Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സൂചി കുത്താൻ ഇടമില്ലാത്ത തിക്കും തിരക്കുമുള്ള ട്രെയിനിൽ ഒരു വിധത്തിലാണ് കയറിപ്പറ്റിയത്; ആ തിരക്കിനിടയിൽ ഞാൻ അതീവ ശ്രദ്ധയോടെ നിന്നു'; ആന്റിയുടെ മക്കളുമായി പന്തയം വെച്ചതിന് പിന്നാലെ മുംബൈയിലെ ട്രെയിനിൽ യാത്ര ചെയ്ത അനുഭവം തുറന്ന് പറഞ്ഞ് മിനിസ്‌ക്രീൻ താരം രേഖാ രതീഷ്

'സൂചി കുത്താൻ ഇടമില്ലാത്ത തിക്കും തിരക്കുമുള്ള ട്രെയിനിൽ ഒരു വിധത്തിലാണ് കയറിപ്പറ്റിയത്; ആ തിരക്കിനിടയിൽ ഞാൻ അതീവ ശ്രദ്ധയോടെ നിന്നു'; ആന്റിയുടെ മക്കളുമായി പന്തയം വെച്ചതിന് പിന്നാലെ മുംബൈയിലെ ട്രെയിനിൽ യാത്ര ചെയ്ത അനുഭവം തുറന്ന് പറഞ്ഞ് മിനിസ്‌ക്രീൻ താരം രേഖാ രതീഷ്

മറുനാടൻ ഡെസ്‌ക്‌

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടിൽ പത്മാവതി എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും ഉണ്ടാകില്ല. സാധാരണയായി വിവാദങ്ങൾക്ക് തിരികൊളുത്തും വിധമുള്ള വെളിപ്പെടുത്തലുകളാണ് സീരിയൽ താരങ്ങൾ നടത്താറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി താൻ 'പന്തയം' വെച്ചതും അതിൽ വിജയിച്ച അനുഭവവുമാണ് ഇപ്പോൾ രേഖാ രതീഷിന് പറയാനുള്ളത്.

ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ആന്റിയുടെ കുട്ടികളുമായി പന്തയം വച്ച കഥ രേഖ വിവരിച്ചത്. പന്തയത്തിന്റെ ഭാഗമായി തനിക്ക് തിക്കും തിരക്കുമുള്ള ട്രെയിനിൽ യാത്ര ചെയ്യേണ്ടി വന്നുവെന്നും അതീവ ശ്രദ്ധയോടെയാണ് യാത്ര തീരും വരെ താൻ നിന്നതെന്നും താരം പറയുന്നു.

രേഖയുടെ വാക്കുകളിങ്ങനെ : 

'മുംബൈ യാത്രയിൽ രസകരമായ അനുഭവം ഉണ്ടായി. എന്റെ ആദ്യത്തെ മുംബയ് യാത്ര ഇന്നും മറക്കാനാവില്ല. എന്റെ ആന്റിയും കുട്ടികളുമൊക്കെ അവിടെയുണ്ട്. ആന്റിയുടെ മക്കളുമായി ഒരു ബെറ്റ് വെച്ചു. എന്താണെന്നോ? അവിടുത്തെ ലോക്കൽ ട്രെയിനിൽ അവരോടൊപ്പം കയറി തിരിച്ച് അവരോടോപ്പം കൃത്യമായി പറഞ്ഞിരിക്കുന്ന സ്റ്റേഷനിൽ ഇറങ്ങുക. ഇതാണോ ഇത്ര വലിയ കാര്യം എന്നായിരുന്നു എന്റെ ചോദ്യം. അവിടുത്തെ ലോക്കൽ ട്രെയിനിൽ നല്ലതിരക്കാണ്.സൂചികൂത്താൻ പോലും ഇടയില്ലാത്തത്ര തിരക്ക്. ഓരോ സ്റ്റേഷനിലും ഇത്ര മിനിറ്റു മാത്രമേ ട്രെയിനിന് സ്റ്റോപ്പുള്ളൂ. ഓരോ സ്റ്റേഷനിലും ഇറങ്ങാനും കയറാനുമായി ഒരുപാട് ആളുകളുമുണ്ട്.

സത്യത്തിൽ മുൻപരിചയമുള്ളവർക്കു മാത്രമേ കൃത്യമായി സ്റ്റേഷനിൽ ഇറങ്ങാൻ പറ്റുള്ളൂ. അത്രയും തിരക്കാണ്. മിക്കവരും ഇറങ്ങേണ്ട സ്റ്റേഷനിൽ ഇറങ്ങാതെ അടുത്ത സ്റ്റേഷനിൽ ഇറങ്ങേണ്ട അവസ്ഥയാണ്. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നു. ഞാൻ ആദ്യമായല്ലേ ഇങ്ങനെയൊരു യാത്രയും ചാലഞ്ചും ഏറ്റെടുക്കുന്നത്. ഒന്നും ആലോചിച്ചില്ല, ട്രെയിൻ യാത്രയ്ക്കു തയാറായി.പണക്കാരും സാധാരണക്കാരും ഉൾപ്പെടെയുള്ള ആളുകൾ ട്രെയിനിൽ കയറാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ട്രെയിൻ വന്നതും ഞാൻ ഒരുവിധം കയറിപ്പറ്റി. ഭയങ്കര തിരക്കായിരുന്നു. അവർ പറഞ്ഞിരുന്ന സ്റ്റേഷനെത്തുന്നിടം വരെ അതീവശ്രദ്ധയോടെ നിന്നു. ഈശ്വരാനുഗ്രഹത്താൽ ബെറ്റിൽ ഞാൻ തന്നെ വിജയിച്ചു. കൃത്യമായി അവർ പറഞ്ഞിരുന്ന സ്റ്റേഷനിൽ എനിക്ക് ഇറങ്ങാൻ സാധിച്ചു. മുംബൈ യാത്രയിലെ നല്ലൊരു അനുഭവമായിരുന്നു ആ ട്രെയിൻ യാത്ര'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP