Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൊണ്ണൂറുകളുടെ സൂപ്പർ ഹീറോ എത്തിപ്പോയി മക്കളെ; മഹാഭാരതത്തിനും രാമായണത്തിനും പിന്നാലെ ശക്തിമാൻ വീണ്ടുമെത്തുന്നു; ദൂരർശനിൽ ഉടൻ പുനഃ സംപ്രേഷണമെന്ന് സൂചന നൽകി മുകേഷ് ഖന്ന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തൊണ്ണൂറുകളുടെ ഹീറോ ശക്തിമാൻ തിരികെയെത്തുന്നു. കുട്ടികളുടെ ഹരമായിരുന്ന ശക്തിമാൻ സീരിയൽ വീണ്ടും സംപ്രേഷം ചെയ്യാനാണ് ദൂരദർശൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രാമയണവും മഹാഭാരതവും പുനഃ സംപ്രേഷണം ചെയ്യാൻ ദൂരദർശൻ തീരുമാനമെടുത്തിയിരുന്നു. ശക്തിമാൻ സൂപ്പർ ഹീറോ ആയി അനേക കാലം സ്‌ക്രീനിൽ തിളങ്ങിയ മുകേഷ് ഖന്ന തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ശക്തിമാനും വീണ്ടും മിനി സ്‌ക്രീനിലെത്തുന്നത്.

'ഇന്ത്യയിലെ 135 കോടി ജനങ്ങൾക്ക് അവരുടെ വീടുകളിലിരുന്ന് പഴയ ടെലിവിഷൻ പരമ്പരകൾ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിങ്ങളോട് വലിയൊരു സന്തോഷ വാർത്ത കൂടി അറിയിക്കട്ടെ. ശക്തിമാനും അധികം വൈകാതെ നിങ്ങൾക്കരികിലെത്തും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കൂ' ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു വീഡിയോയിൽ മുകേഷ് ഖന്ന പറഞ്ഞു.

1997 മുതൽ 2005 വരെയാണ് ശക്തിമാൻ ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്നത്. വ്യത്യസ്ത ഭാഷകളിലായി നിരവധി ചാനലുകളിൽ സീരിയൽ പ്രക്ഷേപണം ചെയ്തിരുന്നു.

രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വീടുകളിൽ കഴിയുന്ന ജനങ്ങൾ പഴയ ടെലിസീരിയലുകൾ വീണ്ടും കാണണമെന്ന ആവശ്യം നിരന്തരം സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചിരുന്നു. അതനുസരിച്ച് രാമായണം, മഹാഭാരതം എന്നിവ പുനഃപ്രക്ഷേപണം ആരംഭിച്ചിരുന്നു. കൂടാതെ ഷാരൂഖ് ഖാൻ പ്രധാന വേഷത്തിലെത്തിയ സർക്കസ്, ഷെർലക് ഹോംസിന്റെ ഇന്ത്യൻ പതിപ്പായിരുന്ന ബ്യോംകേഷ് ബക്ഷി തുടങ്ങിയവയും ഇപ്പോൾ ടെലിവിഷനിൽ വീണ്ടും കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP