Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച് ടൈംസ് നൗ-സി-വോട്ടർ സർവേ; എൽഡിഎഫ് 77 സീറ്റ് നേടുമ്പോൾ യുഡിഎഫിന് 62 സീറ്റും ബിജെപിക്ക് ഒരുസീറ്റും; 2016 ലേക്കാൾ 14 സീറ്റ് എൽഡിഎഫിന് കുറയുമ്പോൾ നേട്ടം യുഡിഎഫിന്; വോട്ടുവിഹിതത്തിൽ ഇടതുമുന്നണിക്ക് നേരിയ ഇടിവ്; ബിജെപി 1.5 % കൂടി വോട്ട് വിഹിതം ഉയർത്തുമെന്നും സർവേ ഫലം

ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച് ടൈംസ് നൗ-സി-വോട്ടർ സർവേ;  എൽഡിഎഫ് 77 സീറ്റ് നേടുമ്പോൾ യുഡിഎഫിന് 62 സീറ്റും ബിജെപിക്ക് ഒരുസീറ്റും;  2016 ലേക്കാൾ 14 സീറ്റ് എൽഡിഎഫിന് കുറയുമ്പോൾ നേട്ടം യുഡിഎഫിന്; വോട്ടുവിഹിതത്തിൽ ഇടതുമുന്നണിക്ക് നേരിയ ഇടിവ്; ബിജെപി 1.5 % കൂടി വോട്ട് വിഹിതം ഉയർത്തുമെന്നും സർവേ ഫലം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ടൈംസ് നൗ-സി-വോട്ടർ അഭിപ്രായ സർവേ ഫലം പുറത്തുവന്നു. ഇടതുമുന്നണിക്ക് തുടർഭരണമാണ് സർവേയിലെ പ്രവചനം. എൽഡിഎഫിന് 77 സീറ്റും, യുഡിഎഫിന് 62 സീറ്റും, ബിജെപിക്ക് ഒരുസീറ്റുമാണ് സർവേ പ്രവചിക്കുന്നത്. 2016 ലേക്കാൾ 14 സീറ്റ് കുറവാണ് ഇത്തവണ ഇടതുമുന്നണിക്ക്. നേരത്തെ മാർച്ച് 6 നു അഭിപ്രായ സർവേ ഫലം പുറത്തുവിട്ടിരുന്നു.

ഇടതുമുന്നണിക്ക് നഷ്ടമാകുന്ന ഈ സീറ്റുകളുടെ ഫലം കൊയ്യുന്നത് മുഖ്യ എതിരാളികളായ യുഡിഎഫ് ആയിരിക്കും. എന്നാൽ, സർക്കാർ രൂപീകരിക്കാൻ വേണ്ട സംഖ്യയിൽ എത്താൻ യുഡിഎഫിന് ഇത് മതിയാവില്ല എന്ന് സർവേ വിലയിരുത്തുന്നു.

വോട്ടുവിഹിതം കണക്കാക്കുമ്പോൾ എൽഡിഎഫിന് 42.4 %. 2016 ൽ ഇത് 43.5 % ആയിരുന്നു. യുഡിഎഫിന്റെ വോട്ടുവിഹിതം 38. 6%. 2016 നേക്കാൾ അൽപം കൂടുതൽ. എന്നാൽ, ബിജെപി തങ്ങളുടെ വോട്ടുവിഹിതം 1.5 % കണ്ട് ഉയർത്തും. മൊത്തം 16.4% വോട്ടുകൾ. മറ്റുപാർട്ടികൾ ഒരുസീറ്റോ അതല്ലെങ്കിൽ 2.6 ശതമാനത്തോളം വോട്ടോ നേടാമെന്നും സർവേയിൽ പറയുന്നു.

ഇടതുമുന്നണി 71 മുതൽ 83 സീറ്റ് വരെയും യുഡിഎഫ് 56 മുതൽ 68 വരെയും നേടാൻ സാധ്യതയുണ്ടെന്ന് സർവേയിൽ പ്രവചിക്കുന്നു.

എൽഡിഎഫും യുഡിഎഫും മുഖ്യഎതിരാളികൾ എന്ന പഴയ അവസ്ഥ പതിയെ പതിയെ മാറുകയാണ്. 2016 ന് ശേഷം എൻഡിഎ രാഷ്ട്രീയമായി കൂടുതൽ മെച്ചപ്പെട്ടു. 2016 ൽ 15 ശതമാനം വോട്ടുവിഹിതമായിരുന്ന എൻഡിഎ 2020 ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും അത് 19 ശതമാനമായി ഉയർത്തി.

2016 ലെ തിരഞ്ഞെടുപ്പിൽ 140 ൽ 91 സീറ്റുമായാണ് എൽഡിഎഫ് ജയിച്ചുകയറിയത്. യുഡിഎഫിനാകട്ടെ 47 സീറ്റും. എൻജിഎ നേമത്തെ ഒരുസീറ്റുമായി നിയമസഭയിൽ ്സ്ഥാനം പിടിച്ചു.

മാർച്ച് 6 ലെ ടൈംസ് നൗ -സിവോട്ടർ സർവേ ഫലം

നേരത്തെ മാർച്ച് എട്ടിന് നടത്തിയ അഭിപ്രായ സർവേയിലും ഇടതുമുന്നണിക്കാണ് ടൈംസ് നൗ-സി വോട്ടർ ഭരണത്തുടർച്ച പ്രവചിച്ചത്.എൽ.ഡി.എഫ് 140 സീറ്റുകളിൽ 82-ഉം വിജയിച്ചേക്കുമെന്നായിരുന്നു പ്രവചനം. യു.ഡി.എഫ് 56 സീറ്റുകളിൽ വിജയിച്ചേക്കുമെന്നും ബിജെപി ഒരു സീറ്റിൽ ഒതുങ്ങുമെന്നും സർവെ പ്രവചിച്ചിരുന്നു. രണ്ടാം ഘട്ട അഭിപ്രായ സർവേയിൽ എൽഡിഎഫിന് സീറ്റ് കൂറയുകയും യുഡിഎഫിന് സീറ്റു കൂടുകയും ചെയ്തു.

എൽ.ഡി.എഫ് 78 മുതൽ 86 വരെ സീറ്റുകൾ നേടുമെന്നായിരുന്നു ആദ്യഘട്ട പ്രവചനം. യു.ഡി.എഫിന് 52 മുതൽ 60 സീറ്റുകൾ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകൾ ലഭിക്കാനാണ് സാധ്യത. എൽ.ഡി.എഫിന്റെ വോട്ട് ഷെയറിൽ 0.6 ശതമാനം കുറവ് വരും. 2016-ൽ 43.5 ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്നത് 2021 ൽ 42.9 ശതമാനമായി കുറയും. യു.ഡി.എഫിന്റെ വോട്ട് ഷെയർ 38.8 ശതമാനത്തിൽനിന്ന് 37.6 ശതമാനമായി കുറയുമെന്നും സർവെ പ്രവചിക്കുന്നു.

മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ പിണറായി വിജയനാണ് ഒന്നാം സ്ഥാനത്ത്. 42.34 ശതമാനംപേർ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനത്തിൽ 36.36 ശതമാനം പേർ അതീവ തൃപ്തിയും 39.66 ശതമാനം പേർ തൃപ്തിയുമാണ് രേഖപ്പെടുത്തിയത്. കേരളത്തിൽനിന്ന് സർവെയിൽ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നും 31.95 ശതമാനം പേർ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP