Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവതരണ കല വീട്ടിലിരുന്ന് പഠിക്കാം; താരക്കൂട്ടായ്മയിൽ വാട്‌സ് ആപ്പ് ക്ലാസുമായി സിനി-സീരിയൽ താരങ്ങൾ; സർട്ടിഫിക്കറ്റ് കോഴിസിന് ഇന്നു മുതൽ ബന്ധപ്പെടാം  

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടച്ചിടൽകാലത്ത് വീട്ടിലിരുന്ന് അവതരണ കല പഠിക്കാം. സിനിമ-സീരിയൽ താരങ്ങൾ, ടി.വി. അവതാരകർ എന്നിവരുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ ചേർന്നാൽമാത്രം മതി.

ടി.വി. പ്രോഗ്രാംസ് പ്രെമോഷൻ കൗൺസിൽ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ, സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ തുടങ്ങിയതാണ് 'വീട്ടിലിരുന്ന് ആങ്കറിങ്' എന്ന വാട്ട്സാപ്പ് ഗ്രൂപ്പ്. എല്ലാ ദിവസവും രാത്രി എട്ടുമുതൽ 10 വരെ താരങ്ങളെല്ലാം ഗ്രൂപ്പിലെത്തും. ദിവസവും ഒരു താരം അതിഥിയായി വരും. അംഗങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം.

സംഗീതാ മോഹൻ, സന്തോഷ് രാജശേഖരൻ, ജോയ് ജോൺ ആന്റണി, ഹരി പത്തനാപുരം, സാജൻ എൽ.എസ്., സൗമ്യാ ആനന്ദ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അഡ്‌മിൻ ടീം. ഇതിന്റെ തുടർച്ചയായി മറ്റ് രണ്ടു ഗ്രൂപ്പുകൾ ആങ്കറിങ് പഠനത്തിന് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്.

രാത്രി 7.50 മുതൽ 10 വരെയാണ് ക്ലാസ്. പെരുമാറ്റം മുതൽ ആങ്കറിങ് വരെ പഠിപ്പിക്കുന്ന കോഴ്സിലെ അദ്ധ്യാപകർ കേരള യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ അഡൽറ്റ് കണ്ടിന്യൂയിങ് ആൻഡ് എജ്യുക്കേഷനിലെ അദ്ധ്യാപകരാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടി.വി. പ്രോഗ്രാം പ്രെമോഷൻ കൗൺസിലിന്റെ സർട്ടിഫിക്കറ്റ് നൽകാനും പദ്ധതിയുണ്ട്.ആങ്കറിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർ 9895451515 എന്ന വാട്ട്സാപ്പ് നമ്പറിൽ പേരും വിലാസവും അയച്ചാൽ പ്രവേശനം ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP