Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ബാങ്കുകൾ ഇനി രാവിലെ 10 മണി മുതൽ നാല് മണി വരെ; ഉപഭോക്താക്കൾക്ക് പ്രത്യേക ദിവസങ്ങൾ

ബാങ്കുകൾ ഇനി രാവിലെ 10 മണി മുതൽ നാല് മണി വരെ; ഉപഭോക്താക്കൾക്ക് പ്രത്യേക ദിവസങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാങ്കുകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ബാങ്കേഴ്സ് സമിതി. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പ്രവർത്തിക്കും. ഏപ്രിൽ നാല് വരെയാണ് ഇത്.

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ളത് പരിഗണിച്ചാണ് നടപടി. ഉപഭോക്താക്കൾക്ക് ബാങ്കിൽ വരാൻ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിൽ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

0,1 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവർ ഏപ്രിൽ രണ്ടിന് ബാങ്കുകളിൽ എത്തണം. 2,3 അക്കങ്ങളിൽ അവസാനിക്കുന്നവർ മൂന്നിനും 4,5 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവർ ഏപ്രിൽ നാലിനും ബാങ്കിൽ എത്തണം.

6,7 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർ ആറിനും 8,9 അക്കങ്ങളിൽ അവസാനിക്കുന്നവർ ഏഴിനും ബാങ്കുകളിൽ എത്തണമെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP