Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് വ്യാപകമായി എടിഎമ്മുകൾ കാലിയായെന്ന് റിപ്പോർട്ട്; ഡൽഹിയടക്കം എട്ട് സംസ്ഥാനങ്ങളിൽ പണമില്ലെന്ന് ട്വീറ്റുകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രവഹിക്കുന്നു; രാജ്യത്ത് കറൻസി ക്ഷാമമില്ലെന്ന് ട്വീറ്റ് ചെയ്ത് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി; ചിലയിടത്ത് പെട്ടെന്നുണ്ടായ പ്രശ്‌നമെന്നും വിശദീകരണം; വീണ്ടും കറൻസി നിയന്ത്രണമുണ്ടാകുമോ എന്ന പരിഭ്രാന്തി പങ്കുവച്ച് നിരവധിപേർ

രാജ്യത്ത് വ്യാപകമായി എടിഎമ്മുകൾ കാലിയായെന്ന് റിപ്പോർട്ട്; ഡൽഹിയടക്കം എട്ട് സംസ്ഥാനങ്ങളിൽ പണമില്ലെന്ന് ട്വീറ്റുകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രവഹിക്കുന്നു; രാജ്യത്ത് കറൻസി ക്ഷാമമില്ലെന്ന് ട്വീറ്റ് ചെയ്ത് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി; ചിലയിടത്ത് പെട്ടെന്നുണ്ടായ പ്രശ്‌നമെന്നും വിശദീകരണം; വീണ്ടും കറൻസി നിയന്ത്രണമുണ്ടാകുമോ എന്ന പരിഭ്രാന്തി പങ്കുവച്ച് നിരവധിപേർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ കറൻസി ക്ഷാമം രൂക്ഷമാണെന്നും ഇതോടെ എടിഎമ്മുകൾ കാലിയായെന്നും റിപ്പോർട്ടുകൾ. സംഭവം ചർച്ചയായതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പരാതികൾ പ്രത്യക്ഷപ്പെട്ടു. കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ എടിഎമ്മുകളിൽ പണമില്ലെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തു. ഇതോടെ വീണ്ടും കറൻസി നിരോധനം വരുമോ എന്ന ആശങ്കയും ശക്തമായി.

ഡൽഹിയിലെ എടിഎമ്മുകളിലും പണമില്ലെന്ന് ജനങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, വിപണിയിൽനിന്ന് 2000 രൂപയുടെ നോട്ടുകൾ അപ്രത്യക്ഷമായതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. കർഷകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്താണ് ചൗഹാൻ ഇക്കാര്യം പറഞ്ഞത്. ഇതോടെ വീണ്ടും കറൻസി ക്ഷാമം ഉണ്ടാകുമോ എന്നും കറൻസി നിരോധനം ഉണ്ടാവുമോ എ്ന്നുമുള്ള ചർച്ചകൾ തുടങ്ങി

എന്നാൽ സംഭവത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്തെത്തി. ചിലയിടങ്ങളിൽമാത്രം പെട്ടെന്നുണ്ടായ പ്രശ്നമാണെ് ഇതെന്നാണ് വിശദീകരണം. പ്രശ്‌നം പരിഹരിക്കാൻ നടപടിയെടുത്തെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ ഇതിൽ തൃപ്തരാവാതെ ഇപ്പോഴും പരാതികൾ പ്രവഹിക്കുകയാണ്. പണമില്ലെന്നും ഔട്ട് ഓഫ് ഓർഡർ ആണെന്നും ഔട്ട് ഓഫ് സർവീസ് ആണെന്നുമെല്ലാം എടിഎമ്മുകൾക്ക് മുന്നിൽ ബോർഡുകൾ സ്ഥാപിച്ച ദൃശ്യങ്ങൾ സഹിതം ആണ് വിഷയത്തിൽ ട്വീറ്റുകൾ വരുന്നത്.

എടിഎമ്മുകൾ കാലിയാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ആണ് ജെയ്റ്റ്‌ലി മറുപടിയുമായി എത്തിയത്. ഹൈദരാബാദിലെ വിവിധയിടങ്ങളിൽ എടിഎമ്മുകളിലെത്തിയ ജനത്തിന് പണമില്ലാത്തതിനെതുടർന്ന് നിരാശരായി മടങ്ങേണ്ടിവുന്നു. വാരണാസിയിലും ഇതുതന്നെയാണ് അവസ്ഥ. ഇന്നലെ മുതൽ എടിഎമ്മുകൾ കാലിയാണ്. അതേസമയം കേരളത്തിൽ ഇതുവരെ ഇത്തരത്തിൽ പരാതികൾ ഉയർന്നിട്ടില്ല. ഡൽഹിയുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാണെന്ന നിലയിലാണ് ട്വീറ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

രാജ്യത്ത് നോട്ട് ക്ഷാമം നിലവിലില്ലെന്നും അടിയന്തിരമായി എടിഎമ്മുകളിൽ പണമെത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യസഹമന്ത്രി എസ്‌പി ശുക്ലയും വ്യക്തമാക്കി. പ്രശ്നം പഠിക്കാൻ ഉന്നതതല സമിതി രൂപവൽക്കരിക്കുമെന്നും കുടുതൽ പണമുള്ളയിടത്തുന്നിന്ന് നോട്ടുകൾ എത്തിക്കാൻ നടപടിയുടെക്കുമെന്നും അദ്ദേഹം പറഞ്ഞു. എടിഎമ്മുകളിൽ പണമില്ലാത്ത സ്ഥിതിവിലയിരുത്താൻ ധനമന്ത്രാലയം റിസർവ് ബാങ്ക് അധികൃതരോടും ആവശ്യപ്പെട്ടു.

കർഷക റാലിക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാൻ 2000 രൂപയുടെ കറൻസി കിട്ടാനില്ലെന്ന് പറഞ്ഞതും വലിയ ചർച്ചയായി. നോട്ട് അസാധുവാക്കുന്നതിന് മുമ്പ് 15 ലക്ഷം കോടി നോട്ടുകളാണ് ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നതെന്നും എന്നാൽ അതിനുശേഷം 16.5 ലക്ഷം കോടിയായി നോട്ടുകളുടെ പ്രചാരമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം 2000 രൂപയുടെ നോട്ടുകൾ അപ്രത്യക്ഷമായതായും ചൗഹാൻ ആരോപിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP