Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രചാരത്തിലുള്ള 16.42 ലക്ഷം കോടി രൂപയിൽ 14.18 ലക്ഷം രൂപയും 500ന്റെയും 1000-ന്റെയും നോട്ടുകൾ; മാറ്റിക്കൊടുക്കേണ്ടത് 2300 കോടി നോട്ടുകൾ; ജനം ഇടിച്ചുകയറി വരുമ്പോൾ ഉള്ള ആളുകളെവച്ച് എങ്ങനെ ബാങ്കുകൾ ഇതുമുഴുവൻ മാറ്റിക്കൊടുക്കും?

പ്രചാരത്തിലുള്ള 16.42 ലക്ഷം കോടി രൂപയിൽ 14.18 ലക്ഷം രൂപയും 500ന്റെയും 1000-ന്റെയും നോട്ടുകൾ; മാറ്റിക്കൊടുക്കേണ്ടത് 2300 കോടി നോട്ടുകൾ; ജനം ഇടിച്ചുകയറി വരുമ്പോൾ ഉള്ള ആളുകളെവച്ച് എങ്ങനെ ബാങ്കുകൾ ഇതുമുഴുവൻ മാറ്റിക്കൊടുക്കും?

മറുനാടൻ ഡെസ്‌ക്‌

വിപണിയിൽനിന്ന് 500, 1000 നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടി ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം എത്രത്തോളം വലുതായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രചാരത്തിലുള്ള 16.42 ലക്ഷം കോടി രൂപയിൽ 14.18 ലക്ഷം കോടി രൂപയും ഈ വലിയ കറൻസി നോട്ടുകളിലായാണ് പ്രചരിക്കുന്നത്. ഇവയ്ക്ക് പകരം 100-ന്റെയും കുറഞ്ഞ സംഖ്യകളുടെയും നോട്ടുകളായി ജനങ്ങൾക്ക് മാറ്റിക്കൊടുക്കണമെങ്കിൽ 2300 കോടി കറൻസി നോട്ടുകൾ വേണം. നാളെ ബാങ്കുകൾ പ്രവർത്തനം തുടങ്ങുമ്പോൾ, കുറഞ്ഞ കറൻസികൾക്കായി ജനം ഇരച്ചുകയറുമെന്നുറപ്പ്. അപ്പോൾ നിലവിലെ ജീവനക്കാരെവച്ച് എങ്ങനെ പ്രവർത്തിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ബാങ്കുകൾ.

റിസർവ് ബാങ്കിന്റെ ഒക്ടോബർ 28-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകൾ 17.77 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 500, 1000 വിഭാഗത്തിൽപ്പെട്ട നോട്ടുകൾ എത്രയെന്ന് തിട്ടപ്പെടുത്തുക എളുപ്പമല്ല.എന്നാൽ കഴിഞ്ഞ മാർച്ച് 31ന് പുറത്തിറങ്ങിയ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 16.42 ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ പ്രചാരത്തിലുള്ളത്. ഇതിൽ 14.18 ലക്ഷം കോടി രൂപയും 500, 1000 നോട്ടുകളിലായാണ്.

ഇന്ത്യയിൽ പ്രചാരത്തിലുള്ള പണത്തിന്റെ 86 ശതമാനമാണ് ഇന്നലെ രാത്രിയിലെ പ്രഖ്യാപനത്തോടെ അസാധുവായത്. ഇത്രയും ഭീമമായ തുകയാണ് ഇനി മറ്റു കറൻസികളിലേക്ക് മാറ്റിക്കൊടുക്കേണ്ടത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രചാരത്തിലുള്ള 9026.6 കോടി കറൻസി നോട്ടുകളിൽ 2203 കോടി നോട്ടുകൾ 500-ന്റെയും 1000-ന്റെയുമാണ്. വരുംദിനങ്ങളിൽ ഇന്ത്യൻ ജനതയിൽ മഹാഭൂരിപക്ഷവും നേരിടാൻ പോകുന്ന പ്രതിസന്ധി ഈ നോട്ടുകൾ മാറ്റിയെടുക്കുകയെന്നതാവും.

ബാങ്കുകളിൽ ഈ ദിവസങ്ങളിൽ മറ്റേതെങ്കിലും ഇടപാടുകൾ നടക്കുമോ എന്ന കാര്യം പോലും സംശയമാണ്. ബാങ്കുകൾക്ക് മുന്നിലും പോസ്റ്റോഫീസുകൾക്കുമുന്നിലും വലിയ തിരക്കാവും നോട്ട് മാറ്റിയെടുക്കുന്നതിനായി രൂപംകൊള്ളുക. കള്ളപ്പണമൊഴുകുന്ന റിയൽ എസ്റ്റേറ്റ് പോലുള്ള മേഖലകളിലെ വ്യാപാരം മാത്രമാകില്ല ഇതോടെ നിലയ്ക്കുന്നത്. സാധാരണക്കാരന് പച്ചക്കറി വാങ്ങാൻ പോലും സാധിക്കാത്ത നിലയിലേക്ക് കാര്യങ്ങൾ കുഴഞ്ഞുമറിയും.

ഡിസംബർ 30-നുള്ളിൽ നോട്ടുകൾ മാറ്റിയെടുക്കാമെന്നാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, ഈ കാലയളവിനുള്ളിൽ ഇന്ത്യയിൽ പ്രചാരരത്തിലുള്ള കറൻസികൾ മുഴുവൻ മാറ്റിക്കൊടുക്കാൻ ബാങ്കുകൾക്കാവുമോ എന്നതാണ് കണ്ടറിയേണ്ടത്. അങ്ങനെ സാധിച്ചില്ലെങ്കിൽ സമൂഹത്തിൽ വൻതോതിലുള്ള കുഴപ്പങ്ങളാവും പൊട്ടിപ്പുറപ്പെടുക. വരും ദിനങ്ങളിൽ ഇന്ത്യൻ ബാങ്കിങ് മേഖല നേരിടാൻ പോകുന്ന പ്രതിസന്ധിയും ജനങ്ങളുടെ ഈ ആശങ്കകൂടി കണക്കിലെടുത്താവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP