Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയദിനങ്ങളിലെ രക്ഷയുടെ കരങ്ങൾക്ക് ജനകീയ പുരസ്‌കാരം; മനോരമ ന്യൂസ് മേക്കർ 2018 പുരസ്‌കാരം മത്സ്യത്തൊഴിലാളികൾക്ക് ; പുരസ്‌കാരം പ്രഖ്യാപിച്ചത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ; മനുഷ്യന്റെ മനസ് എങ്ങനെയായിരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ കാണിച്ചു തരുന്നതെന്നും ജസ്റ്റിസിന്റെ പ്രശംസ

പ്രളയദിനങ്ങളിലെ രക്ഷയുടെ കരങ്ങൾക്ക് ജനകീയ പുരസ്‌കാരം;  മനോരമ ന്യൂസ് മേക്കർ 2018 പുരസ്‌കാരം മത്സ്യത്തൊഴിലാളികൾക്ക് ; പുരസ്‌കാരം പ്രഖ്യാപിച്ചത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ; മനുഷ്യന്റെ മനസ് എങ്ങനെയായിരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ കാണിച്ചു തരുന്നതെന്നും ജസ്റ്റിസിന്റെ പ്രശംസ

മറുനാടൻ ഡെസ്‌ക്‌

പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിന് രക്ഷയുടെ കരങ്ങൾ നീട്ടിയ മത്സ്യത്തൊഴിലാളികൾക്ക് ജനകീയ പുരസ്‌കാരം. മനോരമ ന്യൂസ് മേക്കർ 2018 പുരസ്‌കാരം മത്സ്യത്തൊഴിലാളികൾക്ക്. കല്യാൺ സിൽക്‌സിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് മൽസ്യത്തൊഴിലാളികൾ വാർത്താതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്‌കാരം പ്രഖ്യാപിച്ചു. മനുഷ്യന്റെ മനസ്സ് എങ്ങനെയായിരിക്കണം എന്നാണ് മൽസ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജാതിമതഭേദത്തിനതീതമായ നവോത്ഥാനത്തിന്റെ സന്ദേശമാണ് മൽസ്യത്തൊഴിലാളികൾ നൽകുന്നതെന്ന് കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു. കവി കുരീപ്പുഴ ശ്രീകുമാർ, ഐ.എം.ജി.അസിസ്റ്റന്റ് പ്രഫസർ ഡോ.അനീഷ്യ ജയദേവ് എന്നിവർ ന്യൂസ്‌മേക്കർ തിരഞ്ഞെടുപ്പിനെ വിലയിരുത്തി. ഏറ്റവും ഉചിതമായ തിരഞ്ഞെടുപ്പാണ് മലയാളികൾ നടത്തിയതെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ആലപ്പാട് ഗ്രാമത്തിന്റെ പ്രശ്‌നം പരിഹരിച്ച് കേരളം മൽസ്യത്തൊഴിലാളികൾക്ക് പ്രത്യുപകാരം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒത്തൊരുമയുടെ സന്ദേശമാണ് മൽസ്യത്തൊഴിലാളികൾ നൽകിയതെങ്കിൽ നാം പിന്നീടത് മറന്നുപോയെന്ന് ശബരിമലപ്രശ്‌നത്തെ ചൂണ്ടിക്കാട്ടി ഡോ.അനീഷ്യ പറഞ്ഞു.

പ്രളയകാലത്ത് സൈന്യത്തിനുപോലും എത്തിപ്പെടാൻ കഴിയാതിരുന്ന മേഖലകളിൽ സ്തുത്യർഹമായ രക്ഷാപ്രവർത്തനമാണ് മൽസ്യത്തൊഴിലാളികൾ നടത്തിയത്. നാലായിരത്തിയഞ്ഞൂറിൽപരം മൽസ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത് അറുപത്തിയയ്യായിരത്തോളം പേരെയാണ്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള എന്നിവരാണ് മൽസ്യത്തൊഴിലാളികൾക്കൊപ്പം ന്യൂസ്‌മേക്കർ 2018 അന്തിമപട്ടികയിൽ ഉണ്ടായിരുന്നത്. ഒരു വ്യാഴവട്ടം പൂർത്തിയാക്കിയ ന്യൂസ്‌മേക്കർ പുരസ്‌കാര പരമ്പരയിൽ ഇതാദ്യമായാണ് ഒരു സമൂഹം ജേതാക്കളാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP