Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിധി റസ്ദാൻ എൻ ഡി ടിവി വിടുന്നു; 21 വർഷത്തെ ടെലിവിഷൻ ജീവിതത്തിന് വിട പറഞ്ഞ് നിധി ചുവടുവെക്കുന്നത് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജേണലിസം പ്രൊഫസറായി; ഫ്രേമിൽ നിന്നും മാറുന്നത് ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ മുഖങ്ങളിൽ ഒരാൾ

നിധി റസ്ദാൻ എൻ ഡി ടിവി വിടുന്നു; 21 വർഷത്തെ ടെലിവിഷൻ ജീവിതത്തിന് വിട പറഞ്ഞ് നിധി ചുവടുവെക്കുന്നത് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജേണലിസം പ്രൊഫസറായി; ഫ്രേമിൽ നിന്നും മാറുന്നത് ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ മുഖങ്ങളിൽ ഒരാൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ തലമുതിർന്ന മാധ്യപ്രവർത്തകരിൽ ഒരാളായ നിധി റസ്ദാൻ എൻഡി ടിവി വിടുന്നു. ചാനലിലെ എക്‌സിക്യൂട്ടീവ് എഡിറ്ററായ നിധി താൻ ചാനൽ വിടുന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചു. 'എൻ.ഡി ടി.വിയിലെ 21 വർഷത്തെ ജീവിതത്തിനൊടുവിൽ ഞാൻ മുന്നോട്ടുപോക്കിൽ ചില മാറ്റങ്ങൾ വരുത്തുകയാണ്. ഈ വർഷം അവസാനത്തോടെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജേണലിസം പ്രൊഫസറായി ജോലി ആരംഭിക്കും', നിധി റസ്ദാൻ ട്വീറ്റ് ചെയ്തു.

22 വർഷം തന്നെ വിശ്വസിച്ച സഹപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായും അവർ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. എൻ.ഡി ടിവിയിൽ ജോലി ചെയ്യാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നെന്നും അവർ പറഞ്ഞു. കത്വയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് റിപ്പോർട്ട് ചെയതിന് നിധി റസ്ദാന് അടുത്തിടെ ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിസ്റ്റ്യൂട്ടിന്റേതാണ് പുരസ്‌കാരം.

വിഷയത്തിൽ മികച്ച റിപ്പോർട്ടിങ് ചെയ്തതിന് ജ്യൂറി നിധിയെ തെരഞ്ഞെടുക്കുകയായിരുന്നു. എൻഡിടിവിയാണ് തന്നെ എല്ലാം പഠിപ്പിച്ചതെന്നും അത് വീടായിരുന്നുവെന്നും നിധി പറയുന്നു. മാധ്യമങ്ങൾ വസ്തുനിഷ്ടത അടിയറവ് വച്ച ഇക്കാലത്തും എൻഡിടിവി മൂല്യങ്ങളിൽ ഉറച്ചുനിന്നതായി നിധി റസ്ദാൻ അവകാശപ്പെടുന്നു.

ദൃശ്യമാധ്യമരംഗത്തേയ്ക്ക് മടങ്ങിവരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും നിധി പറയുന്നു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള കോൺഗ്രസ് പ്രവർത്തകസമിതി അംഗം അഹമ്മദ് പട്ടേൽ തുടങ്ങിയവർ നിധിക്ക് ആശംസകളുമായി ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP