Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വായ്പാ പലിശ നിരക്ക് ബാങ്കുകൾ കുറച്ചേക്കും

വായ്പാ പലിശ നിരക്ക് ബാങ്കുകൾ കുറച്ചേക്കും

മുംബൈ: സിആർആർ കുറച്ച സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ വായ്പാ പലിശ കുറച്ചേക്കുമെന്ന് ബാങ്കുകൾ സൂചന നൽകി. എന്നാൽ ഇതേക്കുറിച്ചുള്ള കാര്യങ്ങൾ വിശദമായ പരിശോധിച്ച ശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുക. നിരക്ക് പരിഷ്‌കരണം ആലോചിക്കാൻ ആസ്തി ബാധ്യതാ സമിതി ഉടൻ ചേരുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. കരുതൽ ധനാനുപാതം കുറച്ചതു വഴി 750 കോടി അധികം ലഭിക്കുമെന്ന് ബാങ്ക് ഒഫ് ബറോഡ സിഎംഡി എം.ഡി. മല്യ പറഞ്ഞു. നിരക്ക് പരിഷ്‌കരണം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം.

ഇതേ അഭിപ്രായമാണ് ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ് സിഎംഡി എസ്.എൽ. ബൻസാലിനും. കഴിഞ്ഞ മാസമാണ് ഒബിസി അടിസ്ഥാന പലിശ 0.1% കുറച്ച് 10.40 ശതമാനമാക്കിയത്. സിആർആർ കുറച്ചതു വഴി 515 കോടിയാണു സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയ്ക്കു ലഭിക്കുക. എന്നാൽ, അടിസ്ഥാന പലിശയിൽ മാറ്റമുണ്ടാകില്ലെന്നു സിഎംഡി എം.വി. താങ്ക്‌സലേ പറഞ്ഞു. ചില മെച്യൂരിറ്റികളിൽ പലിശ കുറവുണ്ടാകും.

പലിശ കുറയ്ക്കുന്നതിനെക്കുറിച്ച് വരും ദിവസങ്ങളിൽ ആലോചിക്കുമെന്ന് ദേന ബാങ്ക് ചെയർ പെഴ്‌സൺ നൂപുർ മിത്ര. ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്റർ എ.കെ. ബൻസാലും നൽകുന്നത് പലിശ കുറയ്ക്കുമെന്ന സൂചന. ഹ്രസ്വകാല വായ്പാ പലിശ കുറയ്ക്കാത്ത ആർബിഐ നടപടിയിൽ ആശ്ചര്യമില്ലെന്ന് ഇൻഡസ് ഇൻഡ് ബാങ്ക് മേധാവി മോസസ് ഹാർഡിങ് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP