Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ശബരിമല യുവതീപ്രവേശനം അനുവദിച്ച കോടതി വിധിയെ ഞാൻ ബഹുമാനിക്കുന്നു; എന്നാൽ നിയമവും മതവും ഒരുമിച്ച് കൊണ്ടു പോകാനാകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം'; പുറത്ത് നിന്നും നോക്കുന്നവർക്ക് ഞാൻ പുരോഗമനവാദിയെന്ന് തോന്നുന്നതാണെന്നും തനിക്ക് ആശയക്കുഴപ്പമുള്ള വിഷയമാണ് ശബരിമലയെന്നും മിനിസ്‌ക്രീൻ താരം രഞ്ജിനി ഹരിദാസ്

'ശബരിമല യുവതീപ്രവേശനം അനുവദിച്ച കോടതി വിധിയെ ഞാൻ ബഹുമാനിക്കുന്നു; എന്നാൽ നിയമവും മതവും ഒരുമിച്ച് കൊണ്ടു പോകാനാകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം';  പുറത്ത് നിന്നും നോക്കുന്നവർക്ക് ഞാൻ പുരോഗമനവാദിയെന്ന് തോന്നുന്നതാണെന്നും തനിക്ക് ആശയക്കുഴപ്പമുള്ള വിഷയമാണ് ശബരിമലയെന്നും മിനിസ്‌ക്രീൻ താരം രഞ്ജിനി ഹരിദാസ്

മറുനാടൻ ഡെസ്‌ക്‌

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ഒട്ടേറെ ചർച്ചകളും വാദങ്ങൾക്കും വഴിതുറക്കുകയുണ്ടായി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറയുകയും സമൂഹ മാധ്യമത്തിലടക്കം നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ സംഭവം കഴിഞ്ഞ് ഏറെ നാൾ പിന്നിടുന്ന വേളയിലാണ് മിനിസ്‌ക്രീൻ  അവതാരകയും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ രഞ്ജിനി ഹരിദാസ് ശബരിമല വിഷയത്തെ പറ്റി അഭിപ്രായം തുറന്ന് പറയുന്നത്.

രഞ്ജിനി ഹരിദാസിന്റെ വാക്കുകളിങ്ങനെ

'സുപ്രീം കോടതിയെ ബഹുമാനമൊക്കെയുണ്ട്. എന്നാൽ, നിയമവും മതവും ഒന്നിച്ച് കൊണ്ടുപോകാൻ ആകില്ലെന്ന് വ്യക്തിപരമായ അഭിപ്രായമെന്ന് രഞ്ജിനി പറയുന്നു. മാത്രമല്ല ശബരിമലയെന്നത് തനിക്ക് ഏറെ ആശയക്കുഴപ്പമുണ്ടാക്കിയ ഒന്നാണെന്നാണ് രഞ്ജിനി ജമേഷ് ഷോയിൽ വ്യക്തമാക്കിയത്.

എന്റെ അഭിപ്രായത്തിൽ മതവും നിയമവും ഒരുമിച്ച് കൊണ്ടുപോകാൻ മടിയില്ല. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു പൗര എന്ന നിയിൽ സുപ്രീംകോടതി വിധിയെ അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. അതേസമയം, ഞാനൊരു ഹിന്ദു കൂടിയാണ്. ഞാൻ വളർന്ന രീതികളും എന്റെ ഉള്ളിലെ അഭിപ്രായങ്ങളുമുണ്ട്.

ഞാനെന്ന ഹിന്ദുവും ഞാനെന്ന പൗരയും ഉണ്ട്. അവിടെയാണ് പ്രശ്നങ്ങൾ. ഞാനെന്ന വ്യക്തിയെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിലയിരുത്തുന്നത്. പുറത്തുനിന്ന് നോക്കുന്നവർക്ക് ഞാനൊരു പുരോഗമനവാദിയാണ്.പക്ഷേ അകത്ത് തനി നാടൻ ആണ് ഞാൻ. പ്രായം കൂടുമ്പോഴാണ് ഇതൊക്കെ മനസ്സിലാകുന്നത്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP