Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണത്തിന് അത്യാവശ്യമുണ്ടോ? ചിട്ടി എന്ന സുരക്ഷിത പദ്ധതിയെ അറിയാത്ത യുവജനങ്ങൾ ശ്രദ്ധിക്കണേ; വിശ്വാസ്യത എന്നതിന് മുൻതൂക്കം നൽകി പ്രചാരം നേടിയ ചിട്ടിയെ അടുത്തറിയാം; സാധാരണക്കാരുടെ അത്യാവശ്യങ്ങളിൽ ഒപ്പം നിൽക്കുന്ന സമ്പാദ്യ രീതിയുടെ ഗുണ-ദോഷങ്ങൾ ഇങ്ങനെ

പണത്തിന് അത്യാവശ്യമുണ്ടോ? ചിട്ടി എന്ന സുരക്ഷിത പദ്ധതിയെ അറിയാത്ത യുവജനങ്ങൾ ശ്രദ്ധിക്കണേ; വിശ്വാസ്യത എന്നതിന് മുൻതൂക്കം നൽകി പ്രചാരം നേടിയ ചിട്ടിയെ അടുത്തറിയാം; സാധാരണക്കാരുടെ അത്യാവശ്യങ്ങളിൽ ഒപ്പം നിൽക്കുന്ന സമ്പാദ്യ രീതിയുടെ ഗുണ-ദോഷങ്ങൾ ഇങ്ങനെ

തോമസ് ചെറിയാൻ കെ

ചിട്ടി എന്ന വാക്ക് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല അല്ലേ? ചിട്ടി പിടിച്ചു..അങ്ങനെ ഞാൻ എന്റെ കാര്യങ്ങൾ നടത്തി എന്ന് പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ചിട്ടി എന്താണ്..അതുകൊണ്ടുള്ള ഗുണ ദോഷങ്ങൾ എന്തൊക്കെ എന്ന് പിടികിട്ടാത്ത ആളുകളുമുണ്ട്. പ്രത്യേകിച്ച് യുവ ജനങ്ങളിൽ. പണത്തിന്റെ ക്രയവിക്രയങ്ങൾ ഡിജിറ്റലാകുകയും ഓൺലൈൻ ക്രെഡിറ്റ് സംവിധാനം വരെ വന്നിരിക്കുന്ന കാലത്ത് ചിട്ടിക്ക് എന്താണ് പ്രസക്തി എന്ന ചോദ്യമുണ്ടാകും. കാര്യം ലളിതമാണ്.

ആവശ്യനേരത്ത് നല്ലൊരു തുക കയ്യിൽ കിട്ടുകയും അത് മാസ തവണയായി അടയ്ക്കുന്നതിന് കാര്യമായ നൂലാമാലകൾ ഇല്ലാത്തതുമായ ഒന്നാണ് ചിട്ടി എന്നത്. എന്നാൽ ചിട്ടിയിൽ നിന്നും അത്ര കാലമായ സാമ്പത്തിക നേട്ടം ഉണ്ട് എന്ന് പറയാൻ സാധിക്കില്ല. ആവശ്യങ്ങളെ നടത്തിയെടുക്കാൻ പറ്റിയ സമ്പാദ്യരീതിയാണിത്. ഗ്രാമപ്രദേശങ്ങളിലാണ് ചിട്ടി എന്നതിന് ഏറെ പ്രശസ്തി കിട്ടിയത്. വിശ്വാസ്യതയാണ് ഇതിലെ മുഖ്യ ഘടകം എന്ന് പറയുന്നത്.

ചിട്ടി എന്നാൽ

ഒരേ തരത്തിലുള്ള അല്ലെങ്കിൽ താൽപര്യമുള്ള കുറച്ച് പേർ ചേർന്ന് ഒരു നിശ്ചിത സംഖ്യ കൃത്യമായ തവണകളായി നിക്ഷേപിക്കുകയും ഈ നിക്ഷേപം എല്ലാം ചേർന്ന് വരുന്ന പൊതു നിക്ഷേപമാകുകയും ആ തുക വെച്ച് ഈ അംഗങ്ങളുടെ ആവശ്യങ്ങൾ നടത്തിയെടുക്കുന്നതുമാണ് ചിട്ടി എന്ന പദ്ധതിയുടെ രീതി എന്ന് പറയുന്നത്. ഇത്തരം നിക്ഷേപകരിൽ ഒന്നിലധികം ആളുകൾക്ക് ചിട്ടിപണം ആവശ്യമായി വരുന്ന സമയത്ത് അവിടെ നറുക്കെടുപ്പ് നടത്തുകയാണ് പതിവ്. ഇത്തരത്തിൽ നറുക്കെടുപ്പ് നടത്തുന്നിന് ടോക്കൺ എടുക്കുക എന്നാണ് പറയുക. ഇതിനെ സാധാരണയായി ചിറ്റ് എന്നും പറയാറുണ്ട്.

ചിട്ടികൊണ്ട് എന്ത് ഗുണം

ആദ്യം തന്നെ നിക്ഷേപ പദ്ധതിയായി ആരംഭിക്കുകയും പിന്നീട് ആവശ്യത്തിനുള്ള പണം ചിട്ടിയായി പിടിക്കുമ്പോൾ വാായ്പയായും മാറുന്ന പദ്ധതിയാണിത്. നിക്ഷേപകന്റെ ആവശ്യം നടത്താനുള്ള പണം ഇതിൽ നിന്നും ലഭിക്കുകയും അത് പിന്നീട് ചിട്ടി കാലാവധി എത്രയാണോ അതിനുള്ളിൽ തവണകളായി തിരിച്ചടയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു. സാധാരണയായി ബാങ്ക് വായ്പ എടുക്കുന്നതിന് ആവശ്യമെന്തെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല തിരിച്ചടവ് സംബന്ധിച്ച് കേൾക്കുന്നവർ തന്നെ ഞെട്ടുന്ന കർശന നിലപാടുകളുമുണ്ട്. ഇത് ഏറിപ്പോയാൽ ലക്ഷങ്ങൾ നിക്ഷേപമായി വരുന്ന ചിട്ടിയാണ് സാധാരണയായുള്ളത്.

ഒരു കോടിക്ക് മുകളിൽ പോകുന്ന ചിട്ടി വളരെ വിരളമാണ്. മാത്രമല്ല സ്രോതസിൽ നിന്നും പിരിക്കുന്ന തുകയിൽ നിന്നും ചിട്ടി എന്നത് വിമുക്തമാണ് എന്നതാണ് ഏറ്റവും മുഖ്യമായ മറ്റൊരു സംഗതി. ചിട്ടി പിടിക്കുന്ന പണം നിങ്ങളുടെ ജോലി സംബന്ധമോ വ്യക്തിഗത സംബന്ധമോ ആയ ആവശ്യങ്ങൾക്കായി വിനിയോഗിക്കാം. എന്ത് ആവശ്യത്തിനാണ് പണമെടുക്കുന്നതെന്ന ചോദ്യമില്ലാത്തതുകൊണ്ടാണ് ഗ്രാമങ്ങളിലടക്കം ചിട്ടിക്ക് ഏറെ പ്രചാരം വന്നത്.

ചിട്ടിയിൽ നിന്നും തിരികെ കിട്ടുന്ന പണത്തിന്റെ അളവ് ലേലങ്ങളിൽ നിന്നും ലഭിക്കുന്ന ലേലക്കിഴിവുകളെ ആശ്രയിച്ചിരിക്കും. അതിനാൽ തന്നെ ചിട്ടി അവസാനിച്ചതിന് ശേഷം മാത്രമേ ചിട്ടിയിൽ നിന്നും ലഭിക്കുന്ന വരുമാനം എത്രയെന്ന് കണക്കാക്കാൻ സാധിക്കൂ. ചിട്ടിയിൽ നിന്നും എത്ര തുക വരുമാനമായി ലഭിക്കുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. ഉയർന്ന തുക ലഭിക്കാനും ഉദ്ദേശിച്ച തുകയെക്കാൾ തീർത്തും കുറച്ചും കിട്ടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇതൊരു ശരാശരി വരുമാനമായി മാത്രമേ കാണാൻ സാധിക്കു.

വായ്പ വേണ്ട പകരം നിക്ഷേപമായി എന്നാണെങ്കിൽ ചിട്ടി വരിക്കാൻ ലേലം വിളിക്കാൻ കൂടാറില്ല. കാലാവധി കഴിയും വരെ കാത്തിരിക്കും. നിക്ഷേപം എന്ന രീതിയിൽ ഏകദേശം 10 ശതമാനം ശരാശരി വാർഷിക പലിശയും വായ്പ എന്ന നിലയിലാണെങ്കിൽ ശരാശരി അഞ്ച് ശതമാനം വരെ പലിശയുമാണ് ചിട്ടിക്കുള്ളത്.

ചിട്ടി തട്ടിപ്പ്

ചിട്ടി നടത്തുന്നയാളുടെ വിശ്വാസ്യതയും ഇതിൽ ഏറെ മുഖ്യമായ ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് കേസുകൾ ഉണ്ടായിട്ടുണ്ടെന്നിരിക്കേ ഇതിൽ ചേരാൻ മടിക്കുന്നവരുമുണ്ട്. റിസർവ് ബാങ്കിനോ സെബിക്കോ ചിട്ടി കമ്പനികൾക്ക് മേൽ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല. എന്നാൽ ചിട്ടിയുടെ വിശ്വാസ്യത വർധിപ്പിക്കുന്ന ഒന്നാണ് കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങൾ. 1969 ൽ സർക്കാർ കെഎസ്എഫ്ഇ സ്ഥാപിച്ചതോടെ ചിട്ടിക്ക് വിശ്വാസ്യത കൈവരികയും ചിട്ടി വരിക്കാർക്ക് സുരക്ഷയുടേതായ ഒരു ഉറപ്പ് നൽകുകയും ചെയ്തു.

 

കേന്ദ്ര ചിട്ടി നിയമം 1982 ന്റെ രൂപീകരണവും നടപ്പാക്കലും ഇക്കാര്യത്തിന് കൂടുതൽ ആക്കം നൽകുകയും ചെയ്തു. 1982-ലെ കേന്ദ്ര ചിട്ടി നിയമപ്രകാരം അതാത് സംസ്ഥാന സർക്കാരിനാണ് ചിട്ടിയുടെ നിയന്ത്രണം. ചിട്ടി നടത്തുന്ന സ്ഥാപനം അല്ലെങ്കിൽ ചിട്ടി നടത്തുന്ന ആൾ ചിട്ടിയുടെ എല്ലാ മാസവും ഒരു ശതമാനം ഫീസായി എടുക്കാറുണ്ട്. അഞ്ച് ശതമാനമാണ് പൊതുവെ പറഞ്ഞു കേൾക്കാറുള്ള ഫീസ്. വ്യക്തികൾ നടത്തുന്ന ചിട്ടികളിൽ ചിലപ്പോൾ ആദ്യത്തെ ചിട്ടി തുക നടത്തുന്ന ആൾ കമ്മിഷൻ ആയി എടുക്കും.

നിക്ഷേപകർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയാണ് ചിട്ടി. എന്നാൽ ഇവയ്ക്ക് മറ്റു വലിയ നേട്ടങ്ങൾ ഒന്നുമില്ല. ഒരു ബിസിനസുകാരന് പെട്ടന്ന് കിട്ടുന്ന ഒരു വായ്പ എന്ന നിലയിൽ ഉപയോഗിക്കാൻ പറ്റിയ ഒരു പദ്ധതിയാണ് ചിട്ടിയെന്ന് നിസംശയം പറയാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP