Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എടിഎമ്മിൽനിന്ന് 5000 രൂപയിലധികം പിൻവലിക്കുമ്പോൾ ഇനി ഫീസ് നൽകേണ്ടി വരും; കോവിഡു കാലം കഴിഞ്ഞാൽ വിദഗ്ധ സമിതി ശുപാർശ നടപ്പിലാക്കാനും സാധ്യത; എടിഎം. ഫീസ് നിർണയിക്കുന്നത് ഓരോ മേഖലയിലെയും ജനസംഖ്യയുടെ ആനുപാതികമായിരിക്കണമെന്നും നിർദ്ദേശം

എടിഎമ്മിൽനിന്ന് 5000 രൂപയിലധികം പിൻവലിക്കുമ്പോൾ ഇനി ഫീസ് നൽകേണ്ടി വരും; കോവിഡു കാലം കഴിഞ്ഞാൽ വിദഗ്ധ സമിതി ശുപാർശ നടപ്പിലാക്കാനും സാധ്യത; എടിഎം. ഫീസ് നിർണയിക്കുന്നത് ഓരോ മേഖലയിലെയും ജനസംഖ്യയുടെ ആനുപാതികമായിരിക്കണമെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ

മുംബൈ: എ.ടി.എമ്മിൽനിന്ന് 5000 രൂപയിലധികം പിൻവലിക്കുമ്പോൾ ഇനി ഫീസ് നൽകേണ്ടി വരും. 5000 രൂപയ്ക്ക് മുകളിൽ എടിഎമ്മിലൂടെ എടുക്കുമ്പോൾ ഫീസ് ഈടാക്കുന്നത് പരിഗണിക്കാമെന്ന് എ.ടി.എം. ഫീസ് സംബന്ധിച്ച് പഠിക്കാൻ നിർദേശിച്ച റിസർവ് ബാങ്ക് സമിതിയുടെ ശുപാർശ ഇതിനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.. ഇതുസംബന്ധിച്ച റിപ്പോർട്ട് ആർ.ബി.ഐ. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കോവിഡ് കാലം കഴിഞ്ഞാൽ ഇത് നടപ്പാക്കുമെന്നാണ് സൂചന. വിവരാവകാശനിയമപ്രകാരമാണ് ഇതു പുറത്തുവന്നിരിക്കുന്നത്.

എ.ടി.എം. വഴി പണം പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി, 5000 രൂപയും അതിനുമുകളിലുമുള്ള തുക പിൻവലിക്കുന്‌പോൾ ഫീസ് ഈടാക്കണമെന്നതാണ് പ്രധാന ശുപാർശ. ബാങ്കിൽ നിന്ന് നേരിട്ടുള്ള പിൻവലിക്കൽ കുറയ്ക്കാൻ വേണ്ടിയാണ് എടിഎം അവതരിപ്പിച്ചത്. ഇപ്പോൾ എടിഎമ്മിന്റെ ഉപയോഗം കൂടുമ്പോൾ പുതിയ തന്ത്രവുമായി റിസർവ്വ് ബാങ്ക് എത്തുന്നു. ബാങ്കുകൾക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള തീരുമാനമാണ് ഇത്.

ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ചീഫ് എക്‌സിക്യുട്ടീവായിരുന്ന വി.ജി. കണ്ണന്റെ നേതൃത്വത്തിലുള്ള സമിതിയാണ് 2019 ഒക്ടോബർ 22-ന് റിപ്പോർട്ട് ആർ.ബി.ഐ.ക്ക് സമർപ്പിച്ചത്. എന്നാൽ, ഇതുവരെ അത് പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിവരാവകാശനിയമപ്രകാരം ഇതുനൽകാനാവില്ലെന്ന് ആർ.ബി.ഐ. ആദ്യം അറിയിച്ചു. പിന്നീട് അപ്പീൽവഴിയാണ് രേഖ നൽകിയത്. കോവിഡ് പ്രതിസന്ധിയായതു കൊണ്ടാണ് ഈ തീരുമാനം ആർ ബി ഐ നടപ്പാക്കാത്തത്. എടിഎം പ്രവർത്തനങ്ങളിൽ നിലവിൽ ചില ഇളവുകളും ഉണ്ട്. കോവിഡ് പ്രതിസന്ധി തീർന്നാൽ അതും മാറും.

എ.ടി.എം. പ്രവർത്തനച്ചെലവ് ഉയർന്നിട്ടുണ്ടെന്നും എന്നാൽ, മറ്റു ബാങ്കുകളുടെ എ.ടി.എം. വഴി പണം പിൻവലിക്കുന്‌പോഴുള്ള ഇന്റർചേഞ്ച് ഫീസ് 2012-നുശേഷം വർധിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറുനഗരങ്ങളിലും ഗ്രാമീണമേഖലയിലും പുതിയ എ.ടി.എം. മെഷീനുകകൾ സ്ഥാപിക്കുന്നതിൽ കുറവുണ്ടായതിൽ സമിതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

എ.ടി.എം. ഫീസ് നിർണയിക്കുന്നത് ഓരോ മേഖലയിലെയും ജനസംഖ്യയുടെ ആനുപാതികമായിരിക്കണമെന്നും സമിതി നിർദേശിക്കുന്നു. ഇതെല്ലാം ബാങ്ക് ഇടപാടുകാർക്ക് ഭാരിച്ച ചെലവായി മാറും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP