Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

10,000രൂപ കാർഷിക ലോൺ എടുത്ത കർഷകനെ വീട്ടിൽ നിന്നോടിക്കാൻ നിയമമുള്ള രാജ്യത്ത് കോടീശ്വരന്മാർ അനായാസം രക്ഷപ്പെടുന്നത് എങ്ങനെ...? മൂന്നു വർഷം കൊണ്ട് ബാങ്കുകൾ എഴുതി തള്ളിയത് 1.14 ലക്ഷം കോടിയുടെ ലോണുകൾ; ആനുകൂല്യങ്ങൾ എല്ലാം അതിസമ്പന്നന്മാർക്ക്

10,000രൂപ കാർഷിക ലോൺ എടുത്ത കർഷകനെ വീട്ടിൽ  നിന്നോടിക്കാൻ നിയമമുള്ള രാജ്യത്ത് കോടീശ്വരന്മാർ അനായാസം രക്ഷപ്പെടുന്നത് എങ്ങനെ...? മൂന്നു വർഷം കൊണ്ട് ബാങ്കുകൾ എഴുതി തള്ളിയത് 1.14 ലക്ഷം കോടിയുടെ ലോണുകൾ; ആനുകൂല്യങ്ങൾ എല്ലാം അതിസമ്പന്നന്മാർക്ക്

രു കൃഷി ആരംഭിക്കാനോ നിലമൊരുക്കാനോ കൈവശമുള്ള അഞ്ചോ പത്തോ സെന്റ് പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും 10,000ഓ 20,000 ഓ രൂപ കടം വാങ്ങുന്ന കർഷകന് കാലാവധിക്കുള്ളിൽ തുകയും പലിശയും തിരിച്ചടയ്ക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പണയപ്പെടുത്തിയ വീടും സ്ഥലവും എപ്പോൾ ബാങ്ക് ജപ്തി ചെയ്തുവെന്ന് ചോദിച്ചാൽ മതി. പാവപ്പെട്ട കർഷകരോടുള്ള ബാങ്കുകളുടെ സമീപനം ഇങ്ങനെയായിരിക്കെ രാജ്യത്തെ കോടീശ്വരന്മാർ കടമെടുക്കുകയാണെങ്കിൽ അവരെ ഒരു ബാങ്കും തൊടാൻ ധൈര്യപ്പെടില്ലെന്ന അവസ്ഥയാണിന്നുള്ളത്. അവർ ഇത്തരം ജപ്തി നടപടികളിൽ നിന്ന് അനായാസം രക്ഷപ്പെടുുകയും അവരുടെ വായ്പകൾ വരെ എഴുത്തിത്തള്ളുന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് സാമ്പത്തകി വർഷത്തിനിടെ ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത് മൊത്തം 1.14 ലക്ഷം കോടി രൂപയുടെ ലോണാണ്. ഇതിന്റെ ആനുകൂല്യം മുഴുവൻ ലഭ്യമായിരിക്കുന്നത് അതിസമ്പന്നന്മാർക്ക് മാത്രമാണ് താനും.

2013നും 2015നും ഇടയിലുള്ള സാമ്പത്തിക വർഷങ്ങൾക്കിടെയാണ് രാജ്യത്തെ ബാങ്കുകൾ ഇത്രയും തുക ലോൺ വകയിൽ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത്. അതിന് മുമ്പുള്ള ഒമ്പത് വർഷത്തിനിടെ ഈ വകയിൽ എഴുതിത്ത്ത്ത്തള്ളിയിരിക്കുന്ന തുകയേക്കാൾ എത്രയോ അധികമാണിത്. ഇതു സംബന്ധിച്ച വിവരങ്ങൾ അറിയാനായി ദി ഇന്ത്യൻ എക്സ്‌പ്രസ് വിവരാവകാശ നിയമപ്രകാരം(ആർടിഐ) ഒരു ഹരജി ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2012ൽ മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 15,551 കോടി രൂപയുടെ ബാഡ് ഡെബ്റ്റ് ഉണ്ടെന്നായിരുന്നു ഇതിന്റെ ഭാഗമായി ആർബിഐ വെളിപ്പെടുത്തിയിരുന്നത്.എന്നാൽ 2015 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് മൂന്നിരട്ടിയിലധികം ഉയരുകയും 52,542 കോടി രൂപയായി വർധിക്കുകയും ചെയ്തിരുന്നു.

അതിസമ്പന്നരായ വ്യക്തികളും കമ്പനികളും ചേർന്ന് തിരിച്ചടയ്ക്കാൻ വീഴ്ച വരുത്തിയ തുക ഇതിൽ 100 കോടിയോളം വരുമെന്നും ഇവ എഴുതിത്ത്ത്ത്തള്ളിയിട്ടുണ്ടെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇക്യുറ്റി കാപിറ്റൽ, മറ്റ് മാനദണ്ഡങ്ങൾ എന്നിവയിലൂടെ സർക്കാർ പൊതുമേഖലാ ബാങ്കുകളെ താങ്ങിനിർത്തുന്നുണ്ടെങ്കിലും 2004നും 2015നും ഇടയിൽ ഈ ബാങ്കുകളിൽ നിന്ന് എഴുതിത്ത്ത്ത്തള്ളിയിരിക്കുന്ന ലോണുകൾ 2.11 ലക്ഷം കോടിയാണെന്നറിയുമ്പോൾ ആരും ഞെട്ടിപ്പോകുമെന്നുറപ്പാണ്. ഇതിൽ പകുതിയും അതായത് 1,14,182 കോടി രൂപയും എഴുതിത്ത്ത്ത്തള്ളിയിരിക്കുന്നത് 2013നും 2015നും ഇടയിലുള്ള കാലത്താണ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും മാത്രമാണ് ബാഡ് ഡെബ്റ്റ് തീരെ ഇല്ലാത്ത ബാങ്കുകളെന്നും റിപ്പോർട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ ബാഡ് ഡെബ്റ്റിൽ 2004നും 2012നും ഇടയിൽ നാല് ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. എന്നാൽ 2013 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷങ്ങൾക്കിടയിൽ അതിൽ 60 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.2004നിടയിൽ വെറും നാല് പ്രാവശ്യമാണ് ബാഡ് ഡെബ്റ്റുകൾ ഇല്ലാതായതെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2011ലാണ് ഏറ്റവും അവസാനം ഇത് സംഭവിച്ചിരുന്നത്.വീട്ടാത്ത കടങ്ങൾ എഴുതിത്ത്ത്ത്തള്ളുന്ന കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്കാണ് മുന്നിലുള്ളതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

2013മുതൽ 2015 വരെയുള്ള കാലത്തിനിടെ ഇതിന്റെ ബാഡ് ഡെബ്റ്റിൽ നാലിരട്ടി വർധനവാണുണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതായത് 2013ലെ 5,594 കോടി രൂപയിൽ നിന്നും 2015 ആകുമ്പോഴേക്കും ഇത് 21,313 കോടി രൂപയായാണ് കുതിച്ചുയർന്നിരിക്കുന്നത്.2015ൽ എല്ലാ ബാങ്കുകളും ചേർന്ന് എഴുതിത്ത്ത്ത്തള്ളിയ തുകയുടെ 40 ശതമാനവും സ്റ്റേറ്റ് ബാങ്കാണ് എഴുതിത്ത്ത്ത്തളഌയിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.2014ൽ മൊത്തം ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയ തുകയുടെ 38 ശതമാനവും എസ്‌ബിഐയായിരുന്നു തള്ളിയത്.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് എഴുതിത്ത്ത്ത്തള്ളുന്ന ലോണുകളും വർധിച്ച് വരുകയാണെന്ന് കാണാം. 2013നും 2014നും ഇടയിൽ ഇതുമായി ബന്ധപ്പെട്ട തുകയിൽ 95 ശതമാനമായിരുന്നു വർധനവുണ്ടായിരുന്നതെങ്കിൽ 2014നും 2015നും ഇടയിൽ ഇത് 238 ശതമാനമായാണ് വർധിച്ചത്. അതായത് 2014ൽ ബാങ്ക് 1947 കോടി രൂപ എഴുതിത്ത്ത്ത്തള്ളിയെങ്കിൽ 2015ൽ ഇത് 6587 കോടി രൂപയായാണ് വർധിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ആരോഗ്യത്തെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ സ്വത്തുക്കൾ പണയപ്പെടുത്തി ലോണെടുത്തുവരെ പ്രസ്തുത സ്വത്തിൽ നിന്നും കുടിയിറക്കി അത് ജപ്തി ചെയ്ത് പണമീടാക്കാൻ ബാങ്കുകൾക്ക് അധികാരമേകുന്ന ശക്തമായ നിയമങ്ങൾ ഇവിടെ നിലനിൽക്കവെയാണ് നിരവധി കോടീശ്വരന്മാർ ലോണടയ്ക്കാതെ എഴുതിത്ത്ത്ത്തള്ളൽ ആനുകൂല്യങ്ങൾ ചൂഷണം ചെയ്യുന്നതെന്നതാണ് ദുഃഖകരമായ വസ്തുത. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവർക്ക് നേരെ മാത്രമേ ബാങ്കുകൾ പ്രയോഗിക്കാൻ ധൈര്യപ്പെടുന്നുള്ളുവെന്നതാണ് ദൗർഭാഗ്യകരമായ സത്യം. 2002ലെ ദി സെക്യൂറൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്‌സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് ( SARFAESI Act ) പ്രകാരം ലോണിന് സെക്യൂരിറ്റിയായി വച്ച സ്വത്തുക്കൾ പിടിച്ചെടുക്കാനും വിൽക്കാനും ബാങ്കുകൾക്ക് അധികാരമുണ്ട്.

അതായത് കോടതിയിലോ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലി(ഡിആർടി)ലോ കേസ് ഫയൽ ചെയ്യാതെ ബാങ്കുകൾക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്.2014ൽ ഹർഷ് ഗോവർധൻ സോൻഡാഗറും ഇന്റർനാഷണൽ അസെറ്റ്‌സ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയനുസരിച്ച് അതായത് എസ് സി 1അനുസരിച്ച് പ്രോപ്പർട്ടിയിലുള്ള കുടിയാന്മാരെ കുടിയൊഴിപ്പിച്ചും വസ്തു വിൽക്കാൻ ബാങ്കുകൾക്ക് അധികാരമേകുന്നുണ്ട്.എന്നാൽ നിയമത്തിലെ പലവിധ പഴുതുകൾ ഉപയോഗിച്ച് പണക്കാരും വൻകിട കമ്പനികളും ലോൺ തിരിച്ചടയ്ക്കാതെ എഴുതിത്ത്ത്ത്തള്ളൽ ആനുകൂല്യം ചൂഷണംചെയ്ത് കോടിക്കണക്കിന് രൂപ പോക്കറ്റിലാക്കുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP