലരും സമീപിക്കും. ഗോൾഡ് ലോൺ കമ്പനികൾ പലതും സാമ്പത്തിക വർഷാവസാനം ലാഭവിഹിതം കൂട്ടുമ്പോൾ അവരെ ഫണ്ടിങ്ങിൽ നന്നായി പിന്തുണയ്ക്കുന്ന പല ബാങ്കുകളും നഷ്ടത്തിലേക്കും പോകുന്നു. ഇതൊക്കെ കണ്ട് ബാങ്കുകൾ പാഠം പഠിച്ച മട്ടാണ്. പഴയ നാണമൊക്കെ മാറ്റി ബാങ്കുകളും സ്വർണ വായ്പ കൊടുക്കാൻ ഉഷാറാവുകയാണ്.

സാമ്പത്തിക വർഷം നാലാം പാദത്തിലെ രണ്ടു പ്രമുഖ ഗോൾഡ് ലോൺ കമ്പനികളുടെയും കേരളത്തിൽ നാല് പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള .നാല് ബാങ്കുകളുടെയും പ്രകടനം താരതമ്യം ചെയ്താൽ യഥാർഥ സീൻ മനസ്സിലാകും. സംസ്ഥാനത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് നാലാം പാദത്തിൽ 815 കോടിയുടെ ലാഭമാണ് പ്രഖ്യാപിച്ചത്. മണപ്പുറമാകാട്ടെ 398.2 കോടിയുടെ ലാഭം. ബാങ്കുകളുടെ കാര്യത്തിലേക്ക് കടന്നാൽ, ഏറ്റവും വലിയ ബാങ്കായ ഫെഡറൽ ബാങ്ക് മാന്യമായ ലാഭം നേടി -301.2 കോടി. എന്നിരുന്നാലും ഗോൾഡ് ലോൺകമ്പനികളേക്കാൾ വലിയ അകലം. മറ്റു മൂന്നുബാങ്കുകൾ-സൗത്ത് ഇന്ത്യൻ ബാങ്കിന് 143.9 കോടിയുടെ നഷ്ടം, കാത്തലിക് സിറിയൻ ബാങ്കിനും ധനലക്ഷ്മിക്കും യഥാക്രമം, 12.72 കോടിയും, 2.6 കോടിയും കഷ്ടിച്ച് ലാഭം.

ബിസിനസ് മോഡൽ മാറ്റുന്നു

ഏതായാലും ബാങ്കുകൾ അവരുടെ ബിസിനസ് മോഡൽ മാറ്റുന്നതിന്റെ ആലോചനയിലാണ്. ഗോൾഡ് ലോണിൽ മൂലധനചാർജ് പൂജ്യമാണ്. നിലവിലെ സാഹചര്യത്തിൽ വ്ായ്പ തിരിച്ചുപിടിക്കൽ നിരക്ക് 100 ശതമാനവും. പണ വായ്പയെ അപേക്ഷിച്ച് സ്വർണ വായ്പയ്ക്ക് റിസക് കുറയുന്നുവെന്നതാണ് പ്രത്യേകത. സ്വർണ വായ്പാ കമ്പനികളെ പോലെ മാസ പലിശ 20-25 ശതമാനം എടുത്തില്ലെങ്കിൽ പോലും ബാങ്കുകൾക്ക് ലാഭകരമാകും. 12-15 ശതമാനം വരെയായാൽ തന്നെ നല്ല റിട്ടേണായെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്.

പരമ്പരാഗത വായ്പ കൊടുക്കലിൽ നിന്ന് ആദ്യമായി മാറിചിന്തിച്ച ബാങ്ക് കാത്തലിക് സിറിയൻ ബാങ്കാണ്. കഴിഞ്ഞ വർഷം ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ബാങ്കിൽ 1200 കോടി നിക്ഷേപിച്ചതിനെ തുടർന്നാണ് പുതിയ മാറ്റം വന്നത്. 31 ശതമാനം ആണ് ബാങ്കിന്റെ ഗോൾഡ് ലോൺ പോർട്ട്‌ഫോളിയോ. ഇതു സമീപഭാവിയിൽ തന്നെ 40 ശതമാനമായി ഉയർത്തുമെന്ന് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സിവിആർ രാജേന്ദ്രൻ പറയുന്നു. സിഎസ്ബിയുടെ 'ഓവർ ഡ്രാഫ്റ്റ്' പോലെ ഉപയോഗിക്കാവുന്ന അക്ഷയ ഗോൾഡ് ലോൺ ഉപയോക്താക്കളുടെ ഇടയിൽ ഹിറ്റായി. ഈ പദ്ധതി പ്രകരം പിൻവലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നൽകിയാൽ മതിയാവും.

സ്വർണം പോരട്ടെ

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വർണ വായ്പ പോർട്ട്‌ഫോളിയോ കഴിഞ്ഞ വർഷത്തിൽ മാത്രം 2216 കോടിയിൽ മുതൽ 2757 കോടിയായി ഉയർന്നു. 9873 കോടിയുടെ കാർഷക വായ്പകളിലും 15,819 കോടിയുടെ ചെറുകിട-ഇടത്തരം സംരംഭ വായപ്കളിലും സ്വർണം ഈടായി വച്ച വായ്പകൾ കൂടി ഉൾപ്പെടുന്നു.

ഫെഡറൽ ബാങ്കും സ്വർണ വായ്പകളെ ഗൗരവമായി കണക്കാക്കുന്നു. ഭവനവായ്പ-സ്വർണ വായ്പാ രംഗത്ത് ബാങ്ക് ഉജ്ജ്വലമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 28.68 ശതമാനം വളർച്ച കൈവരിച്ച് 9301 കോടിയായി ഉയർന്നു. റീട്ടെയ്ൽ ലോൺ പോർട്ട്‌ഫോളിയോയിൽ സ്വർണ വായ്പ നാലിലൊന്നാണ് ഫെഡറൽ ബാങ്കിന്. ആവശ്യക്കാർക്ക് വളരെ പെട്ടെന്ന് സ്വർണ വായ്പ ലഭ്യമാക്കുക എന്നതാണ് നയമെന്ന് ബാങ്കിന്റെ എംഡിയും ചീഫ് എക്‌സ്‌ക്യൂട്ടീവുമായ ശ്യാം ശ്രീനിവാസൻ പറയുന്നു.

കാർഷിക ലോണുകൾ, ബിസിനസ് ഗോൾഡ് ലോണുകൾ, ഓവർ ഡ്രാഫ്റ്റ് ലോണുകൾ, ഇഎംഐ ലോണുകൾ, ബുള്ളറ്റ് റിപേയ്‌മെന്റ് ലോണുകൾ എന്നിങ്ങനെ നിരവധി പദ്ധതികൾ ഫെഡറൽ ബാങ്കിനുണ്ട് സ്വർണ വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഫിൻടെക് കമ്പനിയുമായി സഹകരിച്ച് ഡിജിറ്റൽ വായ്പാ സേവനങ്ങളും തുടങ്ങിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളായ എസ്‌ബിഐയും കാനറാ ബാങ്കും സംസ്ഥാനത്തെ സ്വർണ വായ്പാ വിപണിയിൽ ഏറെ നാളായി സജീവമാണ് താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP